'കോൺഗ്രസിൽ ഭിന്നത ഇല്ല', നിയമസഭാ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് അശോക് ഗെഹ്ലോട്ട്
നാല് വര്‍ഷമായി അടിയുറപ്പുളള ഒരു സര്‍ക്കാരാണ് രാജസ്ഥാനിലുളളതെന്ന് ഗെഹ്ലോട്ട്

ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളില്‍ വിഭാഗീയത ഇല്ലെന്നും ഒറ്റക്കെട്ടായി തന്നെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബജറ്റ് ദിനത്തില്‍ സംഭവിച്ച അബദ്ധത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചതിനെതിരെയും ഗെഹ്ലോട്ട് പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷത്തെ രാജസ്ഥാന്‍ ബജറ്റ് ഗെഹ്ലോട്ട് ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ വായിച്ചത് വിവാദമായിരുന്നു.
34 സെക്കന്‍ഡ് മാത്രമാണ് താന്‍ പഴയ ബജറ്റ് വായിച്ചത്. ബിജെപി ഇത്ര ചെറിയ ഒരു വിഷയത്തെ പെരുപ്പിച്ച് കാണിക്കുകയാണ്. പ്രധാനമന്ത്രിയാകട്ടെ അതൊരു രാഷ്ട്രീയ വിവാദമാക്കി മാറ്റാനും ശ്രമിക്കുന്നു. തങ്ങളുടെ ബജറ്റ് ഗംഭീരമായിരിക്കുമെന്ന് ബിജെപിക്ക് അറിയാം. ബജറ്റോടെ ബിജെപി പരിഭ്രാന്തരായി. അതുകൊണ്ടാണ് തന്റെ പ്രസംഗത്തിലെ ചെറിയ അബദ്ധം വലിയ വിഷയമാക്കി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്, അശോക് ഗെഹ്ലോട്ട് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിനുളളില്‍ ഒരു തരത്തിലുമുളള ഭിന്നതയുമില്ല. അമിത് ഷായും ഗജേന്ദ്ര സിംഗ് ഷെഖാവത്തും ധര്‍മേന്ദ്ര പ്രധാനും ചേര്‍ന്ന് തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ആ ഗൂഢാലോചനയില്‍ അവര്‍ ദയനീയമായി പരാജയപ്പെട്ടുവെന്നും ഗെഹ്ലോട്ട് പറഞ്ഞു.
ഏറെ നാളുകളായി രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന് കൊണ്ടിരിക്കുകയാണ്. നവംബറില്‍ സച്ചിന്‍ പൈലറ്റിനെ ഗെഹ്ലോട്ട് വ്യക്തിപരമായി തന്നെ രൂക്ഷമായി കടന്നാക്രമിക്കുകയുണ്ടായി. ചതിയനെന്നും ഒന്നിനും കൊള്ളാത്തവനെന്നും അടക്കം സച്ചിന്‍ പൈലറ്റിനെ ഗെഹ്ലോട്ട് അധിക്ഷേപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസിലെ ഈ തമ്മിലടി ഉയര്‍ത്തിക്കാട്ടി ബിജെപിയും രംഗത്ത് വരികയുണ്ടായി. ഭാരതത്തെ ഒന്നാക്കുന്നതിന് മുന്‍പ് ആദ്യം കോണ്‍ഗ്രസിനെ ഒരുമിപ്പിക്കൂ എന്നായിരുന്നു ബിജെപിയുടെ പരിഹാസം.












Click it and Unblock the Notifications