കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ ഭരണം പിടിക്കാന്‍ കച്ചമുറുക്കി; മൂന്ന് സീറ്റില്‍ നിന്ന് ഒന്നിലേക്ക് ചുരുങ്ങി ബിജെപി

Google Oneindia Malayalam News

ഹൈദരാബാദ്: കര്‍ണാടക കൂടി കൈവിട്ടതോടെ ദക്ഷിണേന്ത്യയിലേക്കുള്ള ബിജെപിയുടെ അവസാന വാതിലായിരുന്നു തെലങ്കാന. ബിജെപിക്ക് ശക്തമായ സംഘടനാ സംവിധാനമുള്ള തെലങ്കാനയില്‍ പാര്‍ട്ടി അധികാരം പിടിക്കുമെന്ന ഉറച്ച വിശ്വാസമായിരുന്നു ദേശീയ നേതൃത്വം പുലര്‍ത്തിയിരുന്നത്. തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി അമിത് ഷായുടെ നേരിട്ടുള്ള നേതൃത്വത്തത്തിലായിരുന്നു സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്.

തെലങ്കാനയില്‍ ഭരണം പിടിക്കാനായി ഒരോ നിയമസഭാ മണ്ഡലങ്ങളിലും ബൂത്തുതലം മുതല്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ ബിജെപി കഠിന പ്രയത്‌നങ്ങള്‍ നടത്തിയിരുന്നു. ഇതിനായി ഒരു പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തുന്നവരുടെ മുഴുവന്‍ ലിസ്റ്റും തയ്യറാക്കി ഒരു പ്രവര്‍ത്തകനെ ഏല്‍പ്പിച്ചായിരുന്നു പ്രവര്‍ത്തനം ഏകോപ്പിച്ചിരുന്നത്.

bjp

പല സംസ്ഥാനങ്ങളിലും ബിജെപി വിജയകരമായി പരീക്ഷിച്ച് വിജയിച്ച പന്നാ പ്രമുഖ് എന്ന സംവിധാനമായിരുന്നു ഇത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ തുടങ്ങിയപ്പോള്‍ ബിജെപി കോണ്‍ഗ്രസ്സിനും ടിആര്‍എസിനും ഏറെ പിന്നില്‍ പോയതോടെ ഭരണം പിടിക്കുക എന്ന അവരുടെ ലക്ഷ്യം നടപ്പിലാവില്ല എന്ന് ഏറേക്കുറെ ഉറപ്പായിരുന്നു.

Recommended Video

cmsvideo
തലയുയർത്തി കോൺഗ്രസ്, ഞെട്ടലിൽ BJP | Oneindia Malayalam

എന്നിരുന്നാലും സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറാന്‍ കഴിയുന്നതരത്തിലുള്ള ഒരു വിജയം ബിജെപി സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ്സിനൊപ്പം തന്നെ ബിജെപിക്കും കനത്ത തിരിച്ചടിയാണ് തെലങ്കാനയിലെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. തെലങ്കാനയില്‍ ഒരു സീറ്റില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞിരിക്കുന്നത്. 2014 മൂന്ന് എംഎല്‍എമാരാണ് സംസ്ഥാനത്ത് ബിജെപിക്ക് ഉണ്ടായിരുന്നത്.

English summary
Telangana election results: BJP leading in 1 seat, gets poorer by 3 MLAs from 2014
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X