മുത്തലാഖ് ബില്ല് കേന്ദ്രത്തിന് തലവേദനയാകും: അംഗീകരിക്കില്ലെന്ന് വനിതാ സംഘടനകള്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: മുത്തലാഖ് നിരോധിക്കുന്ന ബില്ലിനെതിരേ സ്ത്രീ സംഘടനകളും രംഗത്ത്. നേരത്തെ മുസ്ലിം വ്യക്തി നിയമ ബോര്‍ഡും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും ബില്ലിനെതിരേ രംഗത്തുവന്നിരുന്നു. തൊട്ടുപിന്നാലെയാണ് സ്ത്രീ സംഘടനകളും ബില്ലിനെതിരേ രംഗത്തുവന്നിരിക്കുന്നത്.

26

വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ ബില്ല് പാര്‍ലമെന്റില്‍ വയ്ക്കാവൂവെന്ന് വിവിധ സംഘടനകള്‍ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് പ്രതിഷേധം ശക്തിപ്പെടുന്നത്. ഖുര്‍ആനിനും ഭരണഘടനയ്ക്കുമെതിരാണ് ബില്ലിലെ വ്യവസ്ഥകളെങ്കില്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് അഖിലേന്ത്യ മുസ്ലിം വനിതാ വ്യക്തിനിയമ ബോര്‍ഡ് അധ്യക്ഷ ഷൈസ്ത അംബര്‍ പറഞ്ഞു.

നിക്കാഹ് എന്നത് ഒരു ദൃഢമായ കരാറാണ്. അത് ലംഘിക്കുന്നവര്‍ക്കെതിരേ നടപടി വേണം. എന്നാല്‍ ബില്ലിലെ വ്യവസ്ഥകള്‍ ഒരിക്കലും ഖുര്‍ആനിനും ഭരണഘടനയ്ക്കും എതിരാകാന്‍ പാടില്ല. ഖുര്‍ആന് എതിരായാല്‍ ഒരു മുസ്ലിം സ്ത്രീയും ബില്ല് അംഗീകരിക്കില്ലെന്നും ഷൈസ്ത അംബര്‍ വ്യക്തമാക്കി.

വ്യക്തി നിയമ ബോര്‍ഡ്, വനിതാ വ്യക്തി നിയമ ബോര്‍ഡ്, ജമാഅത്തെ ഇസ്ലാമി, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് തുടങ്ങിയ സംഘടനകള്‍ ബില്ലിനെതിരേ രംഗത്തുവന്നിട്ടുണ്ട്. ഇവര്‍ക്ക് പുറമെ മുത്തലാഖ് വഴി വിവാഹ മോചിതരായ സ്ത്രീള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളും ബില്ലിനെതിരേ രംഗത്തെത്തി. ബില്ലുമായി ബന്ധപ്പെട്ട് നിയമ കമ്മീഷന് കത്തയച്ചിട്ടുണ്ടെന്ന് ഷൈസ്ത അംബര്‍ പറഞ്ഞു. ബില്ലിന് കരട് രൂപം പുറത്തുവിടണമെന്നാണ് സംഘടനകളുടെ ആവശ്യം. ബന്ധപ്പെട്ട മതനേതാക്കളുമായി യാതൊരു ചര്‍ച്ചകളും നടത്താതെ പ്രധാനപ്പെട്ട ഒരു ബില്ല് കൊണ്ടുവരുന്നത് ഉചിതമല്ലെന്നു മുസ്ലിം വുമണ്‍ ലീഗ് അധ്യക്ഷ നൈഷ് ഹസന്‍ വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Triple talaq bill unacceptable if against Quran: AIMWPLB

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്