നുഴഞ്ഞുകയറാന്‍ ശ്രമിച്ചു; 19കാരനായ പാകിസ്ഥാന്‍ ഭീകരനെ ജീവനോടെ പിടികൂടി ഇന്ത്യന്‍ സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറിയില്‍ നിയന്ത്രരേഖയ്ക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ വന്‍ പ്രത്യാക്രമണത്തില്‍ 19 കാരനായ ലഷ്‌കറെ തൊയ്ബ ഭീകരനെ പിടികൂടി. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അലി ബാബര്‍ പത്ര എന്ന 19കാരനെയാണ് സുരക്ഷ സേന പിടികൂടിയത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രാവിശ്യ സ്വദേശിയാണ് ഇയാള്‍. ലഷ്‌കറെ തൊയ്ബയുടെ പരീശിലനം ലഭിച്ച ഭീകരവാദിയാണ് ഇയാള്‍. ഇക്കാര്യം ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏഴ് ദിവസത്തിനിടെ, ഏഴ് ഭീകരരെ പിടികൂടിയതായി സൈന്യം അറിയിച്ചു. മറുവശത്ത് വിന്യസിച്ചിരിക്കുന്ന പാകിസ്ഥാന്‍ സൈന്യത്തിന്റെ പങ്കാളിത്തമില്ലാതെ ഇത്രയും വലിയൊരു ഭീകര നീക്കം നടക്കില്ലെന്നും നിയന്ത്രണരേഖയിലുടനീളം ലോഞ്ച് പാഡുകളില്‍ ചലനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. ഫെബ്രുവരിയില്‍ പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തലിന് ശേഷം നിയന്ത്രണരേഖയില്‍ ഇന്ത്യ ആരംഭിച്ച ഏറ്റവും വലിയ പ്രത്യാക്രമണത്തിന്റെ ഭാഗമായിരുന്നു ഇന്നലത്തെ പിടിച്ചെടുക്കല്‍. സെപ്തംബര്‍ 18 മുതല്‍ ഉറി രാംപൂര്‍ മേഖലകളില്‍ ഒന്നിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നെന്നും സൈന്യം വ്യക്തമാക്കുന്നു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയുണ്ടായ ഓപ്പറേഷനില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നപ്പോള്‍, രണ്ട് നുഴഞ്ഞുകയറ്റക്കാര്‍ അതിര്‍ത്തി കടന്നു, നാല് പേര്‍ മറുവശത്തുണ്ടായിരുന്നു. വെടിവയ്പിനുശേഷം, പാകിസ്ഥാന്‍ ഭാഗത്തുള്ള നാല് ഭീകരര്‍ പാകിസ്ഥാന്‍ ഭാഗത്തേക്ക് പോയി. രണ്ട് ഭീകരര്‍ ഇന്ത്യന്‍ ഭാഗത്ത് കുടങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് അധികം സേനയെ സജ്ജമാക്കിയാണ് നുഴഞ്ഞുകയറിയ ഭീകരരെ വകവരുത്തിയതെന്നൈ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
2016 ല്‍ ഉറിയിലെ സൈനിക താവളത്തില്‍ ആക്രമണം നടത്തിയ ഭീകരര്‍ ഉപയോഗിച്ച അതേ പ്രദേശമായ സലമാബാദ് നാല പ്രദേശത്താണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്, അന്നത്തെ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം, നിയന്ത്രണ രേഖയിലുടനീളമുള്ള ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നു.
എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
അതേസമയം, സമീപ വര്‍ഷങ്ങളില്‍ ആദ്യമായാണ് ഒരു പാകിസ്താനി ഭീകരന്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവനോടെ പിടിക്കപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്നാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്. ഏഴ് എകെ സീരീസ് ആയുധങ്ങളും ഒന്‍പത് പിസ്റ്റളുകളും റിവോള്‍വറുകളും 80 ലധികം ഗ്രനേഡുകളും ഇന്ത്യന്‍, പാകിസ്താന്‍ കറന്‍സികളും ഉറി ഓപ്പറേഷനില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നിയന്ത്രണ രേഖകളിലേക്ക് ആയുധങ്ങള്‍ എത്തിക്കാന്‍ പാകിസ്താനില്‍ നിന്ന് പോര്‍ട്ടര്‍മാരുടെ സഹായം ഭീകരര്‍മാര്‍ക്ക് ലഭിക്കുന്നുണ്ട്.












Click it and Unblock the Notifications