Get Updates
Get notified of breaking news, exclusive insights, and must-see stories!

നോര്‍ത്ത് ഈസ്റ്റ് പിടിക്കാന്‍ നീക്കം തുടങ്ങി തൃണമൂല്‍, സുഷ്മിതയുടെ ആദ്യ പ്ലാന്‍ ഇങ്ങനെ

ദില്ലി: ബംഗാളില്‍ ജൈത്രയാത്രയ്ക്ക് ശേഷം ത്രിപുര പിടിക്കാന്‍ പുതിയ നീക്കങ്ങളുമായി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് പുതിയ നേതാക്കളെ ഓരോന്നായി പാര്‍ട്ടിയില്‍ എത്തിച്ച് കൊണ്ടിരിക്കുകയാണ്. ഇനി അടിത്തറ ശക്തമാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള ചുമതല സുഷ്മിത ദേവിനാണ്. അസമില്‍ അല്ല ത്രിപുരയായിരിക്കും ഇനി സുഷ്മിതയുടെ കളിത്തൊട്ടില്‍. അംഗത്വ പ്രചാരണം അടുത്ത ദിവസം തന്നെ ആരംഭിക്കാന്‍ പോവുകയാണ് സുഷ്മിത. ത്രിപുരയിലെ എല്ലാ ജില്ലകളിലും അംഗത്വ പ്രചാരണം തുടങ്ങാനാണ് നീക്കം. ഈ മാസം 29 മുതലാണ് നീക്കം. പക്ഷേ അതിനൊരു ട്വിസ്റ്റുമുണ്ട്. ത്രിപുരയില്‍ മാത്രം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മൊത്തമായിട്ടാണ് ഈ നീക്കം.

ഒരു രക്ഷയുമില്ലെന്ന് ആരാധകർ.. മഡോണ സെബാസ്റ്റ്യന്റെ പുതിയ ലുക്ക് വൈറൽ

1

നോര്‍ത്ത് ഈസ്റ്റില്‍ കോണ്‍ഗ്രസ് കോട്ടകളൊന്നാകെ തകര്‍ക്ക് ബിജെപിക്ക് ബദല്‍ ശക്തിയായി മാറുക എന്നതാണ് പ്ലാന്‍. സുഷ്മിത അതിന് പറ്റിയ നേതാവാണ്. ബംഗാളി ഹിന്ദുക്കളാണ് അവരുടെ പ്രധാന വോട്ടുബാങ്ക്. സുഷ്മിതയുടെ അച്ഛന്‍ ഈ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യനായിരുന്നു. സുഷ്മിതയുടെ ആ കഴിവാണ് ഇപ്പോള്‍ തൃണമൂല്‍ ഏറ്റെടുത്തിരിക്കുന്നത്. ഏറ്റവും താഴെ തട്ട് മുതല്‍ പാര്‍ട്ടിയെ മുകളിലേക്ക് വളര്‍ത്തി കൊണ്ടുവരും, ആ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും സുഷ്മിത പറഞ്ഞു. അസമില്‍ നിന്നടക്കം നല്ല പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും, അതാണ് എല്ലായിടത്തേക്കും ടിഎംസിയെ വളര്‍ത്തിയെടുക്കുന്നതെന്നും സുഷ്മിത പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിന്റെ 52 സീറ്റിന് മുകളിലേക്കൊരു സീറ്റാണ് മമത ലക്ഷ്യമിടുന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റുകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 11 സീറ്റും നേടിയാല്‍ മമത നിര്‍ണായക ശക്തിയാവും. എന്തിനേറെ പറയുന്നു, പ്രധാനമന്ത്രി പദം പോലും മമത ബാനര്‍ജിയുടെ കൈവശമായിരിക്കും. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ 52 സീറ്റില്‍ കൂടുതല്‍ നേടാന്‍ അവര്‍ക്ക് സാധിക്കില്ലെന്നാണ് മമതയുടെ കണക്കുകൂട്ടല്‍. കേരളത്തില്‍ 2019ല്‍ ലഭിച്ച 19 സീറ്റുകള്‍ എന്ന ആവര്‍ത്തനം 2024ല്‍ സംഭവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് 2014ലെ 44 സീറ്റ് എന്ന നിലയിലേക്ക് വീഴും. മമത സ്വപ്‌നം കാണുന്നതും ആ തകര്‍ച്ചയാണ്.

