ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ പ്രശ്‌നമായി; കൂട്ടബലാല്‍സംഗം ചെയ്തു, ശേഷം കൊന്ന് കിണറ്റിലിട്ടു
ഹിന്ദു മുന്നറി യൂണിയന്‍ സെക്രട്ടറി മണികണ്ഠനും സുഹൃത്തുക്കളുമാണ് പ്രതികള്‍. ഇവരെ പോലിസ് അറസ്റ്റ് ചെയ്തു. 17കാരിയായ ദളിത് പെണ്‍കുട്ടിയാണ് ഇര.
ചെന്നൈ: കാമുകിയെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച് യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു കൊന്നു. ഹിന്ദുമുന്നണി നേതാവും സുഹൃത്തുക്കളുമാണ് ഈ ക്രൂരത ചെയ്തതെന്ന് പോലിസ് പറഞ്ഞു. തമിഴ്‌നാട്ടിലെ അരിയാലൂരിലാണ് നാടിനെ നടുക്കിയ സംഭവം.

ഹിന്ദു മുന്നറി യൂണിയന്‍ സെക്രട്ടറി മണികണ്ഠനും സുഹൃത്തുക്കളുമാണ് പ്രതികള്‍. ഇവരെ പോലിസ് അറസ്റ്റ് ചെയ്തു. 17കാരിയായ ദളിത് പെണ്‍കുട്ടിയാണ് ഇര. ഇവളുടെ മൃതദേഹം പ്രതികള്‍ കീള മരിഗായ് ഗ്രാമത്തിലെ കിണറ്റില്‍ തള്ളുകയായിരുന്നു.
പ്രതികളെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. പെണ്‍കുട്ടിയും മണികണ്ഠനും ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. കല്ല് ചെത്ത് തൊഴിലാളിയാണ് മണികണ്ഠന്‍. പെണ്‍കുട്ടിയും ഇയാളോടൊപ്പം ജോലിക്ക് പോവാറുണ്ട്. ഈ ബന്ധമാണ് പ്രണയത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 26നാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ഗ്രാമത്തിലെ കിണറ്റില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. കൈകള്‍ പിന്നില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. പെണ്‍കുട്ടി ഒന്നര മാസം ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ തെളിഞ്ഞു.
ഗര്‍ഭത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് കരുതുന്നതായി പോലിസ് പറഞ്ഞു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ പെണ്‍കുട്ടി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇരുവരും പ്രശ്‌നമുണ്ടായത്. അലസിപ്പിക്കാന്‍ മണികണ്ഠന്‍ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി സമ്മതിച്ചില്ല. തിരുമുരുകന്‍, മണിവണ്ണന്‍, വെട്ടിചെല്‍വന്‍ എന്നിവരാണ് കൂട്ടുപ്രതികള്‍.












Click it and Unblock the Notifications