Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളിലും ഒഡീഷയിലും ബിജെപി മുന്നേറിയത് 'ഈ തന്ത്രം' ഉപയോഗിച്ച്! രണ്ട് വര്‍ഷം മുന്‍പേ, ഷായുടെ പദ്ധതി

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ ബിജെപിയ്ക്ക് അടിപതറുമെന്നായിരുന്നു പുറത്തുവന്ന എക്സിറ്റ് പോള്‍, ഒപീനിയന്‍ സര്‍വ്വേകള്‍ സൂചിപ്പിച്ചത്.ബിജെപിയുടെ വിജയം പ്രവചിച്ച സര്‍വ്വേകളാവട്ടെ 2014 നെക്കാള്‍ നേരിയ മുന്‍തൂക്കം മാത്രമാണ് ഇത്തവണ ബിജെപിക്ക് പ്രവചിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പ്രവചനങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി ബിജെപി മികച്ച വിജയം നേടി. അതും 2014 നെക്കാള്‍ 20 സീറ്റുകള്‍ കൂടുതല്‍ നേടി. ദക്ഷിണേന്ത്യയില്‍ ഇത്തവണയും കാര്യമായ വിജയം ബിജെപിക്ക് നേടാന്‍ സാധിച്ചില്ലേങ്കിലും ബിജെപിക്ക് നിലംതൊടാന്‍ കഴിയാതിരുന്ന പശ്ചിമബംഗാളിലും ഒഡീഷയിലും ബിജെപി വലിയ മുന്നേറ്റം കാഴ്ച വെച്ചു.

മോദി തരംഗമാണെന്ന് ആവര്‍ത്തിക്കുമ്പോഴും ബിജെപിയുടെ വിജയത്തിന്‍റെ തന്ത്രങ്ങള്‍ മെനഞ്ഞത് അമിത് ഷായെന്ന ചാണക്യനാണെന്ന് വ്യക്തം. ബംഗാളിലും ഒഡീഷയിലും മുന്നേറാന്‍ അമിത് ഷായെന്ന ചാണക്യന്‍ പ്രയോഗിച്ചത് വേറിട്ട ചില തന്ത്രങ്ങളാണ്. അത് ഇങ്ങനെ

 ബിജെപിയുടേ തേരോട്ടം

ബിജെപിയുടേ തേരോട്ടം

ലോക്സഭ തിരഞ്ഞെടുപ്പില്‍ 46 സീറ്റുകളും സംസ്ഥാനത്ത് തൃണമൂല്‍ തൂത്തുവാരുമെന്നായിരുന്നു മുഖ്യമന്ത്രി മമത ബാനര്‍ജി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ മമത അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മുന്നേറ്റമാണ് ബിജെപി നേടിയത്. എക്സിറ്റ് പോള്‍ പ്രവചനങ്ങളെപ്പോലും തള്ളി 18 സീറ്റുകളായിരുന്നു ബിജെപി സ്വന്തമാക്കിയത്. 2014 ലെ 2 സീറ്റില്‍ നിന്ന് ഒറ്റയടിക്ക് ബിജെപി ഉയര്‍ത്തിയത് 16 സീറ്റുകളാണ്.

 മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങള്‍

ഒഡീഷയിലും വ്യത്യസ്തമായിരുന്നില്ല കാര്യങ്ങള്‍. 2014 ല്‍ 21 ല്‍ 20 സീറ്റുകളും നേടിയായിരുന്നു ബിജു ജനതാദള്‍ ഇവിടെ വിജയിച്ചത്. അന്ന് വെറും ഒരു സീറ്റില്‍ ബിജെപി ഒതുങ്ങി. എന്നാല്‍ ബിജെഡിയെ ഞെട്ടിച്ച് ഇത്തവണ 8 സീറ്റുകളാണ് ബിജെപി നേടിയത്. ദക്ഷിണേന്ത്യയില്‍ കാര്യപ്പെട്ട ചലനങ്ങള്‍ ഇത്തവണയും ബിജെപിക്ക് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. തമിഴ്നാട്ടില്‍ ആകെയുള്ള ഒരു സീറ്റും ഇത്തവണ ബിജെപിക്ക് നഷ്ടമായി. അതേസമയം തെലങ്കാനയില്‍ ബിജെപി തങ്ങളുടെ നില മെച്ചപ്പെടുത്തി. 2014 ല്‍ 1 സീറ്റ് നേടിയ സംസ്ഥാനത്ത് ബിജെപി നാല് സീറ്റുകള്‍ സ്വന്തമാക്കി.

