കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാത്താന്‍ പൂജയ്ക്ക് വേണ്ടി യുവാവ് 36കാരിയെ കൊന്നു തിന്നു

  • By Meera Balan
Google Oneindia Malayalam News

മെംഫിസ്: സാത്താന്‍ പൂജയ്ക്ക് വേണ്ടി 36കാരിയെ കൊന്ന് തിന്ന യുവാവിന് ജീവപര്യന്തം. അമേരിയ്ക്കയിലെ ടെന്നസിയിലാണ് സംഭവം. 37കാരാനായ സാത്താന്‍ വിശ്വാസിയാണ് യുവതിയെ കൊന്ന് ശരീരഭാഗങ്ങള്‍ തിന്നത്. ഗ്രിഗറി ഹെയില്‍ എന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാള്‍ക്ക് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷയ്ക്ക് കോടതി വിധിച്ചു.

മദ്യത്തിനടിമയായ ലിസ ഹൈദര്‍ എന്ന യുവതിയെയാണ് ഹെയില്‍ കൊന്നത്. ലിസ കാന്‍സര്‍ രോഗി കൂടിയായിരുന്നു. ഒരു മദ്യശാലയില്‍ വച്ചാണ് ലിസയെ ഹെയില്‍ പരിചയെപ്പെടുന്നത്. തുടര്‍ന്ന് സനേഹം നടിച്ച് തന്റെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു. പിന്നീട് അവരെ കൊലപ്പെടുത്തുകയും മൃതദേഹം ഭക്ഷിയ്ക്കുകയുമായിരുന്നു.

Satanist

ലിസയുടെ കബന്ധം പൊലീസ് ഹെയിലിന്റെ വീട്ടില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. പാകം ചെയ്ത നിലയിലായിരുന്നു ശരീരം. ശരീരത്തിലെ പല ഭാഗങ്ങളും മുറിച്ച് പ്രത്യേകം സൂക്ഷിച്ചിരുന്നതായും കണ്ടെത്തി. ലിസയുടെ ഹൃദയം ഹെയിലിന്റെ അയല്‍വാസിയുടെ പൂന്തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്.കുറ്റങ്ങളെല്ലാം ഹെയില്‍ സമ്മതിച്ചു. ഹെയിലിന്റെ വീട്ടില്‍ നിന്നും മൃഗങ്ങളുടെ എല്ലുകളും കണ്ടെത്തി.

ആറ് കുട്ടികളുടെ അമ്മയാണ് ലിസ. കഴിഞ്ഞ വര്‍ഷം അവര്‍ വിവാഹമോചനം നേടുകയും ചെയ്തിരുന്നു. ലിസയുടെ മദ്യപാനം കുടുംബ ജീവിതം തകര്‍ക്കുന്നതിനാലാണ് വിവാഹം മോചനം നേടിയതെന്നും താന്‍ ഇപ്പോഴും അവരെ സ്‌നേഹിയ്ക്കുന്നുവെന്നും അവരുടെ ഭര്‍ത്താവ് ചാള്‍സ് ഹൈദര്‍ പറയുന്നു.

English summary
Tennessee Satanist Gregory Hale jailed for life after dismembering and eating woman's body
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X