Get Updates
Get notified of breaking news, exclusive insights, and must-see stories!

'യെദിയൂരപ്പ ദേശീയ നേതൃത്വത്തെ ബ്ലാക്ക്‌മെയില്‍ ചെയ്തു'; കര്‍ണാടക ബിജെപിയില്‍ ഭിന്നത രൂക്ഷം

ബെംഗളൂരു: കര്‍ണാടക ബി ജെ പിയിലെ ഉള്‍പ്പോര് മറനീക്കി പുറത്ത്. മുതിര്‍ന്ന എം എല്‍ എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. യെഡിയൂരപ്പ തന്റെ മകന്‍ ബി വൈ വിജയേന്ദ്രയെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ ദേശീയ നേതൃത്വത്തെ ബ്ലാക്ക്‌മെയ്ല്‍ ചെയ്തു എന്ന് ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ ആരോപിച്ചു.

'ഹൈക്കമാന്‍ഡ് എന്തിനാണ് ഭയന്നതെന്ന് എനിക്കറിയില്ല, അവര്‍ അച്ചടക്കത്തെക്കുറിച്ച് സംസാരിക്കുന്നു, ഞങ്ങള്‍ അടിമകളാണോ? ഞങ്ങള്‍ക്ക് ശക്തിയില്ലേ? ഞങ്ങള്‍ക്കും ജനങ്ങളുടെ പിന്തുണയുണ്ട്,' ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ പറഞ്ഞു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനില്ലെന്ന് പറഞ്ഞ് യെഡിയൂരപ്പ കേന്ദ്ര നേതാക്കളെ ബ്ലാക്ക് മെയില്‍ ചെയ്തു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

BS Yediyurappa

തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം പ്രചരണത്തിലുണ്ടാകില്ലെന്നും ശിവമോഗ ജില്ലയില്‍ മാത്രം ഒതുങ്ങുമെന്നും പറഞ്ഞ് യെഡിയൂരപ്പ ദേശീയ നേതൃത്വത്തെ ഭീഷണിപ്പെടുത്തി എന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രി വി സോമണ്ണയെ ബലിയാടാക്കി എന്നും കുരുക്കാക്കിയെന്നും ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ പറഞ്ഞു.

'ആശ്ചര്യകരമെന്നു പറയട്ടെ, മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ തോല്‍പ്പിക്കാന്‍ വിജയേന്ദ്ര പണം അയച്ചിരുന്നു. ഇപ്പോള്‍ വിജയേന്ദ്രയെ ബി ജെ പി സംസ്ഥാന അധ്യക്ഷനാക്കിയിരിക്കുന്നു. തോല്‍പ്പിക്കാന്‍ വിജയേന്ദ്ര ഫണ്ട് നല്‍കിയതിനെക്കുറിച്ച് ബൊമ്മൈ തന്നെ പങ്കുവച്ചിരുന്നു. അച്ഛനും മകനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതിന്റെ സത്യം പുറത്തുവരണം, അദ്ദേഹം പറഞ്ഞു.

ശിക്കാരിപുരയില്‍ ദുര്‍ബലനായ ഒരു സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് വിജയേന്ദ്രയ്ക്കെതിരെ നിര്‍ത്തിയതെന്നും യത്നാല്‍ പറഞ്ഞു. പാര്‍ട്ടി നേതാവ് സോമണ്ണയ്ക്കെതിരെ അവര്‍ (യെഡിയൂരപ്പയും വിജയേന്ദ്രയും) മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിന്തുണച്ചു. കനകപൂരില്‍ ഒരു ധാരണയുണ്ട്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും യെഡിയൂരപ്പയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ആരോപണങ്ങളോട് ബി ജെ പിയുടെ ദേശീയ നേതൃത്വം പ്രതികരിച്ചിട്ടില്ല. വിവാദത്തില്‍ പ്രതികരിക്കാനില്ലെന്ന് വിജയേന്ദ്ര പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ പങ്കെടുത്തിരുന്നില്ല. നിയമസഭാ പ്രതിപക്ഷ നേതാവായി ആര്‍ അശോകനെ നിയമിച്ചതിലും ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ അടക്കമുള്ളവര്‍ക്ക് അതൃപ്തിയുണ്ട്.

അതേസമയം കോണ്‍ഗ്രസിലേക്ക് പോകുമെന്ന് സൂചന നല്‍കിയ എസ് ടി സോമശേഖര്‍, മുന്‍ മന്ത്രി രമേഷ് ജാര്‍ക്കിഹോളി തുടങ്ങിയ മുതിര്‍ന്ന എം എല്‍ എമാരും കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ മുന്‍ മുഖ്യമന്ത്രിയും ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് അംഗവുമായ ബി എസ് യെദിയൂരപ്പയുടെ സാന്നിധ്യമായിരുന്നു യോഗത്തിന്റെ ഹൈലൈറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+