കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമ പ്രവര്‍ത്തകരേ സൂക്ഷിയ്ക്കുക... നിങ്ങളുടെ ജീവന്‍ അപകടത്തിലാണ്

Google Oneindia Malayalam News

പിലിഭിത്ത്: ലോകത്ത് ഏറ്റവും അധികം ഭീഷണികള്‍ നേരിടേണ്ടി വരുന്ന ജോലികളില്‍ ഒന്നാണ് മാധ്യമ പ്രവര്‍ത്തനം. എന്നാല്‍ നമ്മുടെ കേരളത്തില്‍ മാധ്യമ പ്രവര്‍ത്തനം ഇപ്പോഴും അത്രയ്ക്ക് പേടിപ്പെടുത്തുന്ന തൊഴിലൊന്നും അല്ല.

പക്ഷേ കേരളം വിട്ടാല്‍ കാര്യങ്ങള്‍ അങ്ങനെയാണെന്ന് പറയാന്‍ പറ്റില്ല. അടുത്ത ദിവസങ്ങളില്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ഏത് മാധ്യമ പ്രവര്‍ത്തകന്റേയും ഹൃദയമിടിപ്പ് കൂട്ടുന്നതാണ്.

ഫേസ്ബുക്കില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ ഒരു മാധ്യമ പ്രവര്‍ത്തകനെ ചുട്ടുകൊന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പാണ് വന്നത്. ഇപ്പോഴിതാ ഒരു മാധ്യമ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം മോട്ടോര്‍ ബൈക്കില്‍ കെട്ടിയിട്ട് വലിച്ചിരിയ്ക്കുന്നു.

ഹൈദര്‍ ഖാന്‍

ഹൈദര്‍ ഖാന്‍

ഹൈദര്‍ ഖാന്‍ എന്ന മാധ്യമ പ്രവര്‍ത്തകനാണ് കൊടും പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം ഇയാളെ ബൈക്കില്‍ കെട്ടിയിട്ട് 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി.

കാരണം?

കാരണം?

പ്രദേശത്ത് നടക്കുന്ന അനധികൃത ഭൂമി ഇടപാടുകളെ കുറിച്ച് തുടര്‍ച്ചയായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതാണത്രെ അക്രമത്തിന് കാരണം.

തെറ്റിദ്ധരിപ്പിച്ച്

തെറ്റിദ്ധരിപ്പിച്ച്

വാഹനാപകടം നടന്നു എന്ന് ഫോണില്‍ വിളിച്ചു പറഞ്ഞപ്പോഴാണ് ഹൈദര്‍ ഖാന്‍ സ്ഥലത്തെത്തിയത്. പിന്നീട് ക്രൂര മര്‍ദ്ദനമായിരുന്നു. റിവോള്‍വര്‍ ഉപയോഗിച്ച് തലയ്ക്ക് അടിയ്ക്കുകയും ചെയ്തു.

ടിവി റിപ്പോര്‍ട്ടര്‍

ടിവി റിപ്പോര്‍ട്ടര്‍

ഒരു ടിവി ചാനലിന്റെ പ്രാദേശിക റിപ്പോര്‍ട്ടര്‍ ആണ് ഹൈദര്‍ ഖാന്‍. അരവിന്ദ് പ്രകാശ് എന്ന ആളാണ് തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ജഗേന്ദ്ര സിംഗ്

ജഗേന്ദ്ര സിംഗ്

മന്ത്രിയായ റാം മൂര്‍ത്തി വര്‍മയ്‌ക്കെതിരെ തുടര്‍ച്ചയായി ഫേസ്ബുക്കില്‍ പരാമര്‍ശങ്ങള്‍ നടത്തിയതിന് പോലീസുകാര്‍ ചേര്‍ന്ന് ജഗേന്ദ്ര സിംഗിനെ ചുട്ടുകൊല്ലുകയായിരുന്നു.

കേരളത്തിലും

കേരളത്തിലും

കേരളത്തിലും ഇതുപോലെ മാധ്യമ പ്രവര്‍ത്തകന് നേര്‍ക്ക് ആക്രമണം ഉണ്ടായിട്ടുണ്ട്. മാതൃഭൂമിയുടെ റിപ്പോര്‍ട്ടര്‍ ആയ വിബി ഉണ്ണിത്താനെ ആക്രമിച്ച കേസില്‍ പോലീസിലെ ഉന്നതരും ഉണ്ടായിരുന്നു.

English summary
Even as the brutal murder of journalist Jagendra Singh is fresh in public memory, an attempt was made on the life of TV journalist who had been reporting on a land usurpation case here on the night of June 13.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X