കര്‍ഷകപ്രശ്‌നം ചോരയൊഴുക്കി പരിഹരിക്കാന്‍ ബിജെപി...!!! വെടിവെച്ച് കൊന്നത് 6 കര്‍ഷകരെ..!!
ഭോപ്പാല്‍: യുപിഎ സര്‍ക്കാരിന്റെ കാലത്തും പിന്നീട് വന്ന ബിജെപി സര്‍ക്കാരും കര്‍ഷകപ്രശ്‌നങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. മോദി അധികാരത്തിലേറിയ മൂന്ന് വര്‍ഷത്തിനിടെ മാത്രം രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 36, 000 ആണ്. ന്യായമായ ആവശ്യങ്ങള്‍ക്ക് പോലും സര്‍ക്കാരിന്റെ കാലുപിടിക്കേണ്ടി വരുന്ന ദുരിതമാണ് ഇന്ത്യന്‍ കര്‍ഷകന്‍ അഭിമുഖീകരിക്കുന്നത്.

സമരമൊതുക്കാൻ വെടിവെപ്പ്
കടം കയറി മുടിഞ്ഞ്, ആത്മഹത്യ മാത്രം മു്ന്നില്‍ കാണുന്ന മധ്യപ്രദേശിലെ പാവപ്പെട്ട കര്‍ഷകന്‍ പട്ടിണി മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് നടത്തിയ സമരത്തിന് നേരെയാണ് പോലീസ് വെടിയുതിര്‍ത്തത്. അതും സമാധാനപരമായ സമരത്തിനിടെ യാതൊരു പ്രകോപനവും കൂടാതെ. വെടിവെപ്പില്‍ ഇതുവരെയുള്ള മരണം ആറാണ്.

ന്യായമായ ആവശ്യങ്ങൾ
തങ്ങളുടെ വിളകള്‍ക്ക് മികച്ച വില ലഭ്യമാക്കണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കും കടബാധിതര്‍ക്കും നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണം എന്നും ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ തെരുവിലിറങ്ങിയത്. മന്ദ്‌സോര്‍ ജില്ലയിലെ പിപാലിയ പ്രദേശത്താണ് സംഭവം

മരണസംഖ്യ ഉയർന്നേക്കും
പോലീസ് സ്‌റ്റേഷന് മുന്നില്‍ തടിച്ചുകൂടിയ ജനത്തിന് നേരെ നടത്തിയ വെടിവെപ്പില്‍ 3 പേര്‍ തല്‍ക്ഷണം മരിച്ചു. മൂന്ന് പേര്‍ പിന്നീടും. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. പോലീസ് വെടിവെപ്പിന് ശേഷം പ്രക്ഷോഭം രൂക്ഷമായിരിക്കുകയാണ്.

സംഘർഷം വ്യാപിക്കുന്നു
വെടിവെപ്പ് നടന്ന മന്ദ്‌സോറില്‍ നിന്നും പ്രക്ഷോഭം അയല്‍ ജില്ലകളിലേക്കും വ്യാപിക്കുകയാണ്. വെടിവെപ്പില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ഇന്ന് മധ്യപ്രദേശില്‍ ബന്ദ് ആചരിക്കുകയാണ്. സംസ്ഥാനത്തെ 15 ജില്ലകളില്‍ സ്ഥിതി നിയന്ത്രണാതീതമാണെന്നാണ് റിപ്പോര്‍ട്ട്

മുഖ്യമന്ത്രി വരണം
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസും കര്‍ഷകരും ഏറ്റുമുട്ടുകയുണ്ടായി. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സംഭവസ്ഥലം സന്ദര്‍ശിക്കാതെ വെടിയേറ്റ് മരിച്ച കര്‍ഷകരുടെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാര്‍ ഉള്ളത്.

ജുഡീഷ്യല്‍ അന്വേഷണം
അതേസമയം പോലീസ് വെടിവെപ്പ് നടത്തിയിട്ടില്ല എന്ന നിലപാടിലാണ് സംസ്ഥാന ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗ്.പ്രക്ഷോഭം നിയന്ത്രിക്കാനെത്തിയ സുരക്ഷാ സേനയാണ് പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് പോലീസും പറയുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

നിരോധനാജ്ഞ
സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. മേഖലയിലെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഇന്നലെ തന്നെ വിച്ഛേദിച്ചിരുന്നു. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

ബിജെപി സർക്കാരിന്റെ ചതി
കര്‍ഷകര്‍ക്ക് നിരവധി വാഗ്ദാനങ്ങളുമായി അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ കര്‍ഷകരെ വഞ്ചിക്കുകയായിരുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ മുഖ്ം തിരിക്കുകയാണ്. വിളനാശവും കടബാധ്യതയുമെല്ലാം മധ്യപ്രദേശിലെ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്.

കർഷക വിരുദ്ധ മുഖം
ബിജെപിയുടെ കര്‍ഷക വിരുദ്ധ മുഖമാണ് മധ്യപ്രദേശില്‍ തുറന്ന് കാട്ടപ്പെട്ടത്. കര്‍ഷകപ്രശ്‌നം ചോരയൊഴുക്കി പരിഹരിക്കാമെന്ന് ബിജെപി സര്‍ക്കാര്‍ കരുതുന്നുെവന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ലോകത്തെവിടെയുള്ള ദുരന്തങ്ങളിലും ഖേദം രേഖപ്പെടുത്താന്‍ ട്വിറററിലെത്താറുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി എവിടെയെന്ന് സോഷ്യല്‍ മീഡിയയും വിമര്‍ശിക്കുന്നു.












Click it and Unblock the Notifications