പുൽവാമയിൽ സ്കൂളിന് മുമ്പിൽ തീവ്രവാദി ആക്രമണം; സിആർപിഎഫ് സംഘത്തിന് നേരെ വെടിവെയ്പ്പ്
ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ സ്കൂളിൽ വിന്യസിച്ചിരുന്ന സിആർപിഎഫ് സംഘത്തിന് നേരെ വെടിവെയ്പ്പ്. പത്താം ക്ലാസ് ബോർഡ് പരീക്ഷ നടക്കുന്നതിനിടെ സുരക്ഷയ്ക്കായി നിയോഗിച്ച സിആർപിഎഫ് സംഘത്തിന് നേരെയാണ് തീവ്രവാദികൾ വെടിയുതിർത്തത്. ഗ്രബ്ഗാമിലെ പ്രധാന പരീക്ഷ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടന്നത്.
പരീക്ഷ കേന്ദ്രത്തിൽ അഞ്ചോളം വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഒരു മണിക്കൂറോളം ഏറ്റുമുട്ടൽ നീണ്ടുനിന്നു. സിആർപിഎഫ് സംഘത്തിന് നേരെ ഏഴ് തവണ വെടിയുതിർത്ത തീവ്രവാദികൾ ആക്രമണം ശേഷം രക്ഷപെടുകയായിരുന്നു. സിആർ പിഎഫ് ജവാന്മാരെ കൂടാതെ ലോക്കൽ പോലീസിനെയും സ്കൂളിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ആർക്കും പരുക്കേറ്റതായി വിവരമില്ല.

പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞയാഴ്ച ഷോപ്പിയാനിലെ ഒരു സ്കൂളിൽ തീവ്രവാദികൾ തീയിട്ടിരുന്നു. യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തിനറെ സന്ദർശനത്തിനിടെയാണ് ആക്രണം ഉണ്ടായത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് അന്താരാഷ്ട്ര സംഘം കശ്മീരിൽ സന്ദർശനം നടത്തുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഭാഗികമായി മാത്രമെ പിൻവലിച്ചിട്ടുള്ളു.












Click it and Unblock the Notifications