കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രദ്ധയെ കൊന്ന് നുറുക്കിയ അഫ്താബിനെ കുടുക്കിയത് ആ ഒരു നുണ, പോലീസ് അന്വേഷണത്തിലെ ട്വിസ്റ്റ്

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ തന്നെ നടുക്കിയ ദില്ലിയിലെ ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകത്തില്‍ പ്രതിയായ അഫ്താബിനെ പോലീസ് പിടികൂടിയത് എങ്ങനെ? ഒരു നുണയാണ് അഫ്താബിലേക്ക് പോലീസിനെ എത്തിച്ചത്. കൊലപാതകം മറയ്ക്കുന്നതിന് വേണ്ടി ശ്രദ്ധ സ്വന്തം ഇഷ്ട പ്രകാരം വീട് വിട്ട് പോയതാണ് എന്ന കഥ മെനഞ്ഞെടുക്കുകയായിരുന്നു ആദ്യം പോലീസിന് മുന്നില്‍ അഫ്താബ് ചെയ്തത്.

അതിനായി ഇന്‍സ്റ്റഗ്രാം ചാറ്റുകളും ബാങ്ക് പേയ്‌മെന്റുകളും അടക്കം നടത്തി സൃഷ്ടിച്ച കഥയാണ് പൊളിഞ്ഞത്. വിവരങ്ങള്‍ ഇങ്ങനെ..

1

കഴിഞ്ഞ മാസമാണ് ശ്രദ്ധയുടെ അച്ഛന്‍ മുംബൈയ്ക്ക് അടുത്തുളള വസായി പോലീസ് സ്‌റ്റേഷനില്‍ പോയി മകളെ കാണാനില്ല എന്ന പരാതി നല്‍കുന്നത്. ഇതേത്തുടര്‍ന്ന് ലിവ് ഇന്‍ പാര്‍ട്ണര്‍ ആയ അഫ്താബിനെ പോലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നു. ദില്ലി മെഹ്‌റൗളിയിലെ ഫ്‌ളാറ്റില്‍ ആയിരുന്നു അഫ്താബിനൊപ്പം ശ്രദ്ധ താമസിച്ചിരുന്നത്. തങ്ങള്‍ വഴക്കിട്ടതിനെ തുടര്‍ന്ന് മെയ് 22ന് ശ്രദ്ധ വീട് വിട്ട് ഇറങ്ങിപ്പോയി എന്നാണ് അഫ്താബ് പോലീസിനോട് പറഞ്ഞത്.

2

അതിന് നാല് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ശ്രദ്ധയെ അഫ്താബ് കൊലപ്പെടുത്തിയിരുന്നു എന്ന് പിന്നീട് പോലീസ് കണ്ടെത്തി. ഇരുവരും മുംബൈയില്‍ നിന്ന് ദില്ലിയിലേക്ക് താമസം മാറി രണ്ട് ആഴ്ച പോലും കഴിയുന്നതിന് മുന്‍പായിരുന്നു കൊലപാതകം. വീട് വിട്ട് പോകുമ്പോള്‍ ശ്രദ്ധ മൊബൈല്‍ ഫോണ്‍ മാത്രമാണ് എടുത്തത് എന്നും വസ്ത്രങ്ങള്‍ അടക്കമുളള മറ്റ് സാധനങ്ങളൊന്നും കൊണ്ട് പോയില്ലെന്നും അഫ്താബ് പോലീസിനോട് പറഞ്ഞു.

3

ഇതോടെ പോലീസ് ശ്രദ്ധയുടെ മൊബൈല്‍ നമ്പര്‍ ട്രാക്ക് ചെയ്യാന്‍ ആരംഭിച്ചു. മൊബൈലിലെ കാള്‍ വിവരങ്ങളും സിഗ്നല്‍ ലൊക്കേഷനും അടക്കമുളള വിവരങ്ങള്‍ പരിശോധിച്ചു. ഇതോടെയാണ് ഒരു സുപ്രധാന വിവരം പോലീസിന് ലഭിച്ചത്. ശ്രദ്ധ വീട് വിട്ടുവെന്ന് അഫ്താബ് പറഞ്ഞ മെയ് 22നും 26നും ഇടയിലായി 54,000 രൂപ ശ്രദ്ധയുടെ അക്കൗണ്ടില്‍ നിന്ന് ബാങ്കിംഗ് ആപ് വഴി അഫ്താബിന്റെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടായിരുന്നു.

5

ഈ സമയം ഫോണുണ്ടായിരുന്നത് മെഹ്‌റൗളിയില്‍ തന്നെ ആയിരുന്നുവെന്ന് പോലീസ് കണ്ടെത്തി. മെയ് 22ന് വീട് വിട്ട് പോയതിന് ശേഷം ശ്രദ്ധ തന്നെ ബന്ധപ്പെട്ടിട്ടേ ഇല്ല എന്നുളള അഫ്താബിന്റെ മൊഴിയാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ സംശയം കനപ്പിച്ചത്. തുടര്‍ന്ന് നവംബര്‍ ആദ്യ വാരം അഫ്താബിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ വേണ്ടി വിളിപ്പിച്ചു. ശ്രദ്ധയുടെ ബാങ്കിംഗ് പാസ്വേര്‍ഡുകള്‍ അറിയുന്നത് കൊണ്ട് പണം മാറ്റിയത് താനാണെന്ന് അഫ്താബ് സമ്മതിച്ചു.

5

മാത്രമല്ല ശ്രദ്ധയുടെ ക്രഡിറ്റ് കാര്‍ഡ് ബില്ലുകളും അഫ്താബ് തന്നെ അടച്ച് തീര്‍ത്തിരുന്നു. അടയ്ക്കാതിരുന്നാല്‍ ബാങ്കില്‍ നിന്നും ശ്രദ്ധയുടെ മുംബൈയിലെ വിലാസത്തിലേക്ക് അന്വേഷണം പോകുമോ എന്നുളള ഭയം ആയിരുന്നു അതിന് കാരണം. മാത്രമല്ല ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ശ്രദ്ധയുടെ സുഹൃത്തുക്കളുമായി സംസാരിച്ചതും അഫ്താബ് തന്നെ ആയിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

6

ഈ സമയത്തൊക്കെയും ഫോണ്‍ ലൊക്കേഷന്‍ മെഹ്‌റൗളി തന്നെ ആയിരുന്നു. മെയ് 22ന് ശ്രദ്ധ വീട് വിട്ട് പോയി എങ്കില്‍ എങ്ങനെയാണ് അതിന് ശേഷവും ഫോണ്‍ ലൊക്കേഷന്‍ മെഹ്‌റൊളി തന്നെയുളളത് എന്ന പോലീസിന്റെ ചോദ്യത്തിന് മുന്നിലാണ് അഫ്താബിന് പിടി വിട്ടത്. ഇതോടെ ഞെട്ടിക്കുന്ന കൊലയുടെ വിവരങ്ങള്‍ അഫ്താബിന് തുറന്ന് പറയേണ്ടി വന്നു. ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം 35 കഷണങ്ങായി നുറുക്കി അഫ്താബ് കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.

English summary
That lie told by Aftab about Sradha was the major twist in Sradha Walker murder case investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X