ശ്രീദേവി മദ്യപിച്ചിരുന്നോ? രക്തത്തില്‍ മദ്യം, മുങ്ങി മരണം, ഹൃദയാഘാതം... മരണത്തില്‍ അടിമുടി ദുരൂഹത
Recommended Video

ദുബായ്: നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. ശ്രീദേവിയുടേത് അപകട മരണം ആയിരുന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ബാത്ത് ടബ്ബില്‍ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു ശ്രീദേവിയെ എന്നാണ് ഭര്‍ത്താന് ബോണി കപൂര്‍ വ്യക്തമാക്കിയിട്ടുള്ളത്. അത് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബാത്ത് ടബ്ബില്‍ മുങ്ങിയാണ് ശ്രീദേവി മരിച്ചത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ശ്രീദേവിയുടെ രക്ത സാമ്പിളില്‍ മദ്യത്തിന്റെ അംശം കണ്ടെത്തി എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത. ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഗള്‍ഫില്‍ നിന്നുള്ള ചില മാധ്യമങ്ങളാണ് ഇത്തരം ഒരു വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. അടിമുടി ദുരഹമാണ് കാര്യങ്ങള്‍...

അപകടമരണം
ശ്രീദേവിയുടേത് അപകടമരണം ആണ് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പോലീസ് പുറത്ത് വിട്ട ഡെത്ത് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് വണ്‍ഇന്ത്യക്ക് ലഭിച്ചു. പക്ഷേ ഇക്കാര്യത്തില്‍ ആശയക്കുഴപ്പങ്ങള്‍ അവസാനിക്കുന്നില്ല എന്നതാണ് വാസ്തവം.

ബാത്ത് ടബ്ബില്‍
ബോണി കപൂറുമായി സംസാരിച്ചതിന് ശേഷം ശ്രീദേവി ഫ്രഷ് ആകുന്നതിന് വേണ്ടി ഹോട്ടല്‍ മുറിയിലെ കുളിമുറിയിലേക്ക് പോവുകയായിരുന്നു. 15 മിനിട്ടുകള്‍ക്ക് ശേഷം ബാത്ത് ടബ്ബില്‍ ബോധരഹിതയായാണ് ശ്രീദേവിയെ കണ്ടെത്തുന്നത്. ബാത്ത് ടബ്ബില്‍ നിറയെ വെള്ളവും ഉണ്ടായിരുന്നു.

രണ്ട് രീതിയില്‍ വാര്‍ത്തകള്‍
പുറത്ത് വരുന്ന വര്‍ത്തകള്‍ രണ്ട് രീതിയില്‍ ആണ്. ബാത്ത് റൂമില്‍ കയറിയപ്പോള്‍ ശ്രീദേവിക്ക് ഹൃദയാഘാതം ഉണ്ടായി. തുടര്‍ന്ന് ബാത്ത് ടബ്ബിലെ വെള്ളത്തില്‍ വീണു. അങ്ങനെ മുങ്ങി മരണം സംഭവിച്ചു എന്നതാണ് ഒരു വാര്‍ത്ത.

രക്തത്തില്‍ മദ്യം?
ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശ കണ്ടെത്തി എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഗള്‍ഫ് ന്യൂസ് അടക്കമുള്ള ഗള്‍ഫിലെ ചില മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വിട്ടിട്ടുള്ളത്. എന്നാല്‍ ഇതില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മദ്യലഹരിയില്‍
ശ്രീദേവി മദ്യിപിച്ചിട്ടുണ്ടായിരുന്നു എന്നും, മദ്യലഹരിയില്‍ ബാത്ത് ടബ്ബിലേക്ക് വീഴുകയായിരുന്നു എന്നും ഉള്ള റിപ്പോര്‍ട്ടുകളും പല കോണുകളില്‍ നിന്നായി പുറത്ത് വരുന്നുണ്ട്. മദ്യലഹരിയില്‍ ബാലന്‍സ് നഷ്ടപ്പെട്ട് നിറഞ്ഞുകിടക്കുന്ന ബാത്ത് ടബ്ബില്‍ വീണ് മുങ്ങി മരണം സംഭവിക്കുകയായിരുന്നു എന്നാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ശ്രീദേവി ബോണി കപൂര്‍ അയ്യപ്പൻ
ദുബായ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ശ്രീദേവി ബോണി കപൂര്‍ അയ്യപ്പന്‍ എന്നാണ് ശ്രീദേവിയുടെ മുഴുവന്‍ പേര്. അയ്യപ്പന്‍ എന്നത് ശ്രീദേവിയുടെ പിതാവിന്റെ പേരാണ്. പാസ്‌പോര്‍ട്ടിലെ പേര് ആണ് ഡെത്ത് സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്നത്.

