ഭാര്യ സുന്ദരിയല്ലെന്ന്, മുത്തലാഖ് ചൊല്ലി വീണ്ടും വിവാഹമോചനം

Subscribe to Oneindia Malayalam

ജയ്‌സാല്‍മെര്‍: മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി ദിവസങ്ങള്‍ക്കു ശേഷം രാജസ്ഥാനില്‍ വീണ്ടും മുത്തലാഖ് ചൊല്ലി വിവാഹമോചനം. ഭാര്യ സുന്ദരിയല്ലെന്നു പറഞ്ഞാണ് ഭര്‍ത്താവ് മൊഴി ചൊല്ലിയത്. ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് അര്‍ഷാദ് ആണ് രാജസ്ഥനിലെ ജയ്‌സാല്‍മറിയുള്ള ഭാര്യക്ക് മുത്തലാഖ് സ്പീഡ് പോസ്റ്റ് ആയി അയച്ചു കൊടുത്തത്.

രണ്ടു വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരാകുന്നത്. ആദ്യം ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും പിന്നീടാണ് സൗന്ദര്യം പോരെന്നു പറഞ്ഞ് മകളെ പീഡിപ്പിക്കാന്‍ ആരംഭിക്കുകയായിരുന്നുവെന്നും യുവതിയുടെ പിതാവ് പറയുന്നു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിക്കു ശേഷം ഉത്തര്‍പ്രദേശിലും മുത്തലാഖ് ചൊല്ലി വിവാഹമോചനം നടന്നിരുന്നു.

triple-talaq

മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്‌ക്കെതിരെ സ്വമേധയാ എടുത്തതുള്‍പ്പെടെ ഏഴ് ഹര്‍ജികളിന്മേല്‍ വാദം കേട്ടാണ് സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചത്. ചീഫ് ജസ്റ്റിസ് ജെഎസ് കേഹാര്‍ അധ്യക്ഷനായ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്.

English summary
Triple talaq: From UP to Pokhran by Speed Post service
Please Wait while comments are loading...