കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് പുതിയതായി 3,157 കോവിഡ് കേസുകളും 40 മരണങ്ങളും

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി; രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,157 പേർക്ക് പുതിയതായി കോവിഡ് ബാധിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4,30,79,188 ആയി. നിലവിലെ രാജ്യത്തെ സജീവ കേസുകൾ 19,500 ആണ്. 40 മരണങ്ങളും കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രേഖപ്പെടുത്തിയിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,23,843 ആയി ഉയർന്നു.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവ് ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 3,688 പുതിയ കോവിഡ് കേസുകളും 50 അനുബന്ധ മരണങ്ങളും ആണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,723 പേർക്ക് കോവിഡ് നെ ഗറ്റീവ് ആയിട്ടുണ്ട്. നിലവിലെ വീണ്ടെടുക്കൽ നിരക്ക് 98.74% ആണ്. ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 83.82 കോടി കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 2,95,588 ടെസ്റ്റുകൾ നടത്തി. ഡൽഹിയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ചെറിയ ഇടവേളക്ക് ശേഷം കേരളത്തിലും വീണ്ടും രോ ഗം വർധിക്കുന്നതായി റിപ്പോർട്ട് ഉണ്ട്. കേരളത്തിൽ 2,810 പേർക്കാണ് ശനിയാഴ്ച രോ ഗം സ്ഥിരീകരിച്ചത്.

coronavirus

അതേ സമയം ഇന്ത്യയിലെ കോവിഡ് കേസുകളിൽ നിലവിലുള്ള വർധനവിനെ നാലാംതരം ഗമായി കാണാനാവില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അറിയിച്ചു. "ജില്ലാ തലങ്ങളിൽ കോവിഡ് കണക്കുകളിൽ ചില കുതിപ്പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതിനെ നിലവിലെ അവസ്ഥയിൽ നിന്നുള്ള ഒരു വ്യതിയാനമായേ കണക്കാക്കാനാവൂ. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മാത്രമായി ഈ വ്യതിയാനം ഒതുങ്ങി നിൽക്കുന്നു" എന്ന് ഐ.സി.എം.ആർ അഡീഷണൽ ഡയറക്ടർ ജനറൽ സമിരൻ പാണ്ഡ പറഞ്ഞു.

'ഞാനും അനുഭവിക്കുന്നു,എനിക്കും കേസുണ്ട്,';വിജയ് ബാബുവിനെ പിന്തുണച്ച് ഉണ്ണി മുകുന്ദൻ'ഞാനും അനുഭവിക്കുന്നു,എനിക്കും കേസുണ്ട്,';വിജയ് ബാബുവിനെ പിന്തുണച്ച് ഉണ്ണി മുകുന്ദൻ

രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാ ഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. വാക്സിനേഷൻ ഏറ്റവും വലിയ സംരക്ഷണ കവചമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായും പ്രധാനമന്ത്രി ചർച്ച നടത്തി. സ്‌കൂളുകളിൽ ആവശ്യമായ പ്രത്യേക കാമ്പെയ്‌നുകൾ ഉപയോഗിച്ച് യോഗ്യതയുള്ള എല്ലാ കുട്ടികൾക്കും എത്രയും വേഗം വാക്‌സിനേഷൻ നൽകുക എന്നതാണ് സർക്കാരിന്റെ മുൻഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു. പല രാജ്യങ്ങളേക്കാളും മികച്ച രീതിയിൽ സ്ഥിതിഗതികൾ നേരിടാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
There were 3,157 new Covid cases and 40 deaths in the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X