Get Updates
Get notified of breaking news, exclusive insights, and must-see stories!

100 വയസ്സുള്ള മുത്തച്ഛന് കാര്യം മനസ്സിലായി കാണും, തോല്‍വിയില്‍ കോണ്‍ഗ്രസിനെയും ട്രോളി ഒബ്രയന്‍

ദില്ലി: ബംഗാളില്‍ നാല് സീറ്റും തൂത്തുവാരിയതോടെ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തന്നെ തരംഗമായി മാറിയിരിക്കുകയാണ്. ബിജെപിയില്‍ നിന്ന് രണ്ട് സീറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു മമതയുടെ പാര്‍ട്ടി. ബംഗാള്‍ നല്‍കുന്ന സന്ദേശം കൃത്യമാണ്. ബംഗാളിന് പുറത്തും ബിജെപി പരാജയപ്പെടുമെന്ന് വ്യക്തമാണെന്നും ഡെറിക് ഒബ്രയന്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനെ വീണ്ടും പരോക്ഷമായി ഒബ്രയന്‍ കുറ്റപ്പെടുത്തി. നൂറ് വയസ്സുള്ള മുത്തച്ഛനും മുത്തശ്ശിയും എന്ത് ചെയ്യണമെന്ന് 23കാരനോട് പറയുന്ന അവസ്ഥയൊക്കെ മാറിയെന്നും കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കൊണ്ട് ഒബ്രയന്‍ പറഞ്ഞു.

1

ബിജെപിയെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തണം. അതിന് ആദ്യം മനോനില മാറണം. ഞങ്ങളും പ്രതിപക്ഷ നിരയിലെ ശക്തമായ പാര്‍ട്ടിയാണ്. തൃണമൂല്‍ രൂപീകരിച്ചിട്ട് 23 വര്‍ഷമായിട്ടേയുള്ളൂ, ഞങ്ങള്‍ 100 കൊല്ലമായിട്ടുള്ള പാര്‍ട്ടിയാണെന്ന തരത്തിലുള്ള ചിന്തയെല്ലാം മാറേണ്ടതുണ്ട്. മുത്തച്ഛനയും മുത്തശ്ശിയും 22കാരനായ ഊര്‍ജസ്വലരായ പാര്‍ട്ടിയോട് എന്ത് ചെയ്യണമെന്ന് പറഞ്ഞ് തരേണ്ടതില്ല. ഈ പാര്‍ട്ടി അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നേരിടാന്‍ തയ്യാറായി നില്‍ക്കുന്നവരാണ്. ഞങ്ങള്‍ യുവത്വം നിറഞ്ഞതും ഊര്‍ജസ്വലരുമായ പാര്‍ട്ടിയാണ്. ഞങ്ങള്‍ക്ക് ബിജെപിയെ നേരിടേണ്ടതുണ്ട്. അതിലാണ് ശ്രദ്ധയെന്നും ഒബ്രയന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പേരുപറയാതെയായിരുന്നു വിമര്‍ശനം. നൂറ് വര്‍ഷം പഴക്കമുള്ള പാര്‍ട്ടിയെന്ന് പരാമര്‍ശിച്ചത് കോണ്‍ഗ്രസിനെയായിരുന്നു. ബിജെപിയെ പരാജയപ്പെടുത്തണമെന്ന അതിയായ ആഗ്രഹവും അതിനനുസരിച്ചുള്ള പ്രവര്‍ത്തനവും തൃണമൂല്‍ കോണ്‍ഗ്രസിനുണ്ട്. മമതയുടെ നേതൃത്വത്തില്‍ അത് കൃത്യമായി ചെയ്യുന്നുണ്ടെന്നും ഒബ്രയന്‍ പറയുന്നു. കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് മത്സരിച്ചിട്ടും കിട്ടിയത് പൂജ്യം സീറ്റുകളാണ്. ഒറ്റയ്ക്ക് മത്സരിച്ച തൃണമൂല്‍ ഭൂരിപക്ഷം നേടിയെന്നും ഒബ്രയന്‍ വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് മണ്ഡലങ്ങളില്‍ കെട്ടിവെച്ച കാശ് വരെ നഷ്ടമായി. ദിന്‍ഹട്ടയും ശാന്തിപൂരും ബിജെപിയില്‍ നിന്ന് തൃണമൂല്‍ പിടിച്ചെടുത്തു.

ഉപതിരഞ്ഞെടുപ്പ് നല്‍കുന്ന സന്ദേശം കൃത്യമാണ്. മോദിയും അമിത് ഷായും പരാജയപ്പെടുത്താന്‍ പറ്റുന്നവരാണ്. നമ്മള്‍ പറയാത്ത ചില വിഷയങ്ങളുണ്ട്. സമ്പദ് ഘടനയുടെ കാര്യം നോക്കൂ. തൊഴില്‍, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയും രാജ്യത്തില്ല. ഇതെല്ലാം പൊതുമധ്യത്തില്‍ ഉയര്‍ത്തി കാണിക്കണം. പ്രതിപക്ഷ ഐക്യത്തെ പറ്റിയല്ല ഇപ്പോള്‍ സംസാരിക്കേണ്ടത്. അത് മറ്റൊരു അധ്യായമാണ്. ഈ വിഷയങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ുയര്‍ത്തി കാണിക്കുന്നത്. ഗോവയിലും ത്രിപുരയിലും ഞങ്ങള്‍ നല്‍കുന്ന സന്ദേശം കൃത്യമാണ്. അവിടങ്ങളില്‍ വന്ന് പോകാന്‍ വന്നരല്ല ഞങ്ങള്‍. അധികാരം പിടിക്കാനായി വന്നവരാണ്. ഉപതിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടി തന്നെയാണ് കിട്ടിയതെന്നും ഒബ്രയന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+