സിദ്ദിഖ് കാപ്പൻ പ്രതിയായ ഇഡി കേസ് വിചാരണ യുപിയിൽ; കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം കോടതി തള്ളി
മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അടക്കം പ്രതിയായ ഇഡി കേസ് വിചാരണ യുപിയിൽ നടത്തും. കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസിലെ ഒന്നാം പ്രതി റൗഫ് ഷെരീഫാണ് കേരളത്തിലേക്ക് വിചാരണ മാറ്റാൻ ഹർജി നൽകിയത്.
ജസ്റ്റിസ് രാമസുബ്രഹ്മണ്യൻറെ ബെഞ്ചാണ് ഇഡി കേസ് വിചാരണ കേരളത്തിലേക്ക് മാറ്റേണ്ട എന്ന ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ ലഖ്നൌവിലാണ് കേസ് നടക്കുന്നത്. 2013ലെ കേസിൽ 2018ലാണ് റൗഫ് ഷെരീഫിനെതിരെ കേസെടുത്തത്. കേസിലെ പ്രധാനപ്പെട്ട സാക്ഷികളുള്ളത് കേരളത്തിൽ ആണെന്നും അതിനാൽ കേരളത്തിലേക്ക് കേസ് മാറ്റണമെന്നുമായിരുന്നു ആവശ്യം. എന്നാൽ ഇ ഡി കേസ് കേരളത്തിലേക്ക് മാറ്റുന്നത് എതിർത്തു.
യു.എ.പി.എ കേസിൽ കഴിഞ്ഞ വർഷം സെപ്തംബറിൽ ജാമ്യം ലഭിച്ച സിദ്ദിഖ് കാപ്പന് ഇ.ഡി കേസ് കാരണം പുറത്തിറങ്ങാനായിരുന്നില്ല. ഡിസംബറിലാണ് ഇ.ഡി കേസിൽ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയായി ഈ വർഷം ഫെബ്രുവരിയിലാണ് സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായത്. ഹാത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് 2020 ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവർ അറസ്റ്റിലായത്.

ഹാത്രസിൽ കലാപമുണ്ടാക്കാൻ പോപുലർ ഫ്രണ്ട് ശ്രമിച്ചെന്നും ഇതിനായി സിദ്ദിഖ് കാപ്പനടക്കം നാലുപേർ നിയോഗിക്കപ്പെട്ടെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. പ്പുലർ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. കലാപം സൃഷ്ടിക്കാനാണ് കാപ്പനും ഒപ്പമുണ്ടായിരും ഹാത്രസിലേക്ക് പോയതെന്നായിരുന്നു പോലീസിന്റെ വാദം. അതേസമയം, അക്കൗണ്ടിലേക്കെത്തിയ 4,500 രൂപയുടെ ഉറവിടം കാപ്പന് വ്യക്തമാക്കാനായില്ലെന്ന് കാണിച്ചാണ് ഇ.ഡി. കേസ് രജിസ്റ്റർ ചെയ്തത്.
Astrological tips: സൂര്യദേവനും ലക്ഷ്മീദേവിയും അനുഗ്രഹിക്കും; ഭാഗ്യം തേടിവരാൻ ചെയ്യേണ്ടത് ഇക്കാര്യം
അതേസമയം പൂര്‍ണമായും നീതി ലഭിച്ചിട്ടില്ലെന്ന് ജാമ്യം കിട്ടിയതിന് പിന്നാലെ കാപ്പന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഒപ്പമുളള നിരപരാധികള്‍ ഇപ്പോഴും ജയിലിലാണ് പൊതുസമൂഹത്തോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്നും കാപ്പന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ സുപ്രീം കോടതിയും ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് 27 മാസത്തെ ജയില്‍ വാസത്തിന് ശേഷം സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനാവുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎപിഎ കേസില്‍ സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കിയത്.












Click it and Unblock the Notifications