അപ്പോള്‍ ഹൃദയാഘാതം
ശ്രീദേവിയുടേത് സ്വാഭാവികമായ ഹൃദയാഘാതം ആയിരുന്നു എന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. പിടിഐ പോലുള്ള വാര്‍ത്ത ഏജന്‍സികള്‍ പോലും അക്കാര്യം അധികൃതരെ ഉദ്ധരിച്ച് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് എല്ലാം മാറിമറിയുകയായിരുന്നു.

അടിമുടി ദുരൂഹത
നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീദേവി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെട്ടു എന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുശിയും കൂടെയുണ്ടായിരുന്നു എന്നും വാര്‍ത്തകള്‍ വന്നു. പക്ഷേ, പിന്നീട് ദുരൂഹതകള്‍ ഉയര്‍ത്തുന്ന പല വിവരങ്ങളും പുറത്ത് വരികയും ചെയ്തു.

മകള്‍ ഇല്ല, ബോണി മാത്രം
ബന്ധുവിന്റെ വിവാഹ ചടങ്ങിന് ശേഷം മകള്‍ ഖുശിയും ഭര്‍ത്താവി ബോണി കപൂറും ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ബോണി കപൂര്‍ മാത്രം അപ്രതീക്ഷിതമായി തിരിച്ചുവരികയായിരുന്നു. അതേ ദിവസം തന്നെയാണ് ശ്രീദേവി മരിച്ചതും.

സര്‍പ്രൈസ് പാര്‍ട്ടി
ശ്രീദേവി മരിക്കുന്ന ദിവസം വൈകീട്ട്, പ്രാദേശിക സമയം അഞ്ചരയോടെ ആണ് ബോണി കപൂര്‍ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടലില്‍ എത്തുന്നത്. ഉറങ്ങുകയായിരുന്ന ശ്രീദേവിയെ വിളിച്ചുണര്‍ത്തിയതും ബോണി തന്നെ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സര്‍പ്രൈസ് ഡിന്നര്‍ നല്‍കുവാന്‍ വേണ്ടിയാണ് ബോണി കപൂര്‍ തിരിച്ചെത്തിയത് എന്നും പറയുന്നു.

ശ്രീദേവി അപ്പോള്‍ മദ്യപിച്ചിരുന്നോ?
ബോണി കപൂര്‍ മുറിയില്‍ എത്തുമ്പോള്‍ ശ്രീദേവി മദ്യപിച്ചിരുന്നോ എന്നാണ് ചോദ്യം? അതിന് ഉത്തരം നല്‍കേണ്ടത് ബോണി കപൂര്‍ തന്നെയാണ്. ബോണി ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

മൊഴിയെടുത്തു
ആദ്യഘട്ടത്തില്‍ മരണത്തില്‍ അസ്വാഭാവികത ഒന്നും തോന്നിയിരുന്നില്ല. എന്നാല്‍ ഇന്‍ക്വസ്റ്റ് വേളയില്‍ ചില സംശയങ്ങള്‍ ഉടലെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ബോണി കപൂറിന്റെ മൊഴി ദുബായ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മദ്യത്തിന്റെ കാര്യം ബോണി പോലീസിനോട് പറഞ്ഞിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

മൃതദേഹം എത്താന്‍ വൈകുന്നു
മരണത്തിന്റെ തൊട്ടടുത്ത ദിവസം കന്നെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കും എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. പിന്നീട്, ഫെബ്രുവരി 26 ന് വൈകീട്ടോടെ എത്തും എന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ എപ്പോള്‍ മൃതദേഹം ഇന്ത്യയില്‍ എത്തിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനം ആയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്വേഷണം ശക്തമാക്കുന്നു
ശ്രീദേവിയുടെ മരണം സംബന്ധിച്ച് ദുബായ് പോലീസ് അന്വേഷണം ശക്തമാക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീദേവി പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന റാസല്‍ ഖൈമയിലെ ഹോട്ടലില്‍ കൂടുതല്‍ അന്വേഷണം നടത്തും എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. രക്ത സാമ്പിളുകള്‍ വിദേശ ലാബില്‍ അയച്ച് പരിശോധിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

എന്താണ് സാഹചര്യം?
ശ്രീദേവിയെ മരണത്തിന്റെ സാഹചര്യങ്ങളും പോലീസ് പരിശോധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച അന്വേഷണവും തുടരുന്നുണ്ട്. ദുബായിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടിയും വരും.

ആ വാര്‍ത്തകള്‍ എവിടെ നിന്ന്?
ശ്രീദേവിയുടേത് ഹൃദയാഘാതം ആയിരുന്നു എന്നായിരുന്നല്ലോ ആദ്യ ഘട്ടത്തില്‍ വാര്‍ത്തള്‍ പുറത്ത് വന്നത്. ആ വാര്‍ത്തകള്‍ എവിടെ നിന്നാണ് പുറത്ത് വന്നത് എന്ന കാര്യവും അന്വേഷിക്കേണ്ടി വരും എന്ന് ഉറപ്പാണ്. അത്തരം ഒരു പ്രചാരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടായിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്.












Click it and Unblock the Notifications