Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്രത്തില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിങ്ങള്‍, സംഘര്‍ഷം!

ജമ്മു: ഹിന്ദു ക്ഷേത്രത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മുസ്ലിങ്ങള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. സംഭവം നടന്ന ജുലാസ് ഗ്രാമത്തില്‍ മുസ്ലിങ്ങളാണ് കൂടുതലായി ഉള്ളത്. ഇവിടത്തെ ഹിന്ദു ക്ഷേത്രത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മുസ്ലിങ്ങള്‍ തടയുകയായിരുന്നത്രെ.

ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള ക്ഷേത്രം മാനേജ്‌മെന്റിന്റെ ശ്രമത്തെ, മുസ്ലിം യുവതിയുടെ നേതൃത്വത്തില്‍ എത്തിയ ഒരു സംഘം ആളുകള്‍ തടഞ്ഞതായി പോലീസിനെ ഉദ്ധരിച്ച് ദേശീയ ദിനപ്പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ ക്ഷേത്രത്തിന്റെ ഗേറ്റിനടുത്ത് വെച്ച് ആളുകള്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. രണ്ട് കൂട്ടരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇത് പിന്നീട് ഉന്തും തള്ളുമായി. പോലീസ് സ്ഥലത്തെത്തി ക്രമസമാധന നില പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള ശ്രമത്തിലാണ്.

temple

കാശ്മീരില്‍ മുസ്ലിങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ഹിന്ദുക്കള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുന്നില്ലെന്ന് മുന്‍പ് ഇത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബി ജെ പി ആരോപിച്ചിരുന്നു. ഹിന്ദുക്കളുടെ വീടുകളും സ്ഥലവും ആക്രമിക്കപ്പെടുന്നതായും പരാതിയുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രൂപ് നഗറിലെ ഒരു ക്ഷേത്രത്തിന് നേരെ മുസ്ലിം യുവാവ് ആക്രമണം നടത്തിയിരുന്നു.

യാസിര്‍ അല്‍ഫാസ് എന്ന യുവാവാണ് രൂപ് നഗറിലെ ക്ഷേത്രത്തില്‍ അതിക്രമിച്ച് കടക്കുകയും വിഗ്രഹത്തിന് മുന്നിലുള്ള ചില്ല് തകര്‍ക്കുകയും ചെയ്തത്. ഇത് പ്രദേശത്ത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായിരുന്നു. ജൂണ്‍ 15നാണ് ഈ സംഭവം നടന്നത്. പോലീസ് യാസിര്‍ അല്‍ഫാസിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+