'അനാഥൻ എന്ന വാക്ക് അപമാനമല്ല', പൊതുതാൽപര്യ ഹർജി തള്ളി ബോംബെ ഹൈക്കോടതി
അനാഥനെന്ന വിളിയിൽ സാമൂഹിക അപമാനമില്ലെന്ന് ബോംബെ ഹൈക്കോടതി. സ്വനാഥ് ഫൗണ്ടേഷൻ നൽകിയ ഹർജിയ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. അനാഥരെ വിശേഷിപ്പിക്കാൻ 'സ്വനാഥൻ' എന്ന വാക്ക് ഉപയോഗിക്കണമെന്നായിരുന്നു പൊതുതാത്പര്യ ഹർജി. ചീഫ് ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് മാധവ് ജാംധർ എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി തള്ളിയത്.
'മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾ നേരത്തേതന്നെ കരുതൽ നഷ്ടപ്പെട്ട അവസ്ഥയിലാണ്. അനാഥൻ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ നിസ്സഹായനായ, ഇല്ലായ്മയുള്ള കുട്ടിയാണന്ന തോന്നലുണ്ടാകും സ്വനാഥൻ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ സ്വയം പര്യാപ്തതയുള്ള, ആത്മവിശ്വാസമുള്ള കുട്ടിയായി കണക്കാക്കപ്പെടും'' ഇങ്ങനെയായിരുന്നു ഹർജിക്കാരന്റെ വാദം.

എന്നാൽ വാക്കിൽ അപമാനമില്ലന്ന് നിരീക്ഷിച്ച കോടതി അനാഥൻ എന്ന വാക്ക് കാലങ്ങളായി ഉപയോഗിക്കുന്നതാണെന്ന് പറഞ്ഞു. ആ വാക്ക് സാമൂഹിക അപമാനമാണെന്ന വാദം അംഗീകരിക്കാനാവില്ല. അത് മാറ്റേണ്ടതില്ല. അനാഥൻ എന്നുപയോഗിക്കുന്നതിൽ എന്ത് അപമാനമാണുള്ളത് എന്ന് കോടതി ചോദിച്ചു.
ഇംഗ്ലീഷിൽ ഈ വാക്ക് വാക്ക് ഓർഫൻ എന്നാണ്. ഹിന്ദി, മറാഠി, ബംഗാളി ഭാഷയിലൊക്കെ അനാഥൻ എന്ന വാക്കിന്റെ പര്യായം ആണ് ഉപയോഗിക്കുന്നത്. വാക്ക് മാറ്റണമെന്നു പറയാൻ ഹർജിക്കാരൻ ആരാണ്? ഭാഷയെക്കുറിച്ച് അയാൾക്ക് എന്തറിയാം?'' - കോടതി ചോദിച്ചു.അതേസമയം, ഇത്തരം കുട്ടികളെ വിശേഷിപ്പിക്കാൻ മറ്റൊരു പേര് ഉപയോഗിക്കണമെന്ന് ഹർജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ ഉദയ് വാരുൻജികർ ആവശ്യപ്പെട്ടെങ്കിലും കോടതി വിസമ്മതിച്ചു.












Click it and Unblock the Notifications