നീലഗിരിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു: 8 പേര്‍ മരിച്ചു
കല്‍പ്പറ്റ: നീലഗിരി ടൂറിസ്റ്റ് ബസ് 50 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം. എട്ട് പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. മുപ്പത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുപത് പേരെ രക്ഷപ്പെടുത്തി. മേട്ടുപാളയത്തിന് സമീപമാണ് അപകടമുണ്ടായത്. അതേസമയം ബസ്സില്‍ മൊത്തം 54 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. നിലഗിരിയിലെ കുന്നൂര്‍-മേട്ടുപാളയം റൂട്ടില്‍ വെച്ചായിരുന്നു അപകടം.
അതേസമയം ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബസ്സില്‍ സഞ്ചരിച്ചിരുന്നവര്‍ തെങ്കാശിയില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ്. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരു പതിനഞ്ച് വയസ്സുകാരനുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നീലഗിരിയിലെ ബസ് അപകടത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തി.

പരിക്കേറ്റവര്‍ക്കും, മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷവും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും, നിസ്സാര പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപ വീതവും ധനസഹായം നല്‍കുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.












Click it and Unblock the Notifications