കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് 12,781 പുതിയ കോവിഡ് കേസുകൾ; 18 മരണങ്ങളും റിപ്പോർട്ട് ചെയ്തു

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 12,781 ആളുകൾക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,33,09,473 ആയി ഉയർന്നു. ഇക്കാലയളവിൽ 18 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,24,873 ആയി. രാജ്യത്തെ സജീവ കേസുകളുടെ എണ്ണത്തിൽ 4,366 കേസുകളുടെ വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 76,700 ആണ്.

ഞായറാഴ്ച, രാജ്യത്ത് 12,899 പുതിയ അണുബാധകൾ ആയിരുന്നു രേഖപ്പെടുത്തിയത്. നിലവിൽ മൊത്തം അണുബാധയുടെ 0.17 ശതമാനം സജീവമായ കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,537 പേർ സുഖം പ്രാപിച്ചു. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 42,707,900 ആയി ഉയർന്നു. ദേശീയ കൊവിഡ് വീണ്ടെടുക്കൽ നിരക്ക് 98.62 ശതമാനമായി രേഖപ്പെടുത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.32 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.50 ശതമാനവും രേഖപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. 130 ദിവസങ്ങൾക്ക് ശേഷമാണ് ഇത്രയും ഉയർന്ന പ്രതിദിന പോസിറ്റിവിറ്റി നിരക്ക് റിപ്പോർട്ട് ചെയ്യുന്നത്.

coronavirus

രാജ്യവ്യാപകമായ വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യം ഇതുവരെ 196.18 കോടി ഡോസ് വാക്സിനുകൾ നൽകിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022 മാർച്ച് മാസം മുതലാണ് 12-14 വയസ് പ്രായമുള്ളവർക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചത്. 2022 ഏപ്രിൽ മാസം മുതലാണ് 18-59 വയസ് പ്രായമുള്ളവർക്കുള്ള കോവിഡ് മുൻകരുതൽ അല്ലെങ്കിൽ ബൂസ്റ്റർ ഡോസ് വിതരണം ആരംഭിച്ചത്. പുതിയതായി റിപ്പോർട്ട് ചെയ്ത കേസുകളിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത്. 4,004 കേസുകൾ. കേരളത്തിൽ 3,376, ഡൽഹിയിൽ 1,530, തമിഴ്നാട്ടിൽ 692, കർണാടകയിൽ 623 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം.

'കോഴിയുടെ മുട്ട ഉണ്ടാകുന്നത് ആർത്തവ രക്തം കൊണ്ട്'; കുട്ടികൾക്ക് നൽകരുതെന്ന് മനേക ഗാന്ധി'കോഴിയുടെ മുട്ട ഉണ്ടാകുന്നത് ആർത്തവ രക്തം കൊണ്ട്'; കുട്ടികൾക്ക് നൽകരുതെന്ന് മനേക ഗാന്ധി

മുംബൈയിൽ മാത്രം പുതിയതായി 2,087 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർച്ചയായ അഞ്ചാം ദിവസമാണ് നഗരത്തിൽ രണ്ടായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ, നഗരത്തിൽ 13,897 സജീവ രോഗികളുണ്ട്, അവരിൽ 652 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. കഴിഞ്ഞ ജനുവരി 25ന് ആണ് രാജ്യത്തെ കോവിഡ് രോ ഗികളുടെ ആകെ എണ്ണം 4 കോടി എന്ന ഭീകര സംഖ്യയെ തൊട്ടത്.

ഈ ക്യൂട്ട്‌നെസ് ആണ് ഞങ്ങളെ വീഴ്ത്തുന്നത്; കല്യണി ഫോട്ടോസ് പൊളിച്ചു

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

English summary
The country recorded 12,781 new Covid cases in the last 24 hours; 18 deaths were also reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X