കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയില്‍ പ്രതിപക്ഷം സീറ്റുകള്‍ വീതംവച്ചു; കോണ്‍ഗ്രസ് 13 സീറ്റില്‍ മല്‍സരിക്കും, സിപിഎം 43 സീറ്റില്‍

ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ത്രിപുരയില്‍ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്തിരിക്കുന്നത്‌

Google Oneindia Malayalam News
c

അഗര്‍ത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം, കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍ എന്നിവരുടെ സഖ്യം സീറ്റുകള്‍ പങ്കുവച്ചു. കോണ്‍ഗ്രസ് 13 സീറ്റില്‍ മല്‍സരിക്കും. ഒരു സീറ്റ് സ്വതന്ത്രന് കൈമാറി. ബാക്കി സീറ്റുകളില്‍ ഇടതുപക്ഷമാണ് മല്‍സരിക്കുക. ഇതില്‍ 43 സീറ്റില്‍ സിപിഎം മല്‍സരിക്കും. ബാക്കി ആര്‍എസ്പി, സിപിഐ, ഫോര്‍വേഡ് ബ്ലോക്ക് എന്നിവര്‍ ഓരോ സീറ്റിലും മല്‍സരിക്കും. 60 അംഗ നിമയസഭയാണ് ത്രിപുരയിലേത്.

അഗര്‍ത്തലയില്‍ സിപിഎം ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സീറ്റ് പങ്കുവച്ച കാര്യം നേതാക്കള്‍ അറിയിച്ചത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ട് സിപിഎം സിറ്റിങ് എംഎല്‍എമാര്‍ മല്‍സരിക്കില്ലെന്ന് ഇടതുപക്ഷ കണ്‍വീനര്‍ നാരായണ്‍ കര്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരും ഇതില്‍പ്പെടും. നാല് തവണ ത്രിപുരയുടെ മുഖ്യമന്ത്രിയായ വ്യക്തിയാണ് മണിക് സര്‍ക്കാര്‍. മുന്‍ മന്ത്രിമാരായ ഭാനുലാല്‍ സാഹ, സഹിദ് ചൗധരി, ബാദല്‍ ചൗധരി, തപന്‍ ചക്രവര്‍ത്തി, എംഎല്‍എമാരായ നാരായണ്‍ ചന്ദ്ര ചൗധരി, ജഷ്ബിര്‍ ത്രിപുര, മബസര്‍ അലി എന്നിവരും മല്‍സരിക്കില്ല.

പ്രവാസികള്‍ക്ക് വമ്പന്‍ ഓഫര്‍; നാട്ടിലെത്താന്‍ 301 ദിര്‍ഹം മാത്രം, ആഭ്യന്തര റൂട്ടിലും ഇളവ്പ്രവാസികള്‍ക്ക് വമ്പന്‍ ഓഫര്‍; നാട്ടിലെത്താന്‍ 301 ദിര്‍ഹം മാത്രം, ആഭ്യന്തര റൂട്ടിലും ഇളവ്

24 പുതുമുഖങ്ങളെ മല്‍സരിപ്പിക്കാന്‍ ഇടതുപക്ഷം തീരുമാനിച്ചു. ഇതില്‍ രണ്ടു പേര്‍ വനിതകളായിരിക്കും. മണിക് സര്‍ക്കാര്‍ മല്‍സരിച്ചിരുന്ന ധാന്‍പൂരില്‍ പുതുമുഖ സ്ഥാനാര്‍ഥി കൗശിക് ചന്ദ ജനവിധി തേടുമെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മല്‍സരിക്കാന്‍ സിപിഎം നേതൃത്വം തീരുമാനിച്ചിരുന്നു. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

ആദ്യമായി ലോട്ടറിയെടുത്തു; അടിച്ചത് ഒന്നര കോടി ദിര്‍ഹം!! 2023ല്‍ യുഎഇയിലെ ആദ്യ ഭാഗ്യവാന്‍ ഇതാണ്ആദ്യമായി ലോട്ടറിയെടുത്തു; അടിച്ചത് ഒന്നര കോടി ദിര്‍ഹം!! 2023ല്‍ യുഎഇയിലെ ആദ്യ ഭാഗ്യവാന്‍ ഇതാണ്

അതേസമയം, കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി യോഗം ഡല്‍ഹിയില്‍ നടക്കുകയാണ്. ഇതില്‍ പങ്കെടുക്കുന്നതിന് ഡല്‍ഹിയിലാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബിരജിത് സിന്‍ഹയും സുദീപ് റോയ് ബര്‍മന്‍ എംഎല്‍എയും. ഇന്നോ നാളെയോ 13 സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് ആശിശ് കുമാര്‍ സാഹ പറഞ്ഞു.

ഫെബ്രുവരി 16നാണ് ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്. മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും ഫലം മാര്‍ച്ച് രണ്ടിന് പ്രഖ്യാപിക്കും.

English summary
Tripura Assembly Election: Congress Will Contest 13 Seats CPM Contest 43 Seats, All Details Here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X