Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി തോറ്റത് കൊണ്ടായില്ല, ബംഗാളില്‍ ഇല്ലാതാവണം, അടിവേരിളക്കാന്‍ പ്ലാനുമായി മമത ബാനര്‍ജി

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി തീര്‍ത്തും ഇല്ലാതാക്കാന്‍ രാഷ്ട്രീയ തന്ത്രം പയറ്റി മമത ബാനര്‍ജി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അധികാരം പിടിക്കാനുള്ള മോഹങ്ങളെ ഇല്ലാതാക്കാന്‍ തൃണമൂലിന് സാധിച്ചിരുന്നു. അടുത്ത ഘട്ടമായി രാജ്‌ബോങ്ഷി വിഭാഗത്തെ കൂടെ നിര്‍ത്താനാണ് മമതയുടെ ശ്രമം. ഇവര്‍ ബംഗാളിലെ പ്രബല വിഭാഗമാണ്. അതിലുപരി ബിജെപിയുടെ വോട്ടുബാങ്കാണ്. ഇവര്‍ പോയാല്‍ ബിജെപി ബംഗാളില്‍ പൂര്‍ണമായും തകര്‍ന്ന് തരിപ്പണമാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴുപത് സീറ്റിന് മുകളിലേക്ക് ബിജെപിക്ക് വരാനായതും രാജ്‌ബോങ്ഷി വിഭാഗത്തിന്റെ പിന്തുണ കൊണ്ടാണ്.

1

ഓണത്തിന് ഒരുക്കം; സാരിയിൽ സുന്ദരിയായി ആഹാന

ആനന്ദ മഹാരാജ് എന്ന നേതാവിനെ ഒതുക്കുകയാണ് ആദ്യ ലക്ഷ്യം. കൂച്ച് ബീഹാര്‍ പീപ്പിള്‍സ് അസോസിയേഷന്‍ നേതാവാണ് അദ്ദേഹം. രാജ്‌ബോങ്ഷികള്‍ക്കിടയില്‍ വലിയ സ്വാധീനം ആനന്ദ മഹാരാജിനുണ്ട്. എന്നാല്‍ അടുത്തിടെ തൃണമൂലിന്റെ മുതിര്‍ന്ന നേതാവ് രബീന്ദ്രനാഥ് ഘോഷ് നേരത്തെ ആനന്ദ മഹാരാജിനെ വന്ന് കണ്ടത് ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. അര മണിക്കൂറോളം നീണ്ട ഈ കൂടിക്കാഴ്ച്ച ബിജെപിയുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുമോ എന്ന ഭയത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് തൃണമൂല്‍ നേതാവ് ആനന്ദയെ കാണുന്നത്. തൃണമൂല്‍ എംഎല്‍എ ജഗദീഷ് ബാസുനിയയും നേരത്തെ മഹാരാജിനെ വന്ന് കണ്ടിരുന്നു.

ബിജെപിയും തൃണമൂലും ഇത് രാഷ്ട്രീയ യോഗമല്ലെന്ന വിശദീകരണമാണ് നല്‍കുന്നത്. ഉത്തര ബംഗാളിലെ 54 സീറ്റില്‍ നിര്‍ണായക ഘടകമാണ് രാജ്‌ബോങ്ഷി വോട്ടുകള്‍. കൂച്ച് ബീഹാര്‍ അടക്കം ഇ തില്‍ വരും. ബംഗാളിലെ മൊത്തം വോട്ടര്‍മാരില്‍ 30 ശതമാനത്തോളം വരും രാജ്‌ബോങ്ഷി വോട്ടര്‍മാര്‍. മമത ബാനര്‍ജി നിര്‍ണായകമായ പല നീക്കങ്ങളും ഈ വോട്ടുബാങ്കിനായി നടത്തുന്നുണ്ട്. ദിലീപ് ഘോഷിന്റെ അനുനയ നീക്കവും ഇതിലുണ്ട്. അതേസമയം തൃണമൂല്‍ നേതാക്കളുടെ തുടര്‍ച്ചയായ വരവുകള്‍ സുവേന്ദു അധികാരിയെ അടക്കം ഭയപ്പെടുത്തുന്നുണ്ട്. ബിജെപി ദേശീയ നേതൃത്വം വലിയ പ്രതീക്ഷ വെച്ച നേതാവാണ് സുവേന്ദു. പാര്‍ട്ടി തകര്‍ന്നാല്‍ അതോടെ സുവേന്ദു ബിജെപിയില്‍ അപ്രസക്താവും.

ആനന്ദ മഹാരാജ് രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയല്ലെന്ന് ബിജെപി കൂച്ച് ബീഹാര്‍ ജില്ലാ പ്രസിഡന്റ് മാലതി റാവ പറയുന്നു. അദ്ദേഹത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സന്ദര്‍ശിക്കുന്നു. അസുഖബാധിതനായത് കൊണ്ടാണിത്. മഹാരാജ് ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങില്ല. ബിജെപിയുമായി അദ്ദേഹത്തിന് നല്ല ബന്ധമാണ് ഉള്ളതെന്നും മാലതി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് അമിത് ഷാ ഉച്ചഭക്ഷണം കഴിച്ചത് ആനന്ദ മഹാരാജിനൊപ്പമായിരുന്നു. ഈ നീക്കം വലിയ വിജയമായിരുന്നു. ഉത്തര ബംഗാളില്‍ നിന്നാണ് വലിയ നേട്ടം ബിജെപിക്കുണ്ടായത്. കൂച്ച് ബീഹാര്‍ മേഖലയില്‍ രണ്ട് സീറ്റാണ് ആകെ തൃണമൂലിന് കിട്ടിയത്. ഏഴ് സീറ്റ് ബിജെപി കൊണ്ടുപോയി. സമീപ പ്രദേശങ്ങളിലും ടിഎംസിയുടെ പ്രകടനം മോശമായിരുന്നു. കൂച്ച് ബീഹാറില്‍ നിന്ന് കേന്ദ്ര മന്ത്രിയെ തന്നെ പ്രഖ്യാപിച്ചത് ഈ മേഖല കൈവിടാതിരിക്കാനാണ്.

Recommended Video

cmsvideo
    What is Electoral bond? Why is the electoral bond scheme being opposed by transparency activists?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+