'രാജ്യം രക്ഷപ്പെടുക കോണ്‍ഗ്രസിലൂടെ മാത്രം'; മുന്‍ പൊലീസ് സൂപ്രണ്ട് ഉള്‍പ്പടേയുള്ളവര്‍ കോണ്‍ഗ്രസില്‍
ശ്രീനഗര്‍: ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലേയും എന്നത് പോലെ ഒരു കാലത്ത് ജമ്മു കശ്മീരിലും കോണ്‍ഗ്രസിന് ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു. ഗുലാം നബി ആസാദ് ഉള്‍പ്പടേയുള്ളവര്‍ ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമാണ്. എന്നാല്‍ 2002 ന് ശേഷം സംസ്ഥാനത്ത് ഇതുവരെ അധികാരത്തില്‍ എത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. ജമ്മു കശ്മീര്‍ വിഭജനത്തിന് മുമ്പ് 2014 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 12 സീറ്റിലായിരുന്നു കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞത്.
ജമ്മുകശ്മീരില്‍ മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന് സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. ഇതിനിടയിലാണ് പാര്‍ട്ടിക്ക് ആത്മവിശ്വാസം പകര്‍ന്നുകൊണ്ട് ഏതാനും മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ശ്രീനഗറിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇവര്‍ക്ക് ഉജ്വല സ്വീകരണം നല്‍കിയാണ് പാർട്ടി സംസ്ഥാന വക്താവ് അറിയിച്ചു. സംസ്ഥാനത്തെ മുൻ പോലീസ് സൂപ്രണ്ട് തജീന്ദർ സിംഗ്, റിട്ടയേർഡ് മാനേജിംഗ് ഡയറക്ടർ ഇൻഡസ്ട്രീസ് കൊമേഴ്സ് വിനയ് ഭൂഷൺ, റിട്ടയേർഡ് എയറോനോട്ടിക് എഞ്ചിനീയർ സതീഷ് ദോഗ്ര എന്നിവരാണ് കോണ്‍ഗ്രസില്‍ എത്തിയത്.
റഷ്യയില്‍ അടിച്ച് പൊളിച്ച് ആഷിഖ് അബുവും റിമ കല്ലിങ്കലും; ചിത്രങ്ങള്‍ വൈറല്‍

ജമ്മു കശ്മീരിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ജെ കെ രജനി പാട്ടീല്‍, പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ജി എ മിർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുതുതായി പാര്‍ട്ടിയിലേക്ക് കടന്ന് വന്നവര്‍ക്കുള്ള സ്വീകരണം. പ്രവര്‍ത്തന മികവും ജനകീയരുമായ മുന്‍ ഉദ്യോഗസ്ഥരുടെ വരവ് പാര്‍ട്ട് വലിയ ആവേശവും ഊര്‍ജ്ജവും നല്‍കുമെന്നും നേതാക്കള്‍അഭിപ്രായപ്പെട്ടു.

കേന്ദ്ര സര്‍ക്കാറിനും ബിജെപിക്കും ജമ്മു കശ്മീരിലെ ജനങ്ങളോട് ചെയ്ത ഒരു പ്രതിബദ്ധത പോലും നിറവേറ്റാൻ കഴിഞ്ഞില്ല. കേന്ദ്രത്തിലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാര്‍ ജമ്മു കശ്മീരിനോടും അവിടുത്തെ ജനങ്ങളോട് വലിയ ദ്രോഹമാണ് ചെയ്തതെന്നും സ്വീകരണ ചടങ്ങില്‍ പങ്കെടുക്കവെ മിര്‍ ആരോപിച്ചു. കേന്ദ്രത്തിന്റെ "തെറ്റായ നയങ്ങൾ" കാരണം സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സമാധാനത്തിന്റെയും സൗഹാർദ്ദത്തിന്റെയും അന്തരീക്ഷം തകർക്കുന്നതിൽ വിഭജന ശക്തികൾ വിജയിച്ചു എന്നതാണ് ഈ സർക്കാരിന്റെ നേട്ടം. എല്ലായിടത്തും അരക്ഷിതാവസ്ഥയും കരച്ചിലുമാണ്, നിലവിലെ ഭരണത്തിന്‍ കീഴിയില്‍ ആർക്കും സുരക്ഷിതത്വം തോന്നുന്നില്ലെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

സോണിയയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ വലിയ മുന്നേറ്റം നടത്തുന്ന കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനപരവും മതേതരവുമായ സമീപനം തന്നെ ആകർഷിച്ചുവെന്നായിരുന്നു പാര്‍ട്ടി അംഗത്വം സ്വീകരിച്ചുകൊണ്ട് തജീന്ദർ സിംഗ് അഭിപ്രായപ്പെട്ടത്. രാജ്യത്തെ അഭിവൃദ്ധിയിലേക്കും വികസനത്തിലേക്കും നയിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 9 ന്, മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ശ്രീനഗറിലെത്തിയതിന് ശേഷം പാര്‍ട്ടി തലത്തില്‍ തന്നെ വലിയ തരത്തിലുള്ള പുനരുജ്ജീവന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ശ്രീനഗര്‍ പര്യടനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യം ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്ന സമയത്താണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. രാഹുൽ ഗാന്ധി ഗാന്ധർബാലിലെ മാതാ ഖീർ ഭവാനി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത് തന്‍റെ കശ്മീരി പണ്ഡിറ്റ് വേരുകള്‍ ഓര്‍മ്മിക്കപ്പെടുന്നതായിരുന്നു. എല്ലാ വർഷവും ആയിരക്കണക്കിന് പണ്ഡിറ്റുകൾ വാർഷിക ഉത്സവത്തില്‍ പങ്കെടുക്കാൻ എടുക്കുന്ന ക്ഷേത്രം കൂടിയാണ് ഇത്.

"എന്റെ കുടുംബം ഡൽഹിയിലാണ് താമസിക്കുന്നത്. അതിനുമുമ്പ് എന്റെ കുടുംബം അലഹബാദിലായിരുന്നു താമസിച്ചിരുന്നത്. അലഹബാദിന് മുമ്പ് എന്റെ കുടുംബം ഇവിടെ താമസിച്ചിരുന്നു. ഞാൻ നിങ്ങളെ മനസ്സിലാക്കുന്നുവെന്ന് എനിക്ക് പറയാൻ കഴിയും, എന്റെ കുടുംബം ത്ഡലം നദിയിൽ നിന്ന് വെള്ളം കുടിച്ചിരിക്കണം. കശ്മീരി, സംസ്കാരവും ചിന്താ പ്രക്രിയയും എന്നിലും ഉണ്ടായിരിക്കണം. ഞാൻ ഇവിടെ വരുമ്പോൾ, ഞാൻ വീട്ടിലേക്ക് വരുന്നതായി തോന്നുന്നു. "- എന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.












Click it and Unblock the Notifications