Get Updates
Get notified of breaking news, exclusive insights, and must-see stories!

കരളില്‍ കാന്‍സര്‍ ബാധിച്ച് ജയലളിത കിടപ്പിലായോ? 'അമ്മ'യുടെ ആരോഗ്യത്തെച്ചൊല്ലി അണികളില്‍ ആശങ്ക

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കടുത്ത അസുഖബാധിതയാണെന്ന അഭ്യൂഹത്തെ തുടര്‍ന്ന് അണികള്‍ ആശങ്കയില്‍. ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിയ്ക്കവെ ഡിഎംകെ പ്രസിഡന്റ് കരുണാനിധിയാണ് ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി വിവാദ പരാമര്‍ശം നടത്തിയത്.

അസുഖബാധിതയായിനാല്‍ ജയലളിതയ്ക്ക് ഭരണത്തില്‍ ശ്രദ്ധിയ്ക്കാന്‍ കഴിയുന്നില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയില്ലാത്ത സംസ്ഥാനമാണെന്നും കരുണാനിധി പറഞ്ഞു. ജനാധിപത്യത്തില്‍ ഒരു മുഖ്യമന്ത്രിയുടെ അസുഖ വിവരം മറച്ച് വയ്ക്കുന്നത് ശരിയല്ലെന്നും കരുണാനിധി പറയുന്നു.

Jayalalitha

ജയലളിത പങ്കെടുക്കേണ്ട പല പൊതുപരിപാടികളും അനാരോഗ്യം മൂലം ഒഴിവാക്കിയിരുന്നു. ഇതിനിടെ ചില മാഗസിനുകളിലും മുഖ്യമന്ത്രിയുടെ അനാരോഗ്യത്തെപ്പറ്റി ലേഖനങ്ങള്‍ വന്നു. പ്രശസ്ത ദ്വൈവാരികയായ 'നക്കീരന്‍' ജയലളിതയുടെ ആരോഗ്യനിലയെപ്പറ്റി ഒരു കവര്‍‌സ്റ്റോറി പ്രസിദ്ധീകരിച്ചിരുന്നു.

ചികിത്സയ്ക്കായി ജയലളിത അമേരിയ്ക്കയിലേയ്ക്ക് പോകുമെന്നായിരുന്നു റിപ്പോര്‍ട്ടിന്റെ ഉളളടക്കം. കരളിനെ ബാധിച്ച കാന്‍സറാണ് ജയളിതയുടെ ആരോഗ്യനില തകരാറിലാക്കിയതെന്നും ജയലളിത പൂര്‍ണമായും കിടപ്പിലാണെന്നും അഭ്യൂഹമുണ്ട്. മുഖ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതിയെപ്പറ്റി സര്‍ക്കാര്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+