Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് ശക്തി കേന്ദ്രത്തില്‍ അടിയൊഴുക്ക് ഭയം!! 8 ആഴ്ചക്കിടെ മോദി വന്നത് 6 തവണ...

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ ബിജെപി വളരെ ആശങ്കയിലാണ് എന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടര്‍ച്ചയായ ഉത്തര്‍പ്രദേശ് സന്ദര്‍ശനങ്ങള്‍ ഇക്കാര്യമാണ് വ്യക്തമാക്കുന്നത്. എട്ട് ആഴ്ചയ്ക്കിടെ ആറ് തവണ മോദി യുപിയിലെത്തി. അതും കിഴക്കന്‍ യുപിയില്‍. ബിജെപിയുടെ ശക്തി കേന്ദ്രമായ പൂര്‍വാഞ്ചല്‍ മേഖല ഇത്തവണ കൈവിടുമോ എന്ന ആശങ്കയാണ് ഇതിന് കാരണം.

മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂര്‍ എന്നിവയെല്ലാം പൂര്‍വാഞ്ചല്‍ മേഖലയായ കിഴക്കന്‍ യുപിയിലാണ്. പടിഞ്ഞാറന്‍ യുപി തിരിച്ചടിക്കുമെന്ന തോന്നലാണ് കിഴക്കന്‍ യുപി എന്തുവില കൊടുത്തും കൂടെ നിര്‍ത്താന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്. മേഖലയില്‍ വാരിക്കോരി പദ്ധതികള്‍ പ്രഖ്യാപിക്കുകയാണ് കേന്ദ്രവും സംസ്ഥാനവും. വിശദാംശങ്ങള്‍ ഇങ്ങനെ...

1

കുശിനഗറില്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യാനാണ് ഒക്ടോബര്‍ 20ന് മോദി കിഴക്കന്‍ യുപിയിലെത്തിയത്. ഒക്ടോബര്‍ 25ന് 9 മെഡിക്കല്‍ കോളജുകള്‍ കിഴക്കന്‍ യുപിയില്‍ മാത്രം മോദിയെത്തി ഉദ്ഘാടനം ചെയ്തു. കിഴക്കന്‍ യുപി ജില്ലകളെയും മധ്യ യുപിയെയും ബന്ധിപ്പിക്കുന്ന പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ ഉദ്ഘടാനം ചെയ്യാനാണ് മോദി നവംബര്‍ 16ന് വന്നത്.

2

എയിംസ്, വളം ഫാക്ടറി എന്നിവ ഉദ്ഘാടനം ചെയ്യാനാണ് ഡിസംബര്‍ ഏഴിന് മോദി കിഴക്കന്‍ യുപിയില്‍ വന്നത്. ശേഷം സരയു കനാല്‍ പദ്ധതി ഉദ്ഘടാനത്തിനുമെത്തി. ഗോണ്ട, ബഹ്‌റൈച്ച്, ബല്‍റാംപൂര്‍ തുടങ്ങി കിഴക്കന്‍ യുപിയിലെ ജില്ലകളെ ബന്ധിപ്പിക്കുന്ന കനാല്‍ പദ്ധതിയാണിത്. ഇപ്പോള്‍ വീണ്ടും രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി മോദി യുപിയിലുണ്ട്.

3

ഓരോ വരവിലും കോടികളുടെ പദ്ധതികളാണ് കിഴക്കന്‍ യുപിയില്‍ നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നത്. എന്തുകൊണ്ടാണ് പൂര്‍വാഞ്ചല്‍ മേഖല ബിജെപിയെ ഇത്രയും അസ്വസ്ഥമാക്കുന്നത്. ഫെബ്രുവരിയിലാണ് യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഇവിടെ 28 ജില്ലകളിലായി 165 സീറ്റില്‍ 115 സീറ്റുകളും 2017ല്‍ ബിജെപി നേടിയിരുന്നു. അതാണ് യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴിയൊരുക്കിയതും.

