കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ പ്രളയത്തില്‍ രണ്ട് പേര് ഒലിച്ച് പോയി, മധ്യപ്രദേശില്‍ 4300 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍

Google Oneindia Malayalam News

ദില്ലി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതികള്‍ രൂക്ഷം. ഇപ്പോഴും കനത്ത മഴ പലയിടത്തും തുടരുകയാണ്. ഇതിന് പുറമേ പുതുച്ചേരി, കേരളം, ഒഡീഷ എന്നിവിടങ്ങളിലും മഴ രൂക്ഷാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് കനത്ത മഴയില്‍ പ്രതിസന്ധിയിലായിരിക്കുന്നത്.

1

അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. മധ്യപ്രദേശില്‍ കനത്ത മഴയെ തുടര്‍ന്ന് കുടുങ്ങി പോയ 4300 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രളയ ബാധിത മേഖലയില്‍ കുടുങ്ങിയ 2100 പേരെയും രക്ഷപ്പെടുത്തി. മധ്യപ്രദേശ് ചൗഹാന്‍ പ്രളയ ബാധിത ജില്ലകളിലെ സാഹചര്യങ്ങള്‍ വിമാനത്തിലെത്തി നിരീക്ഷിച്ചു.

രണ്ട് വ്യോമസേന ഹെലികോപ്ടറുകള്‍ കൂടി ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായ ഭോപ്പാല്‍ അടക്കം ഇടങ്ങില്‍ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. പലയിടത്തും വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. നര്‍മദപുരം, വിദിഷ, ഗുണ ജില്ലകള്‍ പ്രളയത്തില്‍ തകര്‍ന്നിരിക്കുകയാണ്.

മഴ പ്രവചനം പാളി,വെടിക്കെട്ട് പൊളിഞ്ഞു, പണി കിട്ടിയത് കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ക്ക്, വൈറല്‍മഴ പ്രവചനം പാളി,വെടിക്കെട്ട് പൊളിഞ്ഞു, പണി കിട്ടിയത് കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ക്ക്, വൈറല്‍

എട്ടോളം ട്രെയിനുകള്‍ ഇന്നലെ വഴിതിരിച്ച് വിട്ടു. ട്രാക്കുകള്‍ തകര്‍ന്നതിനെ തുടര്‍ന്നാണിത്. ഗുണയും മക്‌സിയും തമ്മിലുള്ള റെയില്‍ ഗതാഗതമാണ് തടസ്സപ്പെട്ടത്. സ്‌കൂളുകള്‍ക്ക് അവധി നേരത്തെ പഖ്യാപിച്ചതാണ്.

ഡെവിള്‍സിന്റെ കംബാക്ക്: ഓള്‍ഡ് ട്രാഫോര്‍ഡില്‍ നാല് കൊല്ലത്തെ കണക്കുകള്‍ തീര്‍ത്തു, ചിത്രങ്ങള്‍ വൈറല്‍

അതേസമയം രാജസ്ഥാനിലും മഴ താണ്ഡവമാടി. രണ്ട് പേര്‍ പ്രളയത്തില്‍ ഒഴുകി പോയി. രണ്ട് പേരെ ബുന്ധി ജില്ലയില്‍ കാണാനുമില്ല. ഒഴുകി പോയ രണ്ട് പേര്‍ ബരണ്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ഗ്രാമീണ വികസന വകുപ്പ് മന്ത്രി രമേശ് മീണ മഴക്കെടുതി ബാധിച്ച കരോലി ജില്ലയില്‍ പര്യടനം നടത്തി.

കോട്ട ഡിവിഷനലെ നാല് ജില്ലകളിലാണ് പ്രളയ സമാന സാഹചര്യം. താഴ്ന്ന പ്രദേശങ്ങളിലുള്ള ഇടങ്ങളെല്ലാം വെള്ളത്തിനടിയിലായി. പാര്‍വണ്‍, പാര്‍വതി നദികള്‍ കരകവിഞ്ഞ് ഒഴുകിയതാണ് കാരണം. താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് മാറി താമസിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒഡീഷയില്‍ നദികളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. അപകടനിലയ്ക്ക് താഴേക്ക് എത്തിയതായി അധികൃതര്‍ വ്യക്തമാക്കി. 902 ഗ്രാമങ്ങളായി 6.4 ലക്ഷം പേരാണ് സംസ്ഥാനത്ത് ബാധിക്കപ്പെട്ടത്. ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്തത്.

ഉത്തരാഖണ്ഡിലെ തെഹറി ജില്ലയിലെ ഗ്വാഡ് ഗ്രാമത്തില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തിട്ടുണ്ട്. ഇതുവരെ മഴയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മാഗ്നി ദേവിയെന്ന അറുപതുകാരിയുടെ മൃതദേഹം കണ്ടെടുത്തത്. ദൗലാഗിരി ദനോള്‍ട്ടി റോഡില്‍ എട്ട് പേര്‍ കുടുങ്ങി കിടക്കുന്നതായും ദുരന്ത നിവാരണ സേന പറഞ്ഞു.

സൂര്യന്‍ തീതുപ്പും, അഗ്നിപര്‍വം കണക്കെ, വരാനിരിക്കുന്നത് വന്‍ അപകടങ്ങള്‍, അടുത്ത വര്‍ഷവും രക്ഷയില്ല!!സൂര്യന്‍ തീതുപ്പും, അഗ്നിപര്‍വം കണക്കെ, വരാനിരിക്കുന്നത് വന്‍ അപകടങ്ങള്‍, അടുത്ത വര്‍ഷവും രക്ഷയില്ല!!

Recommended Video

cmsvideo
ചരിത്രം തിരുത്തിയെഴുതാനുള്ള പരിശ്രമത്തിലാണ് അവര്‍ |*Kerala

English summary
two men washed away in flood in rajasthan, heavy rain in north india and odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X