Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹിയിലും പ്രതിപക്ഷ സഖ്യം പൊളിയുന്നു; എഎപി കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തത് ഒരു സീറ്റ്

ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റക്കെട്ടായി നേരിടുകയെന്ന ലക്ഷ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച ഇന്ത്യാ സഖ്യം വിരലില്‍ എണ്ണാവുന്ന സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങുന്നു. ബിഹായില്‍ ജെ ഡി യുവും യുപിയില്‍ ആര്‍ എല്‍ ഡി യും സഖ്യത്തിന് പുറത്ത് പോയതിന് പിന്നാലെ എ എ പിയും സഖ്യത്തിന് പുറത്തേക്ക്. പഞ്ചാബിലും ഹരിയാനയിലും ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് എ എ പി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയിലെ സഖ്യ സാധ്യതകളും തകരുന്നത്.

സീറ്റ് വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സഖ്യത്തെ ബാധിച്ചത്. ചൊവ്വാഴ്ച ആം ആദ്മി പാർട്ടി കോൺഗ്രസ് പാർട്ടിക്ക് ഡൽഹിയിൽ ഒരു ലോക്സഭാ സീറ്റാണ് വാഗ്ദാനം ചെയ്തത്. ഡൽഹിയിൽ കോൺഗ്രസും എഎപിയും 3-4 ഫോർമുലയില്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമാണ് ഇത്.

 aapandcongress

കോൺഗ്രസ് പാർട്ടിക്ക് ഡൽഹിയിൽ ഒരു സീറ്റ് പോലും ലഭിക്കില്ലെങ്കിലും, സഖ്യത്തിൻ്റെ അടിസ്ഥാനത്തില്‍ , എ എ പി പാർട്ടി ഒരു സീറ്റ് വാഗ്ദാനം ചെയ്യാൻ തയ്യാറാണെന്ന് എ എ പി എംപി സന്ദീപ് പഥക് പറഞ്ഞു. ഡൽഹിയിലെ ശേഷിക്കുന്ന ആറ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്താനാണ് എഎപി പദ്ധതിയിടുന്നതും അദ്ദേഹം കൂട്ടിച്ചേർത്തു.

'ലോക്‌സഭയിലും വിധാൻസഭയിലും പൂജ്യം സീറ്റും എം സി ഡി തിരഞ്ഞെടുപ്പിൽ 250ൽ 9 സീറ്റും കോൺഗ്രസ് പാർട്ടിക്ക് ലഭിച്ചതായി ഡൽഹിയില. തിരഞ്ഞെടുപ്പുകളില്‍ നിങ്ങൾ കണ്ടിരിക്കും. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ നോക്കുകയൊണെങ്കില്‍ കോൺഗ്രസ് പാർട്ടിക്ക് ഡല്‍ഹിയില്‍ ഒരു സീറ്റ് പോലും ലഭിക്കില്ല. പക്ഷേ കണക്കുകള്‍ പ്രധാനമല്ല. സഖ്യത്തിൻ്റെ ധർമ്മവും കോൺഗ്രസ് പാർട്ടിയോടുള്ള ബഹുമാനവും മനസ്സിൽ വെച്ചുകൊണ്ട് ഞങ്ങൾ അവർക്ക് ഒരു സീറ്റ് വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് ഒരു സീറ്റിലും ആം ആദ്മി പാർട്ടി ആറ് സീറ്റിലും മത്സരിക്കണമെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നു," അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥി പ്രഖ്യാപനം ഇപ്പോള്‍ നടത്തുന്നില്ലെന്നും എഎപി എംപി കൂട്ടിച്ചേർത്തു. ഉടൻ തന്നെ ഡൽഹിയിൽ യോഗം ചേരുമെന്നും ഈ യോഗത്തിലൂടെ തുടർനടപടികൾ തീരുമാനിക്കും. സ്ഥാനാര്‍ത്ഥികളും കാര്യത്തിലും യോഗത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

"ഇന്ന്, ഞങ്ങൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നില്ല, ഡൽഹിയുടെ പശ്ചാത്തലത്തിൽ യോഗം ഉടൻ ആരംഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾ എല്ലാവരും ഞങ്ങളുടെ ജോലി തുടരും. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ മത്സരിക്കുന്ന ആറ് സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഞങ്ങൾ ഞങ്ങളുടെ തയ്യാറെടുപ്പ് ഉടന്‍ ആരംഭിക്കും' എഎപി എംപി സന്ദീപ് പഥക് പറഞ്ഞു.

അതിനിടെ സൗത്ത് ഗോവ മണ്ഡലത്തിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള സ്ഥാനാർത്ഥിയായി ബെനൗലിം എംഎൽഎ വെൻസി വിഗാസിൻ്റെ പേര് പ്രഖ്യാപിച്ച് എഎപി കോൺഗ്രസിന് ഗോവയിലും വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. നിലവിൽ കോൺഗ്രസ് എംപി ഫ്രാൻസിസ്‌കോ സർദിന്‌ഹയുടെ കൈവശമുള്ള സീറ്റാണിത്. ബറൂച്ചിൽ നിന്നുള്ള ചൈതർ വാസവയെയും ഭാവ്‌നഗറിൽ നിന്നുള്ള ഉമേഷ് ഭായ് മക്വാനയെയും ഗുജറാത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളായി എഎപി പ്രഖ്യാപിച്ചിട്ടുണ്ട്. അന്തരിച്ച അഹമ്മദ് പട്ടേലിൻ്റെ മകൾ മുംതാസ് പട്ടേലിനെ ബഹ്‌റൂച്ചിലേക്ക് കോൺഗ്രസ് പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+