നിങ്ങളറിഞ്ഞോ? കമ്പനികള്‍ പോലും സ്ത്രീകള്‍ പിടിച്ചടക്കുന്നു; വനിതാ സാരഥികളുടെ എണ്ണത്തില്‍ വര്‍ധനവ്

ദില്ലി: രാജ്യത്തെ കമ്പനികളിലെ വനിത ബോര്‍ഡ് അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്. 2010ല്‍ ബോര്‍ഡ് അംഗങ്ങളായി 5.5 ശതമാനം സ്ത്രീകളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ 2015ല്‍ അത് 11.2 ശതമാനമായി.

ആറുവര്‍ഷം കൊണ്ട് ഇരട്ടിയിളധികമാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ക്രെഡിറ്റ് സ്യൂസെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തു വിട്ടതാണ് ഈ കണക്ക്. ആഗോള തലത്തില്‍ വനിതാ പ്രാതിനിധ്യം 14.7 ശതമാനമാണെന്നിരിക്കെ ഇന്ത്യയുടെ മുന്നേറ്റം ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് ക്രെഡിറ്റ് സ്യൂസെ വിലയിരുത്തി.

Women

അതേസമയം വനിതാ മാനേജ്‌മെന്റ് വിന്യാസത്തില്‍ ഇന്ത്യ 7.8 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായി കുറഞ്ഞു. കമ്പനിയുടെ സീനിയര്‍ മാനേജ്‌മെന്റ് തലത്തില്‍ വനിതകളുടെ പ്രാതിനിധ്യം കുറവുള്ള രാജ്യങ്ങളില്‍ ഏറ്റവും പിന്നില്‍ മൂന്നാമതാണ് ഇന്ത്യ. ജപ്പാനും ദക്ഷിണകൊറിയയുമാണ് ഇന്ത്യക്കും താഴെ നില്‍ക്കുന്നത്. സ്ത്രീ പ്രാതിനിധ്യംകൊണ്ട് മുന്നില്‍ നില്‍ക്കുന്നത് നോര്‍വെയാണ്. ഫ്രാന്‍സ്, സ്വീഡന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ പിന്നാലെയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+