ഇത്രയൊക്കെയാണെങ്കിലും ബാക്കി എല്ലാ പാര്‍ട്ടികളും മികച്ച പ്രകടനം നടത്തേണ്ടതുണ്ട് മമതയുടെ സ്വപ്‌നം പൂര്‍ത്തിയാവാന്‍. കോണ്‍ഗ്രസ് വിചാരിച്ചത്ര സീറ്റ് നേടിയില്ലെങ്കില്‍ ബാക്കിയുള്ളവരില്ലാതെ മമതയ്ക്ക് അധികാരത്തിലെത്തുക ദുഷ്‌കരമാണ്. ഉത്തര്‍പ്രദേശില്‍ നിന്ന് എസ്പിയും മഹാരാഷ്ട്രയില്‍ നിന്ന് എന്‍സിപിയും മമതയുടെ ദേശീയ പ്ലാനിന് അത്യാവശ്യമുള്ളവരാണ്. കോണ്‍ഗ്രസിന്റെ സീറ്റ് കുറയുമ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഡിഎംകെ, ടിആര്‍എസ് എന്നീ കക്ഷികളുടെ പിന്തുണയും ആവശ്യമാണ്. അതേപോലെ ആര്‍ജെഡിയും നിര്‍ണായകമാണ്. അത് മമതയ്ക്ക് ലഭിക്കാനുള്ള സാധ്യത കുറവാണ്. ഇത് പരിഹരിക്കാന്‍ മമത പല സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടിയുടെ അടിത്തട്ട് വ്യാപിപ്പിക്കുകയാണ് ഏക ലക്ഷ്യം.

തൃണമൂലിന്റെ അംഗത്വ പ്രചാരണം ബിജെപി ബാധിക്കില്ലെന്നാണ് അസം ഘടകം പറയുന്നത്. എന്നാല്‍ ത്രിപുരയിലെ കോണ്‍ഗ്രസിനെ അത് നന്നായി ബാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് വലിയൊരു നേതാക്കളുടെ നിര തന്നെ കൊഴിഞ്ഞുപോകും. അതിന് സുഷ്മിത ചുക്കാന്‍ പിടിക്കുമെന്നാണ് സൂചന. അവരുടെ വിശ്വസ്തരെല്ലാം പാര്‍ട്ടി വിടാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. കോണ്‍ഗ്രസിനെയാണ് തൃണമൂല്‍ അസമിലും ത്രിപുരയിലും ടാര്‍ഗറ്റ് ചെയ്യുന്നത്. തൃണമൂല്‍ അസമില്‍ ഇല്ലെന്നും, അവര്‍ വരട്ടെയെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. അതേസമയം പാര്‍ട്ടി നേതൃത്വത്തെ സുഷ്മിത കാര്യങ്ങളൊന്നും അറിയിച്ചില്ലെന്നാണ് ഭൂപന്‍ ബോറ പറഞ്ഞിരിക്കുന്നത്.

നേതൃത്വം താന്‍ എല്ലാ അറിയിച്ചിട്ടും, ഒന്നും നടന്നിട്ടില്ലെന്നും സുഷ്മിത പറഞ്ഞു. ഒന്നര കോടി ബംഗാളി ജനങ്ങള്‍ പല നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലായിട്ടുണ്ട്. ഇതിനിടെ മമതയ്ക്ക് വേണ്ടി ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തെ പൊളിക്കാനാണ് ബിജെപിയുടെ ശ്രമം. ഡിസംബറിനുള്ളില്‍ മമത തിരഞ്ഞെടുക്കപ്പെടണം. ആറ് നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടെന്നും, കൊവിഡ് സാഹചര്യം മെച്ചപ്പെട്ടാല്‍ മതിയെന്നുമാണ് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് കത്തയിച്ചിരിക്കുന്നത്.

Recommended Video

cmsvideo
    സ്വാതന്ത്ര്യദിനത്തില്‍ 100 ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് നരേന്ദ്ര മോദി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+