തെലങ്കാന എക്സിറ്റ് പോള്‍ യുക്തിരഹിതം: വോട്ടെടുപ്പ് നടക്കുമ്പോള്‍ ഫലം പുറത്തുവിട്ടെന്നും കെടിആർ
ഹൈദരാബാദ്: വോട്ടെടുപ്പ് കഴിയുന്നതിന് മുമ്പേ എക്സിറ്റ് പോള്‍ ഫലം പുറത്ത് വിട്ടതില്‍ രൂക്ഷ വിമർശനവുമായി ബി ആർ എസ് നേതാവും തെലങ്കാന മന്ത്രിയുമായ കെ ടി ആർ. ജനങ്ങള്‍ വോട്ട് ചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുമ്പോഴാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരുന്നത്. ഇത് നിയമപരമായി തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
'ഇത് യുക്തിരഹിതമായ എക്സിറ്റ് പോൾ ആണ്. ആളുകൾ ഇപ്പോഴും വോട്ട് ചെയ്യുന്നു... രാത്രി 9 മണി വരെ ആളുകൾ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുമ്പോൾ 5:30 ന് എക്സിറ്റ് പോളുകൾ അനുവദിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും പരിഹാസ്യമാണ്. ഇത് വളരെ അനൌചിത്രമാണെന്ന് ഞാൻ കരുതുന്നു... ഈ വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് എന്റെ പാർട്ടി പ്രവർത്തകരോട് പറയാൻ ആഗ്രഹിച്ചതിനാലാണ് ഞാൻ ഇത് ഇവിടെ കുറിക്കുന്നത്' കെ ടി ആർ സോഷ്യല്‍ മീഡയിയില്‍ കുറിച്ചു.

ബി ആർ സും കോണ്‍ഗ്രസ് തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്തിയേക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങളാണ് അധിക സർവ്വേകളും നടത്തുന്നത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മന്ത്രിയുടെ വിമർശനം. വോട്ടെടുപ്പ് സമയം കഴിയുന്നതിന് മുമ്പേ സർവ്വേ ഫലം പുറത്ത് വന്നത് കാട്ടി മറ്റ് പ്രമുഖ ബി ആർ എസ് നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്.
തെലങ്കാനയില്‍ ചിലർ കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള തൂക്ക് സഭ പ്രവചിക്കുമ്പോള്‍ ഭൂരിപക്ഷം സർവ്വേയും കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് പറയുന്നു. ആകെയുള്ള 119 സീറ്റില്‍ 60 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 2018 ലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ആർ എസ് 88, കോൺഗ്രസ് 19, എ ഐ എം ഐ എം 7, ബി ജെ പി ഒരു സീറ്റ് എന്നതായിരുന്നു നില. പിന്നീട് ഏതാനും കോണ്‍ഗ്രസ് അംഗങ്ങള്‍ ബി ആർ എസിലേക്ക് കൂറുമാറുകയും ചെയ്തു.
ബി ജെ പി ഇത്തവണ കഴിഞ്ഞ തവണത്തെ ഒരു സീറ്റില്‍ നിന്നും മുന്നേറ്റമുണ്ടാക്കുമെങ്കില് അത് പത്ത് സീറ്റിന് മുകളിലേക്ക് പോകാനുള്ള സാധ്യത അധിക സർവ്വേയും കാണുന്നില്ല. പുറത്ത് വന്ന പത്തിലേറെ സർവ്വേകളില്‍ ഒരു സർവ്വേയില്‍ മാത്രമാണ് ബി ആർ സിന് കേവല ഭൂരിപക്ഷം പ്രവചിക്കുന്നതെന്നാണ് ശ്രദ്ധേയം. അതായ് പള്‍സ് ടുഡേയുടെ പ്രവചന് 69 മുതല്‍ 71 വരെ സീറ്റുകള്‍ ബി ആർ എസ് നേടുമെന്നാണ്.
ചാണക്യ സ്ട്രാറ്റജീസ് ആണ് കോണ്‍ഗ്രസിന് ഏറ്റവും ഉയർന്ന സീറ്റുകള്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 67 മുതല്‍ 78 വരെ സീറ്റുകള്‍ ലഭിക്കും. ആകെ 119 സീറ്റുകളാണ് സംസ്ഥാന നിയമസഭയിലുള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 60 സീറ്റുകള്‍ മാത്രം. നിലവിലെ ഭരണ കക്ഷിയായ ബി ആർ എസിന് വലിയ തിരിച്ചടി നേരിടേണ്ടി വരും. അവർ 22 മുതല്‍ 31 സീറ്റിലേക്ക് വരെ ഒതുങ്ങും.
സംസ്ഥാനത്ത് വലിയ മുന്നേറ്റം ലക്ഷ്യമിടുന്ന ബി ജെ പിക്കും വലിയ പ്രതീക്ഷയില്ല. ആറ് മുതല്‍ ഒമ്പത് വരെ സീറ്റുകള്‍ മാത്രമായിരിക്കും ബി ജെ പിക്ക് ലഭിക്കുകയെന്നാണ് പ്രവചനം. എ ഐ എം ഐ എമ്മിന് പതിവ് സഖ്യകള് നിലനിർത്താന്‍ സാധിക്കുമെന്നും ചാണക്യ പറയുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications