Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് വിമാനത്തിലെ ഏറ്റവും മോശം സര്‍വീസ്; ഇന്‍ഡിഗോയ്‌ക്കെതിരെ നടന്‍ റാണ ദഗുബട്ടി

ദില്ലി: ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ മോശം സര്‍വീസിനെതിരെ നടന്‍ റാണ ദഗുബട്ടി. ഒരു വിമാനത്തില്‍ തനിക്കുണ്ടായ ഏറ്റവും മോശം അനുഭവമാണ് ഇന്‍ഡിഗോയുടെ കാര്യത്തിലുണ്ടായിരിക്കുന്നതെന്ന് റാണ പറഞ്ഞു. വളരെ രോഷത്തോടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. ഇന്‍ഡിഗോ സര്‍വീസുകള്‍ വളരെ മോശമാണെന്ന് അദ്ദേഹം പറഞ്ഞു.

വിമാനത്തിന്റെ സമയത്തെ കുറിച്ച് യാതൊന്നും ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് റാണ പറഞ്ഞു. തന്റെ ലഗേജ് കാണാതായെന്നും, എന്നാല്‍ അത് ട്രാക്ക് ചെയ്യാനുള്ള സംവിധാനം പോലും അവര്‍ക്കില്ലെന്നും റാണ തുറന്നടിച്ചു. ഇന്‍ഡിഗോയുടെ സ്റ്റാഫുകള്‍ക്ക് ഇതിനെ കുറിച്ച് അറിയുക പോലുമില്ലെന്നും റാണ പറഞ്ഞു.

1

അതേസമയം ഇന്‍ഡിഗോ നടന്റെ ട്വീറ്റിനോട് പ്രതികരിച്ചിട്ടുണ്ട്. നടനുണ്ടായ പ്രശ്‌നങ്ങളില്‍ ക്ഷമ ചോദിക്കുന്നതായും ഇന്‍ഡിഗോ പറഞ്ഞു. ലഗേജ് കൃത്യമായി ലഭിച്ചില്ലെന്നായിരുന്നു റാണയുടെ പരാതി. ഞങ്ങളുടെ ടീം നിങ്ങളുടെ ലഗേജ് എത്രയും പെട്ടെന്ന് ഡെലിവെര്‍ ചെയ്യുമെന്നും, നിങ്ങള്‍ക്ക് നേരിട്ട് ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായും റാണയോട് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

ഇന്‍ഡിഗോയ്‌ക്കെതിരെ പരാതി ഉയരുന്നത് നേരത്തെ വളരെ അശ്രദ്ധമായി ബാഗേജ് പുറത്തേക്ക് എടുക്കുന്ന ഒരു വീഡിയോയും പുറത്തേക്ക് വന്നിരുന്നു. വിമാനത്തില്‍ നിന്ന് കണ്ടെയിനറിലേക്ക് ബാഗേജുകള്‍ മാറ്റുന്നതായിരുന്നു ഈ ദൃശ്യങ്ങള്‍.

ഇങ്ങനെയാണോ നിങ്ങളുടെ ലഗേജുകള്‍ കൈകാര്യം ചെയ്യുന്നത്, അതേ ഇന്ന് മാത്രമുള്ള പ്രത്യേകതയാണോ എന്നും ഒരു യൂസര്‍ ചോദിച്ചിരുന്നു. എന്നാല്‍ ഉപഭോക്താക്കളുടെ ലഗേജുകള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തിട്ടില്ലെന്ന് ഇന്‍ഡിഗോ അറിയിച്ചിരുന്നു. എളുപ്പം പൊട്ടിപ്പോകാത്ത, ഉറപ്പുള്ള കാര്‍ഗോ ആണ് വീഡിയോയില്‍ കാണുന്നതെന്നും, വേഗത്തിലുള്ള ഡെലിവെറിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നും ഇന്‍ഡിഗോ അറിയിച്ചു.

മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്‌നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും

അതേസമയം നിരവധി സെലിബ്രിറ്റികള്‍ ഇന്‍ഡിഗോയുടെ മോശം സര്‍വീസുകളെ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

നേരത്തെ നടി പൂജ ഹെഗ്‌ഡെ രൂക്ഷമായി ഇന്‍ഡിഗോയെ വിമര്‍ശിച്ചിരുന്നു. ഇന്‍ഡിഗോ സ്റ്റാഫുകള്‍ വളരെ മോശമായിട്ടാണ് പെരുമാറുന്നതെന്നും അവര്‍ പറഞ്ഞു. അഹങ്കാരികളായ സ്റ്റാഫുകള്‍, ഭീഷണിയുടെ സ്വരത്തിലാണ് തന്നോട് സംസാരിച്ചത്. ഒരു കാര്യവും ഇല്ലാത്ത സംഭവത്തിനാണ് ഇതെന്നും നടി പറഞ്ഞു. നടിയോടും ഇന്‍ഡിഗോ അധികൃതര്‍ മാപ്പുപറഞ്ഞിരുന്നു.

മെയ് മാസത്തില്‍ വ്യോമയാന ഡയറക്ടറേറ്റ് അഞ്ച് ലക്ഷം രൂപ ഇന്‍ഡിഗോയ്ക്ക് പിഴ ചുമത്തിയിരുന്നു. ഭിന്നശേഷിയുള്ള ബാലന് വിമാനത്തില്‍ സീറ്റ് അനുവദിക്കാത്ത സംഭവത്തിലായിരുന്നു പിഴ ചുമത്തിയത്. റാഞ്ചിയില്‍ നിന്നുള്ള വിമാനത്തിലാണ് സീറ്റ് നിഷേധിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+