Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലങ്കാന ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ അവസാന പ്ലാന്‍, ഇന്ദിരമ്മ രാജ്യത്തിന്റെ ലക്ഷ്യം ഇങ്ങനെ

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമോ? തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കുകയാണ് സംസ്ഥാനത്ത്. എന്നാല്‍ കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുത്താണ് ഇത്തവണ അവര്‍ മത്സരിച്ചത്. അതുകൊണ്ട് ജയിക്കുമെന്ന ഉറപ്പിലാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും, രേവന്ത് റെഡ്ഡിയും ചേര്‍ന്നുള്ള പ്രചാരണം വലിയ രീതിയില്‍ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍.

നിലവില്‍ ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നാണ് വിലയിരുത്തല്‍. ബിആര്‍എസ്സിനും കോണ്‍ഗ്രസിനുമൊപ്പം, ബിജെപിയും വലിയ ശക്തിയായി തന്നെ മുന്നിലുണ്ട്. കോണ്‍ഗ്രസ് ഇത്തവണ അവസാന തന്ത്രമായി പുറത്തെടുത്തത് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരില്‍ നടത്തിയ പ്രചാരണമാണ്. ഇന്ദിരാമ്മ രാജ്യം എന്ന കോണ്‍ഗ്രസ് തന്ത്രത്തിനാണ് അവസാന ഘട്ടത്തില്‍ തെലങ്കാന സാക്ഷ്യം വഹിച്ചത്.

telangana-congress

പ്രിയങ്ക ഗാന്ധിയും, ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമെല്ലാം ഈ തന്ത്രമാണ് പുറത്തെടുത്തത്. ഇതിന് പ്രധാന കാരണം മറ്റൊന്നാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ല്‍ ഇന്ദിരാ ഗാന്ധി മത്സരിച്ചത് റായ്ബറേലിയിലായിരുന്നു. തുടര്‍ന്ന് അവര്‍ കോണ്‍ഗ്രസ് ഐ രൂപീകരിച്ചു. അന്ന് രണ്ടാമതൊരു മണ്ഡലത്തില്‍ നിന്നും ഇന്ദിര മത്സരിച്ചിരുന്നു. തെലങ്കാനയിലെ മേദക്കില്‍ നിന്നായിരുന്നു ആ മത്സരം. 1980ല്‍ വന്‍ മാര്‍ജിനിലായിരുന്നു മേദക്കില്‍ നിന്ന് അവര്‍ വിജയിച്ചത്.

1984ല്‍ ഇന്ദിര കൊല്ലപ്പെടുമ്പോള്‍ മേദക്കില്‍ നിന്നുള്ള എംപിയായിരുന്നു അവര്‍. എന്നാല്‍ കോണ്‍ഗ്രസിന് 1999 മുതല്‍ ഈ മണ്ഡലത്തില്‍ വിജയിക്കാനായിട്ടില്ല. അത്രയ്ക്കും വലിയ ശക്തി കേന്ദ്രമാണ് കോണ്‍ഗ്രസ് കൈവിട്ടത്. പിന്നീട് തെലങ്കാന രൂപീകരിച്ചത് മുതല്‍ കെസിആറിന്റെ ബിആര്‍എസ്സാണ് ഇവിടെ വിജയിക്കുന്നത്. ഇന്ദിരമ്മ രാജ്യം എന്ന പ്രചാരണം കോണ്‍ഗ്രസ് ആരംഭിച്ചത് ശരിക്കും മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

പിന്നീടുള്ള പ്രചാരണത്തിലെല്ലാം ഇന്ദിരയെയും കോണ്‍ഗ്രസിനെയും മാത്രമാണ് അദ്ദേഹം ലക്ഷ്യമിട്ടത്. പട്ടിണിയും, പട്ടിണി മരണങ്ങളും, നക്‌സലൈറ്റ് പോരാട്ടവും, ഏറ്റുമുട്ടലുകളും മാത്രമാണ് ഇന്ദിരയുടെ ഭരണത്തില്‍ നടന്നിട്ടുള്ളതെന്ന് കെസിആര്‍ ആരോപിക്കുന്നു. കെസിആറിന്റെ വാക്കുകളിലെല്ലാം ആശങ്ക പ്രകടമായിരുന്നു.

ഇന്ദിരാമ്മ രാജ്യം എന്നതിന് നീതിയുടെയും, ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും, വികസനത്തിന്റെയും ഭരണമാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുന്നു. ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്താണ് നാഗാര്‍ജുന സാഗര്‍ ഡാം പണിതത്. തെലങ്കാനയിലെ കര്‍ഷകര്‍ക്ക് അവരുടെ ഭൂമിയില്‍ ജലമെത്തിയത് ഇന്ദിരാ ഗാന്ധിയുടെ സഹായം കൊണ്ടാണെന്നും ഖാര്‍ഗെ പറയുന്നു.

നാഗാര്‍ജുന സാഗര്‍ ഡാമില്ലായിരുന്നെങ്കില്‍ തെലങ്കാന ഇന്ത്യയുടെ കര്‍ഷക ഭൂമിയായി മാറില്ലെന്നും, ഇവിടെ നെല്ല് വിളയുമായിരുന്നില്ലെന്നും ഖാര്‍ഗെ പറഞ്ഞു. നിങ്ങളെന്നെ ഇന്ദിരാമ്മയെന്ന് വിളിച്ചു. ഒരിക്കലും ഞാന്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കില്ല. എന്നെ വിശ്വസിക്കണം. കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ സംസ്ഥാനത്ത് വികസനം കൊണ്ടുവരുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+