കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പൊലീസ് കെജ്രിവാളിന്റെ കയ്യിലല്ല, ദൈവത്തിന് നന്ദി'

  • By Aswathi
Google Oneindia Malayalam News

ദില്ലി: അഴിമതി വിരുദ്ധ സമരങ്ങളിലൂടെ ദില്ലിയില്‍ അധികാരത്തിലെത്തിയ ആം ആദ്മി സര്‍ക്കാറിന്റെ ഭരണത്തെ വാഴ്ത്താന്‍ സാമൂഹിക, സാസ്‌കാരിക, സിനിമാ മേഖലയിലുള്ളവരെല്ലാം തമ്മില്‍ മത്സരമായിരുന്നു. ഭരണം കയ്യില്‍ കിട്ടി മാസങ്ങള്‍ക്കകം ദില്ലിയിലെ അഴിമതി ആപ്പിന്റെ ചൂല് അടിച്ചുവാരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ മാസം ഒന്ന് തികയുമ്പോഴേക്കും ആം ആദ്മി വരുത്തി വച്ച വിവാദങ്ങള്‍ക്ക് എണ്ണമില്ല. ഇപ്പോള്‍ പാര്‍ട്ടിക്കകത്ത് നിന്നുപോലും വിമര്‍ശനം നേരിടേണ്ട ഗതികേടിലാണ് കെജ്രിവാള്‍ സര്‍ക്കാര്‍.

ഭരണത്തിന്റെ എല്ലാം മേഖലയും അഴിമതി മുക്തമാക്കണമെന്നായിരുന്നു കെജ്രിവാള്‍ സര്‍ക്കാറിന്റെ ലക്ഷ്യം. അതിന് വേണ്ടി പൊലീസിനെ സര്‍ക്കാറിന്റെ പരിധിയില്‍ കൊണ്ടുവരാനും കെജ്രിവാളും കൂട്ടരും ശ്രമം നടത്തുകയുണ്ടായി. എന്നാല്‍ ദില്ലി പൊലീസ് കെജ്രിവാളിന്റെ കയ്യിലാകാത്തതിന് നന്ദി പറയുകയാണ് മുന്‍ ഐപിഎസ് ഓഫീസര്‍ കിരണ്‍ ബേദി. ട്വിറ്ററിലൂടെയാണ് ബേദി കെജ്രിവാളിനെ പരിഹസിച്ചത്.

Kiran Bedi

ഇന്ദിര ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനു സുരക്ഷ നല്‍കാന്‍ കഴിയില്ലെങ്കില്‍ രാജിവയ്ക്കാന്‍ ദില്ലി പോലീസ് മേധാവിയോട് കേജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു. ആ സാഹചര്യത്തിലാണ് കിരണ്‍ ബേദിയുടെ പരിഹാസ്യം. ദില്ലി പൊലീസ് കെജ്രിവാളിന്റെ കയ്യിലക്കാത്തിന് ദൈവത്തിന് നന്ദി പറഞ്ഞ ബേദി പ്രത്യേക സമ്മേളനം ചേരുന്നത് ക്രമസമാധാനം തകരാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാണിച്ചു.

സമ്മേളനത്തിന് ദില്ലി പോലീസ് സംരക്ഷണം നല്‍കാത്തത് എന്തുകൊണ്ടെന്ന് അറിയിച്ച് കേജ്രിവാള്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിന് കത്തയച്ചിരുന്നു. ജന ലോക്പാല്‍ ബില്‍ പാസാക്കാനായി നിയമസഭാ സമ്മേളനം മാറ്റുന്ന കാര്യം പുനര്‍ചിന്തനം നടത്തണമെന്ന ലഫ്. ഗവര്‍ണറുടെ നിര്‍ദേശം കേജ്രിവാള്‍ നിരസിച്ചതിനു പിന്നാലെയാണ് ബേദിയുടെ ട്വീറ്റ്.

English summary
Kiran Bedi takes a dig at Arvind Kejriwal, says 'thank God' Delhi Police not under AAP govt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X