കശ്മീരില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന തുരങ്കത്തിന് നേരെ ഭീകരരുടെ ആക്രമണം; 5 പേര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തുരങ്ക നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നതിനിടെ ഭീകരരുടെ ആക്രമണം. മൂന്ന് നിര്‍മാണ തൊഴിലാളികള്‍ അടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച്ച വൈകിട്ടാണ് ആക്രമണമുണ്ടായത്. സെഡ്-മൊഹര്‍ ടണലിനടുത്തായുള്ള ക്യാമ്പ് സൈറ്റിന് നേരെയാണ് ആക്രമണമുണ്ടായത്. ഇവിടെയാണ് തൊഴിലാളികള്‍ അടക്കമുള്ളവര്‍ താമസിക്കുന്നത്. അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഗന്ധേര്‍ബാള്‍ ജില്ലയിലെ ഗഗന്‍ഗിറിലാണ് ആക്രമണം നടന്നത്. രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്ന് പോലീസ് സ്ഥിരീകരിച്ചു. മറ്റൊരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. അതേസമയം സെഡ്-മൊഹര്‍ തുരങ്കം ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനമാണ്. പ്രതിരോധ മേഖലയ്ക്കായി നിര്‍മിക്കുന്നതാണിത്. ലഡാക്കിലെ ജനങ്ങള്‍ക്കും സൈന്യത്തിനും കണക്ടിവിറ്റി ഒരുക്കുന്നതാണ് ഈ തുരങ്കം.

അതേസമയം മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. ആക്രമണത്തെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അപലപിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെയുള്ള ആക്രമണം ഭീരുത്വം നിറഞ്ഞതാണെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. നിരവധി നിര്‍മാണ തൊഴിലാളികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഇപ്പോഴത്തെ മരണനിരക്ക് ഇനിയും ഉയരാം. കൊല്ലപ്പെട്ടവരില്‍ ഒരു ഡോക്ടറുമുണ്ട്. അന്യസംസ്ഥാന തൊഴിലാളികളും, കശ്മീരില്‍ നിന്നുള്ള തൊഴിലാളികളുമുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ ശ്രീനഗറിലെ സ്‌കിംസിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
സോജിലയില്‍ കനത്ത മഞ്ഞുവീഴ്ച്ച ഉണ്ടാവുമ്പോല്‍ ലഡാക്ക് പൂര്‍ണമായും കശ്മീരില്‍ നിന്ന് ഒറ്റപ്പെട്ട് പോകാറുണ്ട്. ഇതിനെ മറികടക്കാന്‍ ഈ തുരങ്കം സഹായിക്കും. അതിന്റെ നിര്‍മാണ സ്ഥലത്താണ് ആക്രമണം നടന്നിരിക്കുന്നത്. സാധാരണ ആള്‍ക്കാര്‍ അടക്കം ഈ നിര്‍മാണം ഉപകരിക്കുമായിരുന്നു.
അതേസമയം മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. സിആര്‍പിഎഫും, കശ്മീര്‍ പോലീസുമെല്ലാം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ലഷ്‌കര്‍ ഇ ത്വയിബയുടെ പോഷക ഗ്രൂപ്പായ ദ റെസിസ്റ്റന്‍സ് ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നില്‍. ഇവര്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ഗന്ധേര്‍ബാള്‍ ജില്ല ദീര്‍ഘകാലമായി ആക്രമണങ്ങളൊന്നും ഇല്ലാതെ സമാധാന പാതയിലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ അന്യസംസ്ഥാന ജീവനക്കാരെ അടക്കം ഇവിടെ ആക്രമണത്തിനായി ലക്ഷ്യമിടുന്നത്. കഴിഞ്ഞ 15 വര്‍ഷത്തോളം ഇവിടെ ആക്രമണങ്ങളോ ഏറ്റുമുട്ടലോ നടന്നിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.
അതേസമയം ആക്രമണം നടത്തിയ തീവ്രവാദികള്‍ക്ക് അര്‍ഹിച്ച ശിക്ഷ തന്നെ ലഭിക്കുമെന്ന് ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ജമ്മു കശ്മീര്‍ കോണ്‍ഗ്രസും സംഭവത്തെ അപലപിച്ചു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ആക്രമണത്തെ അപലപിച്ചു. നിരപരാധികളായ തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. തീര്‍ത്തും ദാരുണമായ ആക്രമണമായിരുന്നു ഇതെന്നും ഗഡ്കരി എക്‌സില്‍ കുറിച്ചു.












Click it and Unblock the Notifications