സ്ത്രീകളുടെ നീതി ഒഴിവ്കഴിവ് മാത്രം: മോദി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത് ശരിഅത്ത് നിയമങ്ങള്‍
ദില്ലി: മുത്തലാഖ് വിഷയത്തിൽ നരേന്ദ്രമോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് അസസുദ്ധീൻ ഒവൈസി. സ്ത്രീകള്‍ക്കുള്ള നീതിയെന്ന പേരിൽ മോദി സർക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത് ശരീഅത്ത് നിയമങ്ങളെയാണ് എന്നാണ് ഒവൈസിയുടെ ആരോപണം. രാജ്യസഭയിലെ തർക്കങ്ങളെ തുടര്‍ന്ന് മുത്തലാഖ് ബില്‍ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഒവൈസിയുടെ പ്രതികരണം. സ്ത്രീകളുടെ അവകാശങ്ങൾ ഒഴിവ് കഴിവ് മാത്രമാണെന്നും മോദി സർക്കാര്‍ യഥാർത്ഥത്തില്‍ ലക്ഷ്യം വെയ്ക്കുന്നത് ഇസ്ലാമിക് ശരിഅത്ത് നിയമങ്ങളെയാണ് എന്നുമായിരുന്നു ആരോപണം. ഒരു പൊതുപരിപാടിയ്ക്കിടെയായിരുന്നു ഒവൈസിയുടെ പ്രതികരണം.
മുത്തലാഖിന്റെ ഇരകൾക്ക് ബജറ്റില്‍ തുക വകയിരുത്തണമെന്നും ഭർത്താവ് ജയിലിയായിരിക്കെ ഇവർക്ക് സാമ്പത്തിക സുരക്ഷിതത്വം ആവശ്യമാണമെന്നും ഒവൈസി ചൂണ്ടിക്കാണിക്കുന്നു. മുത്തലാഖ് ചൊല്ലിയിട്ടുള്ള സ്ത്രീകൾക്ക് വേണ്ടി പ്രതിമാസം 15,000 രൂപ വീതം വകയിരുത്തണമെന്നും ഒവൈസി നിർദേശിക്കുന്നു. തത്സമയം തലാഖ് ചൊല്ലുന്ന ഭർത്താക്കന്മാരെ കുറ്റവാളികളായി കണക്കാക്കുന്നതാണ് രാജ്യസഭയില്‍ സമര്‍പ്പിച്ചിട്ടുള്ള വിവാദ മുത്തലാഖ് ബിൽ. മുത്തലാഖ് ചൊല്ലുന്ന ഭർത്താക്കന്മാർക്ക് കടുത്ത ശിക്ഷ നൽകുന്നതുമാണ് വിവാദ മുത്തലാഖ് ബിൽ.

ഒഴിവ്കഴിവ് മാത്രം
സ്ത്രീകളുടെ അവകാശങ്ങൾ ഒഴിവ് കഴിവ് മാത്രമാണെന്നും മോദി സർക്കാര്‍ യഥാർത്ഥത്തില്‍ ലക്ഷ്യം വെയ്ക്കുന്നത് ഇസ്ലാമിക് ശരിഅത്ത് നിയമങ്ങളെയാണ് എന്നുമായിരുന്നു ആരോപണം. ഒരു പൊതുപരിപാടിയ്ക്കിടെയായിരുന്നു ഒവൈസിയുടെ പ്രതികരണം.

ബജറ്റിൽ തുക വകയിരുത്തണം
മുത്തലാഖിന്റെ ഇരകൾക്ക് ബജറ്റില്‍ തുക വകയിരുത്തണമെന്നും ഭർത്താവ് ജയിലിയായിരിക്കെ ഇവർക്ക് സാമ്പത്തിക സുരക്ഷിതത്വം ആവശ്യമാണമെന്നും ഒവൈസി ചൂണ്ടിക്കാണിക്കുന്നു. മുത്തലാഖ് ചൊല്ലിയിട്ടുള്ള സ്ത്രീകൾക്ക് വേണ്ടി പ്രതിമാസം 15,000 രൂപ വീതം വകയിരുത്തണമെന്നും ഒവൈസി നിർദേശിക്കുന്നു.

നഷ്ടപരിഹാരം ലഭിക്കുന്നത്
ലോക്സഭയില്‍ വെച്ച ബില്ലിനെ എതിർതത് ഒവൈസി മുത്തലാഖ് നിയമവിരുദ്ധമായിട്ടുള്ള രാജ്യത്ത് ഒരു ബില്ലിന്റെ ആവശ്യമില്ലെന്നും ഒവൈസി ചൂണ്ടിക്കാണിക്കുന്നു. ബില്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും നിയമവുമായി പൊരുത്തപ്പെട്ട് പോകാത്ത പ്രശ്നമുണ്ടെന്നും ഗാർഹിക പീഡനത്തിന്റെ പരിധിയിലാണ് ഈ പ്രശ്നം ഉൾപ്പെടുത്തേണ്ടെന്നും ഒവൈസി ചൂണ്ടിക്കാണിക്കുന്നു. മുത്തലാഖ് കേസുകളിൽ ഭര്‍ത്താവ് ജയിലിൽ പോയാല്‍ ഇരകൾക്ക് എങ്ങനെ നഷ്ടപരിഹാരം ലഭിക്കുമെന്ന ചോദ്യവും ഒവൈസി ഉന്നയിക്കുന്നു.

ബില്ലിന് കൂടിയാലോചനകളില്ലെന്ന്
വേണ്ടത്ര കൂടിയാലോചകളില്ലാതെയാണ് ബില്ല് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും ഇത മുസ്ലിം സ്ത്രീകളോട് കാണിക്കുന്ന അനീതിയാണന്നും ഒവൈസി ആരോപിക്കുന്നു. ഉപേക്ഷിക്കപ്പെട്ട മറ്റ് മതങ്ങളില്‍പ്പെട്ട 20 ലക്ഷം സ്ത്രീകള്‍ക്ക് നിയമമുണ്ടാക്കാൻ ആവശ്യപ്പെടുന്ന ഒവൈസി ഗുജറാത്തിലെ ഭാഭിയ്ക്കും നീതി കിട്ടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. ഈ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേനദ്രമോദിയുടെ ഭാര്യ യശോദാ ബെന്നിനെയാണ് ഒവൈസി പരോക്ഷമായി പരാമർശിക്കുന്നത്.

ബിൽ ട്രാപ്പ്!
തത്സമയം തലാഖ് ചൊല്ലുന്ന ഭർത്താക്കന്മാരെ കുറ്റവാളികളായി കണക്കാക്കുന്നതാണ് രാജ്യസഭയില്‍ സമര്‍പ്പിച്ചിട്ടുള്ള വിവാദ മുത്തലാഖ് ബിൽ. മുത്തലാഖ് ചൊല്ലുന്ന ഭർത്താക്കന്മാർക്ക് കടുത്ത ശിക്ഷ നൽകുന്നതുമാണ് വിവാദ മുത്തലാഖ് ബിൽ.












Click it and Unblock the Notifications