Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയില്‍ തൃണമൂലിന്റെ സീനിയര്‍ നേതാക്കളെത്തി, കൂറുമാറ്റം ഒഴിവാക്കാന്‍ നീക്കം, ചര്‍ച്ച തുടങ്ങി

ദില്ലി: ഗോവയില്‍ കിംഗ് മേക്കറാവുമെന്ന സൂചനയെ തുടര്‍ന്ന് നീക്കങ്ങള്‍ തുടങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്. എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമം തുടങ്ങുമെന്ന സൂചന തൃണമൂല്‍ നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. മമത ബാനര്‍ജി സീനിയര്‍ നേതാക്കളെ ഗോവയിലേക്ക് അയച്ചിരിക്കുകയാണ്. ഏറ്റവും ഉന്നത തലത്തിലുള്ള നേതാക്കള്‍ തന്നെയാണ് വന്നത്. ഇവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. കോണ്‍ഗ്രസില്‍ നിന്നുള്ള സഖ്യ സാധ്യതകള്‍ തൃണമൂല്‍ പരിശോധിക്കുന്നുണ്ട്. ജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ മുഴുവന്‍ ഇവര്‍ സംരക്ഷിച്ച് നിര്‍ത്തും. അഭിഷേക് ബാനര്‍ജിയെ ഗോവയിലേക്ക് മമത അയച്ചിട്ടുണ്ട്. അഭിഷേക് കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടും.

1

തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറും, ഡെറിക് ഒബ്രയനും ഗോവയിലെത്തിയിട്ടുണ്ട്. പ്രശാന്തിന്റെ നേതൃത്വത്തിലാണ് എല്ലാ കാര്യവും നടക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തി സര്‍ക്കാരില്‍ നിര്‍ണായക റോള്‍ തൃണമൂലിന് നേടിക്കൊടുക്കാന്‍ പ്രശാന്ത് ശ്രമിച്ചേക്കും. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തൃണമൂലിന് പ്രതീക്ഷ നല്‍കുന്നതാണ്. മൂന്നിലധികം സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചേക്കാമെന്നാണ് സൂചന. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായുള്ള സഖ്യത്തിലൂടെ അഞ്ച് സീറ്റ് നേടാമെന്നും പ്രവചനമുണ്ട്. കോണ്‍ഗ്രസും ബിജെപിയും കഴിഞ്ഞാല്‍ ഏറ്റവും വലിയ സഖ്യവും ഇവര്‍ തന്നെയായിരിക്കും.

തൃണമൂല്‍ ഗോവയില്‍ കിംഗ് മേക്കറാവുമെന്ന് നേതാക്കള്‍ പറയുന്നു. പ്രശാന്ത് കിഷോര്‍, ഒബ്രയന്‍, അഭിഷേക് എന്നിവര്‍ ചേര്‍ന്ന് ടിഎംസി സ്ഥാനാര്‍ത്ഥി മറ്റൊരിടത്തേക്ക് മാറ്റിയേക്കും. ഒരുപക്ഷേ ബംഗാളിലേക്കായിരിക്കും മാറ്റുക. ഇവര്‍ മൂന്ന് പേരുമാണ് തൃണമൂലിന്റെ പ്രചാരണത്തെ നയിച്ചത്. കോണ്‍ഗ്രസുമായി പിന്‍വാതില്‍ ചര്‍ച്ചകളും ഇവര്‍ മൂന്ന് പേരും ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഇവരുമായി ചര്‍ച്ചകള്‍ തുടങ്ങിയെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണം വന്നാല്‍ അതിനെ സ്വീകരിക്കാമെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്. എന്നാല്‍ അഭിഷേക് ബാനര്‍ജി കോണ്‍ഗ്രസ് സഖ്യം സ്വീകരിക്കുന്നതിനോട് അത്ര യോജിപ്പില്ലാത്ത വ്യക്തിയാണ്.

ബിജെപി അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തേണ്ടി വരുമെന്ന് നേരത്തെ തന്നെ മമത പറഞ്ഞതാണ്. കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് തയ്യാറാണെന്ന് തൃണമൂല്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. അതേസമയം തൃണമൂല്‍ ആദ്യമായിട്ടാണ് ഗോവയില്‍ മത്സരിക്കുന്നത്. മൂന്ന് മാസം കൊണ്ടാണ് പാര്‍ട്ടി കിംഗ് മേക്കറാവാന്‍ പോകുന്നത്. തീരപ്രദേശത്തെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒരുപാട് വാഗ്ദാനങ്ങള്‍ തൃണമൂല്‍ നല്‍കിയിരുന്നു. ഗോവയിലെ ഓരോ വീട്ടിലും തൃണമൂലിന്റെ ചിഹ്നത്തെ കുറിച്ച് അറിയാമെന്ന് എംപിയായ സുഖേന്ദു ശേഖര്‍ പറഞ്ഞു. അതേസമയം കൂറുമാറ്റത്തെ ഭയക്കുന്നുണ്ടെന്ന് തൃണമൂല്‍ നേതാക്കള്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് കാണിച്ച അബദ്ധം കാണിക്കാന്‍ താല്‍പര്യമില്ലെന്നാണ് തൃണമൂല്‍ നിലപാലെടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+