കൊറോണ ബാധിച്ച യുവതിയെ ബലാല്‍സംഗം ചെയ്തു; തിഹാര്‍ ജയിലില്‍ ആശങ്ക, പ്രതികള്‍ നിരീക്ഷണത്തില്‍
ദില്ലി: ബലാല്‍സംഗ കേസിലെ പ്രതികള്‍ക്ക് കൊറോണ വൈറസ് രോഗമുണ്ടോ എന്ന് സംശയത്തില്‍ പരിശോധന നടത്തി. ആഴ്ചകള്‍ക്ക് മുമ്പാണ് രണ്ടു പേരെ ബലാല്‍സംഗ കേസില്‍ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലടച്ചത്. എന്നാല്‍ ഇരയായ യുവതിക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുകയാണിപ്പോള്‍. ഇതോടെ പ്രതികള്‍ മാത്രമല്ല, തിഹാര്‍ ജയിലധികൃതര്‍ മൊത്തം ആശങ്കയിലാണ്. പ്രതികളെ പ്രത്യേക സെല്ലില്‍ അടച്ചു. ഇവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഫലം കാത്തിരിക്കുകയാണ്.

ക്രൂരത എന്ന പദത്തില്‍ ഒതുക്കാവുന്നതല്ല ചില സംഭവങ്ങള്‍. അത്തരത്തിലൊന്നാണ് കേസിലെ പ്രതികള്‍ ചെയ്തത്. യുവതിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത പ്രതികളെ രണ്ടാഴ്ച മുമ്പാണ് അറസ്റ്റ് ചെയ്തതും തിഹാര്‍ ജയിലില്‍ അടച്ചതും. പീഡനത്തിന് ഇരയായ യുവതിക്ക് പിന്നീട് കൊറോണ രോഗം സ്ഥിരീകരിച്ചു. ഇതോടെയാണ് തിഹാര്‍ ജയിലില്‍ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചത്. തുടര്‍ന്ന് പ്രതികളെ ജയിലിലെ നമ്പര്‍ 2 സെല്ലിലേക്ക് മാറ്റി. മുമ്പ് അധോലോക നേതാക്കളായ ചോട്ടാ രാജനും ഷഹാബുദ്ദീനുമെല്ലാം ഈ സെല്ലില്‍ കിടന്നിട്ടുണ്ട്. പുറംലോകവുമായി യാതൊരു ബന്ധവും ഈ സെല്ലില്‍ കഴിയുന്നവര്‍ക്കുണ്ടാകില്ല.
ഇരയായ യുവതിക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു എന്നറിഞ്ഞ ജയില്‍ അധികൃതര്‍ പ്രതികളെ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കി. ഫലം ചൊവ്വാഴ്ച വരുമെന്നാണ് കരുതുന്നത്. തിഹാര്‍ ജയിലില്‍ നേരത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. പുതിയ പശ്ചാത്തലത്തില്‍ ഇത് ശക്തിപ്പെടുത്തിയിരിക്കുകയാണ്. ജയിലിലേക്ക് എത്തുന്ന എല്ലാ പുതിയ പ്രതികളെയും പ്രത്യേക പരിശോധന നടത്തിയാണ് പ്രവേശിപ്പിക്കുന്നത്.












Click it and Unblock the Notifications