സോണിയയും രാഹുലും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി; സംഭവം ദല്‍ഹിയിലേക്കുള്ള യാത്രക്കിടെ
ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തത്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് നടപടിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ ദ്വിദിന സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ബംഗളൂരുവില്‍ നിന്ന് ദല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും.
സ്വകാര്യ ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇരുവരുടേയും യാത്ര. രാത്രി 9.30 ഓടെ ഭോപ്പാല്‍-ദല്‍ഹി ഇന്‍ഡിഗോ വിമാനത്തില്‍ ഇരുവരും ദല്‍ഹിയിലേക്ക് പോകും എന്ന് അധികൃതര്‍ അറിയിച്ചു. രാത്രി 7.40നാണ് വിമാനം ഭോപ്പാല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഭോപ്പാല്‍ വിമാനത്താവളത്തിലെ വിവിഐപി ലോഞ്ചിലാണ് ഇപ്പോള്‍ രാഹുലും സോണിയയും ഉള്ളത്.

നേരത്തെ ഇന്ന് ബെംഗളൂരുവില്‍ നടന്ന പ്രതിപക്ഷ യോഗത്തിനിടെ ബി ജെ പിക്കെതിരെ നിശിതമായ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. 2024 ല്‍ ഇത് എന്‍ ഡി എയും ഇന്ത്യയും തമ്മിലുള്ള പോരാട്ടമായിരിക്കും നടക്കുക എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തങ്ങളുടെ ആശയങ്ങളെക്കുറിച്ചും പരിപാടികളെക്കുറിച്ചും വിശദമാക്കുന്ന ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചതായി അദ്ദേഹം
'ബി ജെ പിയുടെ പ്രത്യയശാസ്ത്രത്തിനും അവരുടെ ചിന്തകള്‍ക്കുമെതിരായ പോരാട്ടമാണ് ഇത്. അവര്‍ രാജ്യത്തെ ആക്രമിക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമാണ്. രാജ്യത്തിന്റെ സമ്പത്ത് ദശലക്ഷക്കണക്കിന് ആളുകളില്‍ നിന്ന് തട്ടിയെടുത്ത് ബി ജെ പിയുടെയും പ്രധാനമന്ത്രിയുടെയും കുറച്ച് സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണ്,' രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രതിപക്ഷ കക്ഷികളുടെ രണ്ടാം യോഗം വിജയകരമാണ്. ഞങ്ങള്‍ നമ്മുടെ മഹത്തായ ഇന്ത്യ എന്ന ആശയത്തെയാണ് പ്രതിരോധിക്കുന്നത്. ഇന്ത്യ എന്ന ആശയത്തെ പരാജയപ്പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് ചരിത്രത്തിലുണ്ട്. രാജ്യത്തിന്റെയാകെ ശബ്ദം മൂടിക്കെട്ടുകയാണ് എന്നും അതിനാലാണ് തങ്ങള്‍ 'ഇന്ത്യ' (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് സ്വീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് 11 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളെ പിന്നീട് തീരുമാനിക്കും. തിരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക രൂപീകരിക്കാന്‍ സെക്രട്ടറിയേറ്റ് രൂപീകരിക്കാനും ഇന്നത്തെ യോഗത്തില്‍ ധാരണയായിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളുടെ മൂന്നാം യോഗം മുംബൈയിലും നാലാമത്തെ യോഗം ചെന്നൈയിലുമാണ് നടക്കുക
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications