കുറഞ്ഞ വിലയ്ക്ക് തക്കാളി എത്തിക്കാൻ കേന്ദ്രം; വിപണിയിൽ നേരിട്ടിടപെടാൻ നീക്കം
ന്യൂഡൽഹി: തക്കാളിയുടെ വില ഒരാഴ്ചക്കാലമായി നൂറിന് മുകളിൽ നിൽക്കുന്നു. അപ്രതീക്ഷിതമായിരുന്നു തക്കാളിയുടെ വിലക്കയറ്റം. പല സംസ്ഥാനങ്ങളിലും ഒരു കിലോ തക്കാളിക്ക് വില 250 വരെ ഒക്കെയാണ്. തക്കാളി വില ഉയരുന്നത് സാധരണക്കാരെ വലിയരീതിയിൽ ബാധിച്ചതോടെ പരിഹാരം ആലോചിക്കുകയാണ് കേന്ദ്രസർക്കാർ.
ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് തക്കാളി സംഭരിച്ച് തക്കാളി വിലയിൽ ഏറ്റവും അധികം കുതിച്ചുചാട്ടം രേഖപ്പെടുത്തിയ പ്രദേശങ്ങളിൽ വിതരണം ചെയ്യാൻ ദേശീയ കാർഷിക സഹകരണ വിപണന ഫെഡറേഷനോടും ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷനോടും ഉപഭോക്തൃകാര്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ സ്റ്റോക്കുകൾ, വെള്ളിയാഴ്ചയോടെ ഡൽഹി-എൻസിആറിലെ ഉപഭോക്താക്കൾക്ക് ഡിസ്കൗണ്ട് വിലയിൽ ലഭ്യമാകും എന്നാണ് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. നിലവിലെ വില അഖിലേന്ത്യ തലത്തിലുള്ള ശരാശിയേക്കാൾ കൂടുതലുള്ള കേന്ദ്രങ്ങളിൽ കഴിഞ്ഞ ഒരു മാസമായി ചില്ലറ വിൽപ്പന വിലയിൽ ഉണ്ടായ വർദ്ധനവിന്റെ അടിസ്ഥാനത്തിലാണ് വിതരണത്തിന് ലക്ഷ്യമിടുന്ന കേന്ദ്രം ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
മിക്കവാറും എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും തക്കാളി ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്, പക്ഷേ രാജ്യത്തിന്റെ മൊത്തം ഉൽപാദനത്തിന്റെ 60 ശതമാനവും ദക്ഷിണ, പടിഞ്ഞാറൻ പ്രദേശങ്ങളിലാണ്. അവിടെ നിന്നുള്ള മിച്ച ഉൽപന്നങ്ങൾ പിന്നീട് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് തുടർച്ചയായ വിതരണം ഉറപ്പാക്കാൻ ഉപയോഗിക്കുകയാണ്.
"ഉൽപാദന സീസണുകൾ ഓരോ പ്രദേശങ്ങളിലും വ്യത്യസ്തമാണ്. ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് ഏറ്റവും ഉയർന്ന വിളവെടുപ്പ് സീസൺ. ജൂലൈ-ഓഗസ്റ്റ്, ഒക്ടോബർ-നവംബർ മാസങ്ങൾ സാധാരണയായി തക്കാളി ഉൽപ്പാദനം കുറഞ്ഞ മാസങ്ങളാണ്," പ്രസ്താവനയിൽ സൂചിപ്പിക്കുന്നു,
ജൂലൈ മഴക്കാലത്തോടനുബന്ധിച്ച്, വിതരണവുമായി ബന്ധപ്പെട്ട കൂടുതൽ വെല്ലുവിളികളും വർദ്ധിച്ച ഗതാഗത നഷ്ടവും വിലക്കയറ്റം വർദ്ധിപ്പിക്കാൻ കാരണമായെന്നാണ് പറയുന്നത്. നടീൽ, വിളവെടുപ്പ് സീസണുകളുടെ ക്രമവും പ്രദേശങ്ങളിലെ വ്യതിയാനവും ഒക്കെ വില വർദ്ധനവിന് കാരണമായി .
തക്കാളിയുടെ കാലാനുസൃതമായ വില, സാധാരണ വിലയ്ക്ക് പുറമേ, താൽക്കാലിക വിതരണ ശൃംഖലയിലെ തടസ്സങ്ങളും പ്രതികൂല കാലാവസ്ഥ മൂലമുള്ള വിളനാശവും പലപ്പോഴും വിലയിൽ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിന് കാരണമാകുന്നു.
ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് നിലവിൽ തക്കാളി വിതരണത്തിന് ആയി എത്തുന്നതെന്ന് സർക്കാർ അറിയിച്ചു. ഡൽഹിയും സമീപ നഗരങ്ങളും ഹിമാചൽ പ്രദേശിൽ നിന്നും കർണാടകയിൽ നിന്നും സ്റ്റോക്ക് സ്വീകരിക്കുന്നു.സമീപ ഭാവിയിൽ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്












Click it and Unblock the Notifications