Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘര്‍ഷഭൂമിയായി ത്രിപുര, തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ അറസ്റ്റില്‍, മര്‍ദിച്ചെന്ന് ടിഎംസി

ദില്ലി: ത്രിപുരയില്‍ വീണ്ടും ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്ട്രീയ പോര്. തൃണമൂലിന്റെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സായോനി ഘോഷ് അറസ്റ്റിലായിരിക്കുകയാണ്. സായോനിക്കെതിരെ കൊലക്കുറ്റമാണ് ത്രിപുര പോലീസ് ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ച്ച ഇവരെ കോടതിയില്‍ ഹാജരാക്കും. ഇവരെ ജാമ്യത്തിലെടുക്കാന്‍ പാര്‍ട്ടി തന്നെ രംഗത്തുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ക്കെതിരെ തെളിവുണ്ടെന്ന് കണ്ടെത്തിയത് കൊണ്ടാണ് കേസെടുത്തതെന്ന് അഡീഷണല്‍ എസ്പി ബിജെ റെഡ്ഡി പറഞ്ഞു. അതേസമയം ബിജെപി രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നുവെന്ന വാദവും തൃണമൂല്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം ബാബുല്‍ സുപ്രിയോക്കെതിരെ കല്ലേറും ഉണ്ടായിരുന്നു.

1

രാവിലെ പതിനൊന്ന് മണിയോടെ കുറച്ച് വനിതാ പോലീസുകാര്‍ സായോനി ഘോഷ് താമസിക്കുന്ന ഹോട്ടലില്‍ വന്നിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. സായോനിയെ ചോദ്യം ചെയ്യണമെന്ന് പറഞ്ഞാണ് ഇവര്‍ എത്തിയത്. തുടര്‍ന്ന് ഇവര്‍ക്കൊപ്പം അവര്‍ പോവുകയും ചെയ്തു. പിന്നീട് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലെത്തി കാര്യം അന്വേഷിച്ചപ്പോഴാണ് കൊലക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് അറിഞ്ഞത്. കഴിഞ്ഞ ദിവസം വൈകീട്ട് ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയെന്നാണ് സായോനിക്കെതിരെയുള്ള കുറ്റം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലേക്ക് പോലീസ് വന്നിരുന്നതായി നേതാക്കള്‍ പറയുന്നു. സുഷ്മിത ദേവിന്റെ കാര്‍ പിടിച്ചെടുക്കാനായിട്ടാണ് ഇവര്‍ എത്തിയത്. എന്നാല്‍ പോലീസുമായിസഹകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു സുഷ്മിത. ബിജെപി യോഗത്തിന് സമീപത്ത് കൂടെ സായോനി കാറോടിച്ച് പോകുന്ന ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു. ഈ വീഡിയോയില്‍ മുഖ്യമന്ത്രി ബിപ്ലവ് ദേബ് പ്രസംഗിക്കുന്നതും കാണാം. എന്നാല്‍ മുഖ്യമന്ത്രിയുടെ പരിപാടിയായിട്ടും ഒട്ടും ജനത്തിരക്കില്ലായിരുന്നു. ഇതിനെ അവര്‍ പരിഹസിക്കുന്നതും വീഡിയോയില്‍ കാണാം. കേല ഹോബെ വിളികളും ഈ വീഡിയോയില്‍ ഉയര്‍ന്നിരുന്നു.

അതേസമയം സായോനി പുറത്തുവിട്ട വീഡിയോയില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇവരുടെ വാഹനത്തില്‍ അടിക്കുന്നതും തട്ടിക്കയറുന്നതുമെല്ലാം കാണാം. സംഭവത്തിന് പിന്നാലെ അഭിഷേക് ബാനര്‍ജി ത്രിപുരയില്‍ എത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് സംസ്ഥാനത്തേക്ക് വരാനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്. നാളെ തന്നെ അദ്ദേഹം ത്രിപുരയില്‍ എത്തുമെന്നാണ് സൂചന. ബിജെപി ഗുണ്ടകളെ വളരെ ക്രൂരമായിട്ടാണ് തൃണമൂല്‍ പ്രവര്‍ത്തകരെ ആക്രമിക്കുന്നത്. സംസ്ഥാനത്തേക്ക് വരാനുള്ള അനുമതി പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ത്രിപുരയില്‍ ഭരിക്കുന്നത് ഒരു ഏകാധിപതിയാണ്. എല്ലാ കരുത്തും ഉപയോഗിച്ച് അതിനെതിരെ പോരാടുമെന്നും തൃണമൂല്‍ പറഞ്ഞു.

അഗര്‍ത്തലയിലുള്ള പോലീസ് സ്‌റ്റേഷനില്‍ വെച്ച് ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാക്കളെയും പ്രവര്‍ത്തകരെയും തല്ലിയെന്ന് തൃണമൂല്‍ ആരോപിച്ചിരുന്നു. അതും വടിയും കല്ലുമൊക്കെ വെച്ചാണ് ആക്രമിക്കുന്നത്. വടിവെച്ച് അടിക്കുകയും കല്ലുകൊണ്ട് എറിയുകയും ചെയ്തു. അതും പോലീസ് കൈയ്യും കെട്ടി നോക്കി നില്‍ക്കുകയാണെന്നും തൃണമൂല്‍ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ തൃണമൂല്‍ നിഷേധിച്ചു. സായോനിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ എന്താണ് കേസെന്നും, ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് പോലും പറഞ്ഞില്ല. നേതാക്കള്‍ അഗര്‍ത്തല സ്റ്റേഷനിലെത്തിയപ്പോള്‍ 25 ബിജെപി പ്രവര്‍ത്തകര്‍ കൈയ്യില്‍ വടിയുമായി ഹെല്‍മറ്റും ധരിച്ചെത്തി മര്‍ദിച്ചെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

തൃണമൂലിന്റെ കുറച്ച് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പാര്‍ട്ടി വൃക്തമാക്കി. ത്രിപുരയില്‍ കാട്ടുനീതിയാണ് നടപ്പാക്കുന്നത്. പോലീസിന്റെ മുന്നിലിട്ടാണ് ഞങ്ങളെ മര്‍ദിച്ചതെന്ന് കുനാല്‍ ഘോഷ് പറഞ്ഞു. എന്നാല്‍ പോലീസ് ഞങ്ങള്‍ക്കെതിരെയാണ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപി ഭരണത്തിന് കീഴില്‍ ജനാധിപത്യം പരിഹസിക്കപ്പെടുകയാണെന്ന് അഭിഷേക് ബാനര്‍ജി പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് പോലും ബിപ്ലവ് ദേബ് കാറ്റില്‍ പറത്തുകയാണ്. തുടര്‍ച്ചയായി ഗുണ്ടകളെ വെച്ച് ഞങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിക്കുകയാണ്. സ്ത്രീകളുടെ അടക്കം സുരക്ഷ ഇപ്പോള്‍ വെല്ലുവിളി നേരിടുകയാണെന്ന് തൃണമൂല്‍ പറഞ്ഞു. എന്നാല്‍ തൃണമൂല്‍ പറഞ്ഞതെല്ലാം കള്ളമാണ്. ജനങ്ങള്‍ അവരോട് രോഷത്തിലാണെന്നും ബിജെപി വക്താവ് നരേന്ദ്ര ഭട്ടാചാര്യം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+