കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ താമസിക്കുന്ന ജാപ്പനീസ് യുവതിയുടെ 11.5 ലക്ഷം രൂപ മോഷണം പോയി

  • By Anwar Sadath
Google Oneindia Malayalam News

ഗുഡ്ഗാവ്: ഭര്‍ത്താവിനൊപ്പം ഗുഡ്ഗാവില്‍ താമസിക്കുകയായിരുന്ന ജാപ്പനീസ് യുവതിയുടെ 11.5 ലക്ഷം രൂപ മോഷണം പോയതായി പരാതി. ഗോള്‍ഫ് കോഴ്‌സ് റോഡിലെ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരിയുടെ പണമാണ് കവര്‍ന്നത്. 11.3 ലക്ഷം വരുന്ന ജാപ്പനീസ് കറന്‍സിയും ശേഷിക്കുന്നവ ഇന്ത്യന്‍ കറന്‍സിയുമായിരുന്നു.

ജുറി സുക്കാമോട്ടോ എന്ന യുവതിയാണ് പരാതി നല്‍കിയത്. ഭര്‍ത്താവിനൊപ്പം ജനുവരി 3 മുതല്‍ 10 വരെ ഇവര്‍ തായ്‌ലന്‍ഡിലായിരുന്നു. ഈ സമയമാണ് മോഷണം നടന്നതെന്നാണ് സൂചന. തായ്‌ലന്‍ഡ് സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ ഇവര്‍ കബോര്‍ഡ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിയുന്നതെന്ന് പോലീസിനോട് പറഞ്ഞു.

thief

രണ്ട് സഹായികള്‍ക്ക് താത്കാലികമായി അപ്പാട്ട്‌മെന്റ് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. ഇവരുടെ കൈയ്യില്‍ താക്കോലും ഉണ്ടായിരുന്നെന്നും ഇതുപയോഗിച്ചാണ് മോഷണം നടന്നതെന്നും യുവതി പറയുന്നു. സഹായികളില്‍ ഒരാളെ കാണാതായിട്ടുണ്ട്. പ്ലേസ്‌മെന്റ് ഏജന്‍സിവഴി നിയമച്ചവരായിരുന്നു സഹായികള്‍.

അതേസമയം, കബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചിട്ടില്ല. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. കാണാതായ സഹായിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാള്‍ പണവുമായി മുങ്ങിയതായാണ് പോലീസ് സംശയിക്കുന്നത്.

English summary
Thieves make off with Rs 11.5 lakh from Japanese woman’s house in Gurgaon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X