4

2014ല്‍ ഉത്തര്‍ പ്രദേശിലെ 80ല്‍ 70ലധികം ലോക്‌സഭാ സീറ്റുകളും ബിജെപി നേടിയിരുന്നു. 2017ല്‍ 315 സീറ്റ് യുപിയില്‍ അധികാരത്തിലെത്തി. എന്നാല്‍ 2019ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് നില നോക്കുമ്പോള്‍ 274 നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. 2022 ആദ്യത്തില്‍ യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വീണ്ടും നടക്കുമ്പോള്‍ തിരിച്ചടി ലഭിക്കുമോ എന്നാണ് ബിജെപിയുടെ ആശങ്ക.

5

പടിഞ്ഞാറന്‍ യുപിയില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയില്ല. കര്‍ഷകര്‍ക്ക് വലിയ സ്വാധീനമുള്ള മേഖലയാണത്. കര്‍ഷകര്‍ ഇത്തവണ ബിജെപിക്കൊപ്പം നില്‍ക്കില്ല എന്നാണ് രണ്ടാഴ്ച മുമ്പ് വരെയുള്ള റിപ്പോര്‍ട്ടുകള്‍. കാര്‍ഷിക പരിഷ്‌കരണ നിയമം റദ്ദാക്കിയ സാഹചര്യത്തില്‍ കര്‍ഷകര്‍ നിലപാട് മാറ്റുമോ എന്ന് വ്യക്തമല്ല. അതുകൊണ്ടുതന്നെ കിഴക്കന്‍ യുപിയെ എന്തുവില കൊടുത്തും കൂടെ നിര്‍ത്താനാണ് മോദിയുടെ തുടര്‍ച്ചയായ സന്ദര്‍ശനങ്ങളും പദ്ധതി പ്രഖ്യാപനങ്ങളും.

6

ബിജെപിക്ക് ആശങ്ക ഇരട്ടിയാക്കിയാണ് ഇത്തവണ സമാജ്‌വാദി പാര്‍ട്ടിയുടെ നീക്കം. കിഴക്കന്‍ യുപിയില്‍ അവര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. ഇവിടെ ബിജെപിക്ക് തിരിച്ചടി നല്‍കിയാല്‍ മാത്രമേ യോഗി ആദിത്യനാഥിനെ താഴെയിറക്കാന്‍ സാധിക്കൂ എന്ന് അഖിലേഷ് യാദവിന് അറിയാം. തുടര്‍ന്നാണ് കിഴക്കന്‍ യുപിയില്‍ സ്വാധീനമുള്ള ചെറുപാര്‍ട്ടികളുമായി എസ്പി സഖ്യമുണ്ടാക്കാന്‍ തുടങ്ങിയത്.

കത്രീന കൈഫിന്റെ രാജകീയ വിവാഹം; തിളങ്ങിയത് 6 സഹോദരിമാര്‍, ചിത്രങ്ങളുമായി നടി, വൈറല്‍

6

കിഴക്കന്‍ യുപിയില്‍ നേരത്തെ ബിജെപിക്കൊപ്പമായിരുന്ന എസ്ബിഎസ്പി ഇത്തവണ അഖിലേഷിനൊപ്പമാണ്. മോഹന്‍ ദള്‍, അപ്‌ന ദള്‍, ജനവാദി പാര്‍ട്ടി എന്നിവയുമായി എസ്പി സഖ്യമുണ്ടാക്കി കഴിഞ്ഞു. എസ്പി ഇതുവരെ സഖ്യമുണ്ടാക്കിയതില്‍ ആര്‍എല്‍ഡി മാത്രമാണ് കിഴക്കന്‍ യുപിക്ക് പുറത്തുള്ള പാര്‍ട്ടി. അതിനിടെയാണ് ബിഎസ്പിയിലെയും ബിജെപിയിലെയും കോണ്‍ഗ്രസിലെയും ചില ബ്രാഹ്മണ നേതാക്കള്‍ എസ്പിയില്‍ ചേര്‍ന്നിരിക്കുന്നത്. എസ്പിയുടെ ഈ നീക്കങ്ങളും ബിജെപിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+