Get Updates
Get notified of breaking news, exclusive insights, and must-see stories!

തക്കാളിക്ക് പൊന്നുംവില, ചിറ്റൂരിലെ കര്‍ഷകന്‍ ഒരു മാസം കൊണ്ട് സമ്പാദിച്ചത് എത്രയെന്നറിയുമോ?

വിശാഖട്ടപണം: തക്കാളി വില സര്‍വകാല റെക്കോര്‍ഡാണ് നമുക്കെല്ലാം അറിയാം. സാധാരണക്കാരന്റെ പോക്കറ്റ് കീറുകയാണ് തക്കാളി. പലരും തക്കാളിയില്ലാതെ ഭക്ഷണം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ തക്കാളി പലര്‍ക്കും ഒഴിച്ച്കൂടാനാവാത്ത പച്ചക്കറിയാണ്. അതുകൊണ്ട് വലിയ നേട്ടം തന്നെ തക്കാളി വില്‍പ്പനക്കാര്‍ക്ക് ലഭിക്കുന്നുണ്ട്.

ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ നിന്നുള്ള ഒരുകര്‍ഷകന്‍ സ്വന്തമാക്കിയ ലാഭമാണ് ഇപ്പോള്‍ രാജ്യമാകെ ചര്‍ച്ചയായിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ മൂന്ന് കോടി രൂപയുടെ ലാഭമാണ് ചന്ദ്രമൗലി എന്ന കര്‍ഷകന്‍ സ്വന്തമാക്കി. ചിറ്റൂരിലെ കരകമന്ദ ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകനാണ് ചന്ദ്രമൗലി. തക്കാളി കൃഷി ചെയ്യുന്ന പരമ്പരാഗത കുടുംബമാണ് ഇവരുടേത്.

tomato-price-2023

വിപണിയെ കുറിച്ചും, തക്കാളി വിലയെ കുറിച്ചും ചന്ദ്രമൗലിക്ക് ശരിക്കും അറിയാമായിരുന്നു. ജൂണ്‍-ജൂലായ് മാസത്തില്‍ വലിയ നേട്ടം ലഭിക്കുമെന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഏറ്റവും നൂതനായ കാര്‍ഷിക രീതികളാണ് ചന്ദ്രമൗലിക്കുണ്ടായിരുന്നത്. ഇത്തവണ കൂടുതല്‍ മികച്ച വിളവ് ലഭിക്കുമെന്നും മൗലിക്ക് അറിയാമായിരുന്നു. വേനല്‍കാലത്തിന്റെ അവസാനം വിളവെടുക്കാവുന്ന രീതിയിലാണ് ചന്ദ്രമൗലി കൃഷി സജ്ജമാക്കിയത്. എന്നാല്‍ മൗലി വിചാരിച്ചതിനും മുകളിലേക്ക് തക്കാളി വില ഉയരുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. ഇത് അദ്ദേഹത്തിന് നേട്ടമായി മാറുകയായിരുന്നു.

ഒരു കോടിയാണ് കൃഷിക്കായി ചന്ദ്രമൗലിക്ക് ചെലവായത്. തക്കാളി വിപണിയില്‍ എത്തിക്കുന്നത് അടക്കം ഇതില്‍ വരും.ചെലവ് വലുതാണെങ്കിലും കിട്ടിയ ലാഭവും ചന്ദ്രമൗലിക്ക് അപ്രതീക്ഷിതമായിരുന്നു. മൂന്ന് കോടി ലാഭമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഒരു കര്‍ഷകനും പ്രതീക്ഷിക്കാത്തൊരു നേട്ടമായിരുന്നു ഇത്. കര്‍ണാടക മേഖലയിലെ കോലാറിലാണ് തന്റെ തക്കാളി തുടക്കത്തില്‍ വിറ്റതെന്ന് മൗലി പറയുന്നു.

15 കിലോയുടെ ഒരു തക്കാളിപ്പെട്ടിക്ക് ആയിരം മുതല്‍ 1500 രൂപ വരെയാണ് വാങ്ങിയിരുന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ പിന്നീട് വില വല്ലാതെ ഉയര്‍ന്നു. അത് മാത്രമല്ല, ആവശ്യകതയും വര്‍ധിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍ 40000 തക്കാളിപ്പെട്ടികളാണ് താന്‍ വിറ്റതെന്ന് ചന്ദ്രമൗലി പറഞ്ഞു. അതിലൂടെയാണ് നാല് കോടിയുടെ കച്ചവടം മൊത്തത്തില്‍ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കരകമന്ദയില്‍ ചന്ദ്രമൗലിയുടെ കുടുംബത്തിന് 12 ഏക്കര്‍ കൃഷിഭൂമിയാണ് ഉള്ളത്. സുവരപുവരിപ്പല്ലെയില്‍ മറ്റൊരു ഇരുപതേക്കര്‍ ഭൂമിയും ഇവര്‍ക്കുണ്ട്. കൃത്യമായ ജലസേചനവും, കമ്പോസറ്റ് വളവും കൊണ്ടാണ് മികച്ച തക്കാളി കൃഷി ചെയ്ത് ഉണ്ടാക്കുന്നതെന്ന് ചന്ദ്രമൗലി പറയുന്നു. കൂടുതല്‍ മികച് വിളവെടുപ്പും അതിലൂടെ സാധ്യമായി എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിവിധ കാരണങ്ങളാലാണ് തക്കാളി വില ഉയര്‍ന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. തക്കാളി കൃഷി കുറഞ്ഞതും ഇതിന് കാരണമാണ്. മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ വില കുറഞ്ഞതാണ് കര്‍ഷകരില്‍ പലരും തക്കാളി കൃഷി ഉപേക്ഷിക്കാന്‍ കാരണമായത്. ഇത് വിലക്കയറ്റത്തിന് വഴിയൊരുക്കുകയായിരുന്നു. ആന്ധ്രപ്രദേശ് സര്‍ക്കാര്‍ കിലോയ്ക്ക് 50 രൂപ എന്ന നിരക്കില്‍ തക്കാളി ലഭ്യമാക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+