കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതദേഹം തിരഞ്ഞെടുത്തോളാന്‍ ആശുപത്രി ജീവനക്കാര്‍; മോര്‍ച്ചറിയില്‍ കടന്ന് നാട്ടുകാര്‍

Google Oneindia Malayalam News

ചെന്നൈ: കൊവിഡ് രോഗികളുടെ മൃതദേഹത്തോട് അനാദരവ് കാട്ടുന്ന സംഭവങ്ങള്‍ ദിനംപ്രതി വാര്‍ത്തയാകുകയാണ്. മൃതദേഹം ഉപേക്ഷിച്ചതും പുഴയിലെറിഞ്ഞതും നായകള്‍ കടിച്ചുവലിച്ചതുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ കൂട്ടിയിട്ട മൃതദേഹങ്ങളില്‍ നിന്ന് തിരഞ്ഞെടുത്തോളൂ എന്ന് ബന്ധുക്കളോട് ആശുപത്രി അധികൃതര്‍ പറഞ്ഞുവെന്നാണ് പുതിയ വാര്‍ത്ത. മോര്‍ച്ചറിയില്‍ നിരവധി കൊവിഡ് രോഗികളുടെ മൃതദേഹങ്ങളുണ്ട്. അതില്‍ നിന്ന് കെട്ടുകള്‍ അഴിച്ച് പരിശോധിച്ച് സ്വന്തക്കാര്‍ കണ്ടെത്തണം. തമിഴ്‌നാട്ടിലെ തേനിയില്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് ഇന്റര്‍നെറ്റ് തേടി കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന വിദ്യാര്‍ഥികള്‍: ഇടുക്കി രാജാമലയില്‍ നിന്നുള്ള ഫോട്ടോസ്‌

d

മോര്‍ച്ചറിയില്‍ കടന്ന് മൃതദേഹങ്ങള്‍ തിരഞ്ഞെടുത്തോളൂ എന്ന് ജീവനക്കാര്‍ പറഞ്ഞുവെന്ന് നിരവധി കുടുംബങ്ങള്‍ പരാതിപ്പെട്ടു. തേനിയില്‍ നിന്നുള്ള 47കാരന്‍ മരിച്ചതോടെയാണ് സംഭവം പുറത്തായത്. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആശുപത്രിയിലെത്തി. മോര്‍ച്ചറിയിലെ ജീവനക്കാര്‍ അകത്ത് കടന്ന് മൃതദേഹം തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. നിരവധി മൃതദേഹങ്ങള്‍ നീല പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞു വച്ചിരുന്നു. ഇതില്‍ നിന്ന് എങ്ങനെ തിരഞ്ഞെടുക്കുമെന്ന് ബന്ധുക്കള്‍ ആശ്ചര്യപ്പെട്ടു. പിന്നീട് ഇവര്‍ ഓരോ മൃതദേഹങ്ങളും പരിശോധിച്ച് കണ്ടെത്തുകയായിരുന്നു.

ലക്ഷദ്വീപില്‍ ബിജെപിയുടെ പുതിയ ഫോര്‍മുല; ഇ ശ്രീധരന്‍ എത്തിയേക്കും... രണ്ടു ലക്ഷ്യങ്ങള്‍ലക്ഷദ്വീപില്‍ ബിജെപിയുടെ പുതിയ ഫോര്‍മുല; ഇ ശ്രീധരന്‍ എത്തിയേക്കും... രണ്ടു ലക്ഷ്യങ്ങള്‍

ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ചര്‍ച്ചയായി. മൂന്ന് ജീവനക്കാരാണ് സംഭവത്തിന് ഉത്തരവാദികളെന്ന് തേനി സര്‍ക്കാര്‍ ആശുപത്രി ഡീന്‍ ബാലാജി നാഥന്‍ പറഞ്ഞു. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകകയാണ്. ആശുപത്രിയിലെ മോര്‍ച്ചറിയില്‍ രണ്ട് മുറികളാണുള്ളത്. കൊവിഡ് രോഗികളുടെ മൃതദേഹം പ്രത്യേകം മാറ്റിവച്ചിരിക്കുകയാണ്. മൂന്ന് മൃതദേഹങ്ങള്‍ വയ്ക്കാനുള്ള സൗകര്യമേയുള്ളൂ. എന്നാല്‍ ചില രാത്രികളില്‍ 15 മൃതദേഹങ്ങള്‍ വരെ എത്താറുണ്ട്. ജീവനക്കാര്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാറില്ലെന്നും കണ്ടെത്തി. മൃതദേഹങ്ങള്‍ കുന്നുകൂട്ടിയിടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിന് വിശാലമായ സൗകര്യം ഒരുക്കുമെന്നും ഡീന്‍ ബാലാജി നാഥന്‍ പറഞ്ഞു.

പ്രിയങ്ക ജ്വാള്‍ക്കറിന്‍റെ പുതിയ ചിത്രം കാണാം

Recommended Video

cmsvideo
China's Sinovac vaccine gets WHO emergency approval

English summary
Theni Hospital staff asks relatives to search and found bodies of Covid victims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X