 ചാണക്യ തന്ത്രം

ചാണക്യ തന്ത്രം

നിലംതൊടാന്‍ പോലും കഴിയില്ലെന്ന് വിലയരുത്തപ്പെട്ട ഈ സംസ്ഥാനങ്ങളില്‍ ബിജെപി മുന്നേറിയത് അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍ തന്നെയാണെന്ന് രാഷ്ട്രീയ നിരീക്ഷകരും അടിവരയിടുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളും പിടിക്കാന്‍ അമിത് ഷാ പുറത്തെടുത്ത് ഒരേ തന്ത്രമാണ്. 2017 ഏപ്രില്‍ 25 ന് അവതരിപ്പിച്ച ദീന്‍ ദയാല്‍ ഉപാധ്യായ വിസ്താരക് യോജനയാണ് ഈ സംസ്ഥാനങ്ങളില്‍ അമിത് ഷാ നടപ്പാക്കിയത്. ബൂത്ത് തലങ്ങളില്‍ നേരിട്ട് സന്ദര്‍ശിച്ച് പാര്‍ട്ടിയെ കുറിച്ചും പാര്‍ട്ടി പദ്ധതികളെ കുറിച്ചും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിന് വിസ്താരക് എന്ന പേരില്‍ പ്രവര്‍ത്തകരെ അമിത് ഷാ നിയമിച്ചു. 2.7 ലക്ഷം പേരാണ് വിസ്താരക് യോജനയില്‍ പങ്കാളികളായത്.

 2.7 ലക്ഷം പേര്‍

2.7 ലക്ഷം പേര്‍

പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ വിസ്താരക് ആയി ആദ്യം ഇറങ്ങിയത് സാക്ഷാല്‍ അമിത് ഷാ തന്നെയായിരുന്നു. പശ്ചിമബംഗാള്‍, ഒഡീഷ, ഗുജറാത്ത്, തെലങ്കാന ,ലക്ഷദ്വീപ് എന്നിവടങ്ങളിലെ ചില ബൂത്തുകളില്‍ അമിത് ഷാ നേരിട്ട് സന്ദര്‍ശനം നടത്തി. ബംഗാളിലെ നക്സല്‍ബാരിയിലെ 93ാം നമ്പര്‍ ബൂത്തില്‍ വിസ്താരക് ആയി അമിത് ഷാ തന്‍റ ആദ്യ കമ്പെയ്ന്‍ നടത്തി. പാര്‍ട്ടിക്ക് ആറ് മാസത്തേക്കും ഒരു വര്‍ഷത്തേക്കും പ്രവര്‍ത്തിക്കാന്‍ വിസ്താരകരായി 3,000 പേര്‍ ഉണ്ടായിരുന്നു.

 ഗുജറാത്തിലും

ഗുജറാത്തിലും

ഒരു വര്‍ഷം കൊണ്ട് ഇവര്‍ രാജ്യത്തെ 80 ശതമാനം ബൂത്തുകളിലും നേരിട്ട് സന്ദര്‍ശിച്ചു. പശ്ചിമബംഗാളില്‍ മാത്രം 119 പേരാണ് വിസ്താരകരായി പ്രവര്‍ത്തിച്ചത്. ഒഡീഷയില്‍ 93 പേരും.. വിസ്താരകനായി നേരിട്ട് സന്ദര്‍ശിച്ചിട്ടും അമിത് ഷായ്ക്ക് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാതിരുന്ന ഒരേ ഒരു സ്ഥലം ലക്ഷദ്വീപാണ്. മോദിയുടെ ജന്‍മനാടായ ഗുദജറാത്തില്‍ 26 സീറ്റുകള്‍ ബിജെപിക്ക് നേടാന്‍ സാധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+