കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാവിന്റെ മോചനം ആവശ്യപ്പെട്ട് രണ്ടും ഏഴും വയസുള്ള കുട്ടികള്‍ സുപ്രീംകോടതിയില്‍

  • By News Desk
Google Oneindia Malayalam News

ലക്‌നൗ: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയില്‍ രാജ്യത്ത് ഏറ്റവും അവസാനമായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക പ്രകാരം 1008 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഇന്നലെയായിരുന്നു. 73 മരണം. ഇതുവരെ 31787 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് 129 ജില്ലകളാണ് ഹോട്ട്സ്പോട്ട് അല്ലങ്കില്‍ റെഡ്സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ ഇത് 170 ആയിരുന്നു. 325 ഗ്രീന്‍ സോണുകളില്‍ നിന്ന് 307 ആയി കുറച്ചിട്ടുമുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രാലയത്തെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെതിരെ പത്രസമ്മേളനം നടത്തിയ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ പിതാവിനെ മോചിതനാക്കണമെന്നാവശ്യപ്പെട്ട് കുട്ടികള്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്.

12 മണിക്കൂര്‍ ജോലി; ഇരട്ടി ശമ്പളം... തിരിച്ചുപിടിക്കാന്‍ ഇന്ത്യ, പ്രഖ്യാപനവുമായി ബിജെപി സര്‍ക്കാര്‍12 മണിക്കൂര്‍ ജോലി; ഇരട്ടി ശമ്പളം... തിരിച്ചുപിടിക്കാന്‍ ഇന്ത്യ, പ്രഖ്യാപനവുമായി ബിജെപി സര്‍ക്കാര്‍

സച്ചിന്‍ ചൗധരി

സച്ചിന്‍ ചൗധരി

കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ ചൗധരിയെ ജയില്‍ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേത്തിന്റെ പ്രായപൂര്‍ത്തിയാവാത്ത മക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊറോണ വൈറസ് രോഗത്തെ കൈകാര്യം ചെയ്യുന്നതിനെ വിമര്‍ശിച്ച് കൊണ്ട് പത്രസമ്മേളനം വിളിച്ചതിന് പിന്നാലെയാണ് സച്ചിന്‍ ചൗധരി കസ്റ്റഡിയിലെടുക്കുന്നത്. ഏപ്രില്‍ 11 നായിരുന്നു ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. ഇതുവരേയും അദ്ദേഹം
കസ്റ്റഡിയില്‍ തുടരുകയാണ്.

 പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍

പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍

സച്ചിന്‍ ചൗധരിയുടെ രണ്ട് വയസും ഏഴ് വയസുമുള്ള മക്കളാണ് പിതാവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അമ്മ മുഖാന്തരം സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഐടി ആക്റ്റ് 66 അ, 67 പ്രകാരമാണ് ചൗധരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ ഇന്ത്യന്‍ പീനല്‍ കോഡ് സെഷന്‍ 188, 269,271,153 124 അ പ്രകാരവും ദുരന്തനിവാരണ നിയമം സെഷന്‍ 56 പ്രകാരവും ചൗധരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രാഷ്ട്രീയ വൈരാഗ്യം

രാഷ്ട്രീയ വൈരാഗ്യം

പിതാവിനെ തടവിലാക്കാന്‍ കാരണം അവരുടെ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ഹരജിയില്‍ ചൂണ്ടികാട്ടുന്നു.' ഹരജിക്കാരന്റെ പിതാവ് കോണ്‍ഗ്രസ് പാര്‍്ട്ടിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. അതിനാല്‍ രാഷ്ട്രീയ വൈരാഗ്യമാണ് കേസെടുക്കുന്നതിലേക്കും അറസ്റ്റിലേക്കും നയിച്ചത്.' ഹരജിയില്‍ പറയുന്നു. സര്‍ക്കാരിന്റെ നടപടികളെ ചോദ്യം ചെയ്യുന്നതിനായുള്ള ജനാധിപത്യവും മൗലികവുമായ അവകാശങ്ങളുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടാണ് പത്രസമ്മേളനം നടത്തിയതെന്നും ഹരജിയില്‍ പറയുന്നു.

മാനസിക സംഘര്‍ഷം

മാനസിക സംഘര്‍ഷം

വീട്ടില്‍ സച്ചിന്‍ ചൗധരിക്ക് പുറമേ മറ്റ് മുതിര്‍ന്ന പുരുഷന്മാര്‍ ആരും ഇല്ലാത്തതിനാല്‍ തന്നെ കുടുംബവും കുട്ടികളും നേരിട്ടുകൊണ്ടിരിക്കുന്ന മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചും ഹരജിയില്‍ വ്യക്തമാക്കുന്നു. 'ഹരജിക്കാരന്റെ വീട്ടില്‍ അമ്മയും പ്രായം ചെന്ന മുത്തശ്ശിയും മാത്രമെയുള്ളു. പുരുഷന്മാര്‍ ആരും തന്നെയില്ല. ' കേസ് ജസ്റ്റിസ് എസ് എ ബോംബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യാഴാഴ്ച്ച കേള്‍ക്കും.

ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശ്

അതേസമയം കൊറോണ പ്രതിരോധ നടപടികളില്‍ ഉത്തര്‍പ്രദേശിലെ മാതൃകമാക്കാമെന്നും ദേശീയ അവലോകന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ നരേന്ദ്രമോദി യോഗി ആദിത്യനാഥിനെ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

English summary
Two Minor Children Of Congress Leader Moved To SC Seeking The Release Of Their Father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X