കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയില്‍ പുത്തരിയില്‍ കല്ലുകടി; 17 പേരുമായി കോണ്‍ഗ്രസ്, 5 സീറ്റില്‍ സിപിഎമ്മിനെതിരെ മല്‍സരിക്കും

ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്തത്‌

Google Oneindia Malayalam News
c

അഗര്‍ത്തല: ബിജെപിക്കെതിരെ ത്രിപുരയില്‍ ഒരുങ്ങിയ പ്രതിപക്ഷ സഖ്യത്തില്‍ കല്ലുകടി. കോണ്‍ഗ്രസ് 17 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇടത് സഖ്യം കോണ്‍ഗ്രസിന് അനുവദിച്ചത് 13 സീറ്റായിരുന്നു. നാല് സ്ഥാനാര്‍ഥികളെ അധികം പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. സീറ്റ് വിഭജനത്തില്‍ അതൃപ്തി കോണ്‍ഗ്രസിനുണ്ട് എന്ന വാര്‍ത്തകള്‍ വന്ന പിന്നാലെയാണ് നാല് സ്ഥാനാര്‍ഥികളെ അധികം പ്രഖ്യാപിച്ചിരിക്കുന്നത്.

60 അംഗ നിയമസഭയാണ് ത്രിപുരയിലേത്. സിപിഎം, സിപിഐ ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ 46 സീറ്റില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചിരുന്നു. ഒരു സീറ്റ് സിപിഎം നിര്‍ദേശിക്കുന്ന സ്വതന്ത്രന് നല്‍കാനും ധാരണയായി എന്നാണ് നേതാക്കള്‍ പറഞ്ഞത്. ബാക്കി 13 സീറ്റില്‍ കോണ്‍ഗ്രസ് മല്‍സരിക്കുമെന്നും കഴിഞ്ഞ ദിവസം സിപിഎം ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് 17 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ശരത് കുമാറിന്റെ പുതിയ നീക്കം അപ്രതീക്ഷിതം!! കവിതയുമായി ചര്‍ച്ച... ബിആര്‍എസിലേക്ക് മാറിയേക്കുംശരത് കുമാറിന്റെ പുതിയ നീക്കം അപ്രതീക്ഷിതം!! കവിതയുമായി ചര്‍ച്ച... ബിആര്‍എസിലേക്ക് മാറിയേക്കും

ഇത്രയുംകാലം വിരുദ്ധ ചേരിയിലായിരുന്ന കോണ്‍ഗ്രസും സിപിഎമ്മും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ചര്‍ച്ചയിലാണ് സഖ്യം ചേരാന്‍ തീരുമാനിച്ചത്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് സഖ്യം രൂപീകരിച്ചത്. അതിനിടെയാണ് കോണ്‍ഗ്രസ് കൂടുതല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. ഇതോടെ ബര്‍ജല, മജ്‌ലിഷ്പൂര്‍, ബദര്‍ഘട്ട്, രാധാകിഷോര്‍പൂര്‍, പബിയചേര തുടങ്ങി അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമൊരുങ്ങി. ഇത് ബിജെപിയെ സഹായിക്കുന്ന നീക്കമാണ് എന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

സ്വര്‍ണവില പവന് 220 രൂപ!! ആലോചിക്കാന്‍ പോലുമാകില്ല; ഇന്ന് 2 ലിറ്റര്‍ പെട്രോളിന് കൊടുക്കണം...സ്വര്‍ണവില പവന് 220 രൂപ!! ആലോചിക്കാന്‍ പോലുമാകില്ല; ഇന്ന് 2 ലിറ്റര്‍ പെട്രോളിന് കൊടുക്കണം...

അതേസമയം, പെചര്‍ത്തല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഈ സീറ്റില്‍ നേരത്തെ ഇടതുപാര്‍ട്ടികള്‍ മല്‍സരിച്ചിരുന്നതാണ്. ഇത്തവണ ഇടതുപക്ഷം ഈ സീറ്റ് കോണ്‍ഗ്രസിന് നല്‍കുകയായിരുന്നു. 2018ല്‍ കോണ്‍ഗ്രസ് 56 സീറ്റില്‍ മല്‍സരിച്ചിരുന്നു. ഒരു സീറ്റില്‍ പോലും ജയിച്ചില്ല. ബിജെപിയില്‍ നിന്ന് തിരിച്ചെത്തിയ സുദീപ് റോയ് ബര്‍മന്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ചതോടെയാണ് കോണ്‍ഗ്രസിന്റെ സ്‌കോര്‍ബോര്‍ഡില്‍ ഇളക്കമുണ്ടായത്.

2018ല്‍ മല്‍സരിച്ച രണ്ടു പേരെ മാത്രമാണ് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാക്കിയത്. സംസ്ഥാന അധ്യക്ഷന്‍ ബിരജിത് സിന്‍ഹയെയും മുന്‍ അധ്യക്ഷന്‍ ഗോപാല്‍ ചന്ദ്ര റോയിയെയും. അധികം പ്രഖ്യാപിച്ച സീറ്റില്‍ സൗഹൃദ മല്‍സരം നടക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

English summary
Tripura Assembly Election: Congress Announced 17 Candidates As Contest Against CPM in 5 Seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X