കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലില്ലാത്തവര്‍ക്ക് ഓരോ മാസവും 3016 രൂപ വീതം... വമ്പന്‍ പ്രഖ്യാപനം; കെസിആര്‍ തന്ത്രമോ

Google Oneindia Malayalam News

ഹൈദരാബാദ്: തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസ അലവന്‍സ് വര്‍ധിപ്പിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനം. ഓരോ മാസവും 3016 രൂപയാണ് നല്‍കുക. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. ഏപ്രില്‍ മുതലായിരിക്കും അലവന്‍സ് നല്‍കുക. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനമാണ് മൂന്ന് വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു എന്ന കെസിആര്‍ നടപ്പാക്കാന്‍ പോകുന്നത്. പ്രഖ്യാപനം നടപ്പാക്കാന്‍ വൈകുന്നത് സംസ്ഥാനത്ത് വലിയ ചര്‍ച്ചയായിരുന്നു. മാത്രമല്ല, തൊഴില്‍ വിജ്ഞാപനങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കാത്തത് വിമര്‍ശനത്തിടയാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം തണുപ്പിക്കാന്‍ തൊഴില്‍ രഹിതര്‍ക്കുള്ള അലവന്‍സ് വര്‍ധിപ്പിച്ച് പുതിയ തീരുമാനം വരാന്‍ പോകുന്നത്.

k

2019ലായിരുന്നു തെലങ്കാനയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മന്ത്രിസഭ പിരിച്ചുവിട്ട് 2018ല്‍ തിരഞ്ഞെടുപ്പിന് കളമൊരുക്കി. അന്ന് നിലനിന്നിരുന്ന അനുകൂല രാഷ്ട്രീയ പശ്ചാത്തലം മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കെസിആറിന്റെ നീക്കം. അത് ഫലം കണ്ടു. വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് രണ്ടാമതും അദ്ദേഹം മുഖ്യമന്ത്രിയായി. ഈ വേളയില്‍ നല്‍കിയ വാഗ്ദനമാണ് തൊഴില്‍രഹിതര്‍ക്കുള്ള അലവന്‍സ് വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുമെന്നതും. രണ്ടും ഇതുവരെ നടന്നിട്ടില്ല. എന്നാല്‍ പുതിയ സാമ്പത്തിക വര്‍ഷം മാറ്റത്തിന്റെ തുടക്കമാകുമെന്ന് കരുതുന്നു. ഈ രണ്ട് കാര്യങ്ങളിലും നടപടിയെടുത്താല്‍ സംസ്ഥാനത്ത് അനുകൂലമായ തരംഗമുണ്ടാകുമെന്നാണ് കെസിആറുമായി അടുപ്പമുള്ളവരുടെ പ്രതീക്ഷ.

കൊവിഡ് നിയന്ത്രണം കടുപ്പിച്ചു; യാത്രാ നിരോധനം പ്രഖ്യാപിച്ച് യുഎഇ; വാക്‌സിനെടുക്കാത്തവര്‍ പെട്ടുകൊവിഡ് നിയന്ത്രണം കടുപ്പിച്ചു; യാത്രാ നിരോധനം പ്രഖ്യാപിച്ച് യുഎഇ; വാക്‌സിനെടുക്കാത്തവര്‍ പെട്ടു

സംസ്ഥാന രൂപീകരണ ശേഷം ഉദ്യോഗസ്ഥ പുനര്‍ വിന്യാസം വൈകിയതാണ് പുതിയ തൊഴില്‍ വിജ്ഞാപനങ്ങള്‍ നീളാന്‍ കാരണമെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. മാത്രമല്ല, കൊവിഡ് വന്നതോടെ കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി പുതിയ നിയമനം നടന്നിട്ടുമില്ല. കൊവിഡ് വ്യാപനത്തിന് വീണ്ടും സാധ്യതയുള്ള പശ്ചാത്തലത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായ വികാരം ശക്തിപ്പെടുമെന്ന് കെസിആര്‍ ഭയപ്പെടുന്നു. മാത്രമല്ല, ബിജെപി വന്‍ ശക്തിയായി അടുത്ത തിരഞ്ഞെടുപ്പില്‍ വെല്ലുവിളി ഉയര്‍ത്താനുള്ള സാധ്യതയും കെസിആര്‍ മുന്‍കൂട്ടി കാണുന്നു. എല്ലാ വെല്ലുവിളികളും മറികടക്കാനാണ് പുതിയ പ്രഖ്യാപനം വരുന്നത്.

കെട്ടിപ്പിടിച്ച് നയന്‍താരയും വിഘ്‌നേഷും; വര്‍ണം നിറയുന്ന ആകാശ പശ്ചാത്തലത്തില്‍... ചിത്രങ്ങള്‍ വൈറല്‍

10 ലക്ഷത്തോളം പേരാണ് തെലങ്കാനയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 29 ലക്ഷം പേര്‍ പിഎസ്‌സിയിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവരില്‍ പലരും പൊതു-സ്വകാര്യ മേഖലയില്‍ നിലവില്‍ ജോലി ചെയ്യുന്നു എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ആര്‍ക്കാണ് തൊഴില്‍രഹിത വേതനം നല്‍കേണ്ടത് എന്ന കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ ഐഎഎസ് ഓഫീസര്‍മാരുടെ ഒരു സമിതി രൂപീകരിച്ചു. ഈ സമിതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് അലവന്‍സ് നല്‍കുക. 10 ലക്ഷം തൊഴില്‍ രഹിതരുണ്ടെങ്കില്‍ എല്ലാവര്‍ക്കും വര്‍ധിപ്പിച്ച അലവന്‍സ് നല്‍കാന്‍ പ്രതിവര്‍ഷം ചുരുങ്ങിത് 3000 കോടി രൂപ വേണം. തൊഴില്‍ രഹിതരുടെ സംഘടന 2018 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ അലവന്‍സ് നല്‍കണമെന്ന ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്.

Recommended Video

cmsvideo
Dulquer salman's gift to minnal murali tovino | Oneindia Malayalam

English summary
Telangana Government Will Announce Rs 3016 per month for Unemployed Youth Soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X