കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെട്രോയില്‍ നിന്നും 100 കണക്കിന് ഫോണുകള്‍ മോഷ്ടിച്ച ഒരു കുടുംബത്തിലെ 14 പേര്‍ പിടിയില്‍

ദില്ലി മെട്രോ ട്രെയിന്‍ യാത്രയില്‍ മാത്രമല്ല മോഷണത്തിലും മുന്‍പന്തിയിലാണ്

  • By Anwar Sadath
Google Oneindia Malayalam News

Recommended Video

cmsvideo
മോഷണം ഡല്‍ഹി മെട്രോയില്‍, പിടിയിലായത് ഒരു കുടുംബത്തിലെ 14 പേര്‍ | Oneindia Malayalam

ദില്ലി: ദില്ലി മെട്രോ ട്രെയിന്‍ യാത്രയില്‍ മാത്രമല്ല മോഷണത്തിലും മുന്‍പന്തിയിലാണ്. ഓരോ ദിവസവും യാത്രക്കാരില്‍ നിന്നും പണവും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളുമെല്ലാം മോഷ്ടിക്കപ്പെടുന്നു. സ്ത്രീകളും യുവാക്കളും കുട്ടികളുമെല്ലാം മോഷണത്തില്‍ പങ്കാളികളാണ്. പലരും പോലീസ് പിടിയിലായിട്ടുമുണ്ട്.

കഴിഞ്ഞദിവസം ഒരു കുടുംബത്തിലെ 14 പേരെ ഒരുമിച്ച് മോഷണക്കേസില്‍ പിടികൂടിയത് പോലീസിനെ പോലും അമ്പരപ്പിച്ചു. ആഗ്രയിലെ വിഷ്ണുപുര ഗ്രാമത്തില്‍ നിന്നുള്ളവരാണ് പിടിയിലായത്. ഇവരില്‍ എട്ട് മുതിര്‍ന്നവരും ആറ് പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടും. തിങ്കളാഴ്ച മോഷ്ടിച്ച 9 ഫോണുകളും ഇവരില്‍ നിന്നും കണ്ടെടുത്തു.

21-1445400627-thief10-copy-21-1505966469.jpg -Properties

സംഘത്തിലെ ബച്ചന്‍ സിങ് എന്നയാളെയാണ് മെട്രോ പരിസരത്തുനിന്നും ആദ്യം പിടികൂടിയത്. ഇയാള്‍ കൂട്ടാളികളെക്കുറിച്ച് വിവരം നല്‍കിയില്ല. എന്നാല്‍, ഒന്നോ രണ്ടോപേര്‍ ഒപ്പം കാണുമെന്ന പ്രതീക്ഷയില്‍ പോലീസ് ദില്ലിയിലെ സബ്‌സി മന്ദി പാര്‍ക്കില്‍ റെയ്ഡ് നടത്തി. പിടിയിലായതാകട്ടെ 13പേരും. എല്ലാവരും ഒരു കുടുംബത്തില്‍പ്പെട്ടതാണെന്നറിഞ്ഞത് പോലീസിനെ ഞെട്ടിക്കുകയും ചെയ്തു.

ഒരു ദിവസം 25ഓളം മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന സംഘമാണിതെന്ന് പോലീസ് പറയുന്നു. നേരത്തെയുള്ള പല മോഷണത്തിന് പിന്നലും ഇവരാണെന്ന് സംശയിക്കുന്നു. ഇവരുടെ ഗ്രാമത്തില്‍ നിന്നും വേറെയും ചിലര്‍ മോഷണത്തിനായി ദില്ലിയിലുണ്ട്. എന്നാല്‍ ഒരു സംഘമായി മോഷ്ടിക്കുന്ന ഇത്തരത്തിലൊരു കുടുംബം ഇന്ത്യയില്‍ പോലും അപൂര്‍വമായിരിക്കുമെന്നാണ് പോലീസ് പറയുന്നത്.

English summary
How 14 thieves from a family stole mobile phones on the Delhi Metro for 2 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X