'മതനിന്ദ നടത്തിയാൽ പരസ്യമായി തൂക്കിലേറ്റണം', വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് സിദ്ദു
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിലുളള കൊലപാതകങ്ങളെ ന്യായീകരിച്ച് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദു. മതനിന്ദ നടത്തുന്നവരെ പരസ്യമായി തൂക്കിലേറ്റണമെന്ന് നവജോത് സിംഗ് സിദ്ദു ആവശ്യപ്പെട്ടു. അടുത്തിടെ പഞ്ചാബില്‍ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് രണ്ട് ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് നടന്നത്. മലേര്‍കോട്‌ലയില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് സിദ്ദുവിന്റെ പ്രതികരണം.
കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രി റാണ ഗുര്‍മീത് സിംഗ് ബിജെപിയില്‍, ഇരുപതോളം പേര്‍ ഇനിയുമെത്തും
പഞ്ചാബിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ചില വിഘടനവാദി ശക്തികള്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു. ''ഒരു സമുദായത്തിന് എതിരെ ഗൂഢാലോചന നടക്കുകയാണ്. മതഗ്രന്ഥങ്ങളെ അപമാനിക്കുന്നത് ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്. അത്തരം സംഭവങ്ങളില്‍ കുറ്റക്കാരെ പരസ്യമായി തൂക്കിലേറ്റുകയാണ് വേണ്ടത് ''- സിദ്ദു പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് നടന്ന രണ്ട് ആള്‍ക്കൂട്ട കൊലപാതകങ്ങളും പ്രചാരണത്തില്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
മതനിന്ദ നടത്തിയെന്നുളള ആരോപണങ്ങളില്‍ അപലപിച്ച മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി അടക്കമുളള പ്രമുഖ നേതാക്കള്‍ പക്ഷേ ആള്‍ക്കൂട്ട കൊലപാതകങ്ങളെ തള്ളിപ്പറയാന്‍ തയ്യാറായിട്ടില്ല. അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിലും കപുര്‍ത്തലയിലുമാണ് മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം രണ്ട് പേരെ തല്ലിക്കൊന്നത്. സുവര്‍ണക്ഷേത്രത്തില്‍ മുഖ്യമന്ത്രി ചന്നി കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തി. യഥാര്‍ത്ഥ ഗൂഢാലോചനക്കാരെ പുറത്ത് കൊണ്ടുവരുമെന്നും മതസ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തണം എന്നുമാണ് മുഖ്യമന്ത്രി തുടര്‍ന്ന് ട്വീറ്റ് ചെയ്തത്.
വർഷങ്ങൾക്ക് ശേഷം അമ്മ യോഗത്തിനെത്തി മഞ്ജു വാര്യർ, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ കാണാം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തിരഞ്ഞെടുപ്പ് വിഷയമായിരുന്നു. കഴിഞ്ഞ അമരീന്ദര്‍ സിംഗ് സര്‍ക്കാര്‍ ഈ പ്രശ്‌നത്തില്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം ഇപ്പോള്‍ കുറ്റപ്പെടുത്തുന്നു. സുവര്‍ണ ക്ഷേത്രത്തിലും കപുര്‍ത്തലയിലും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് പേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കപുര്‍ത്തല സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇവിടെ നടന്നത് മതനിന്ദ അല്ലെന്നും മോഷണമാണെന്നും പോലീസ് പറയുന്നു. രണ്ട് കൊലപാതകങ്ങളുടേയും പശ്ചാത്തലത്തില്‍ ഗുരുദ്വാരകള്‍ക്ക് പോലീസ് സംരക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.