കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലത്തിരുന്നും, മകുടി ഊതിയും നാഗ നൃത്തമാടി യുപി പോലീസ്, പിന്നാലെ നടപടി... വീഡിയോ

Google Oneindia Malayalam News

പോലീസ് യൂണിഫോമിൽ നാഗ നൃത്തം ചെയ്ത ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ഉത്തർപ്രദേശിലെ കോട്വാലി ജില്ലയിലെ സബ് ഇൻസ്പെക്ടർക്കും കോൺസ്റ്റബിളിനുമെതിരെയാണ് നടപടി. സ്വാതന്ത്ര്യദിനാഘോഷത്തിനിടെയുള്ള പോലീസുകാരുടെ നൃത്തം നേരത്തെ വൈറലായിരുന്നു.

നൃത്തം അനുചിതമാണെന്ന് കണ്ടെത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.ഉത്തര്‍പ്രദേശില്‍ സ്വാതന്ത്രദിനാഘോത്തിനിടെയാണ് ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ നാഗ നൃത്തം ചവിട്ടിയത്.പില്‍ബിത്തില്‍ പുരാൻപൂര്‍ പൊലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരാണ് നൃത്തം വെച്ചത്. സബ് ഇൻസ്പെക്ടർ ഒരു മകുടിയുമായി നീങ്ങുമ്പോൾ കോൺസ്റ്റബിള്‍ ഇതിന് അനുസരിച്ച് നൃത്തം ചെയ്യുകയാണ് ചെയ്യുന്നത്.

up police

photo courtesy-twitter/JaikyYadav16

നിലത്ത് ഇരുന്നും എഴുന്നേറ്റുമെല്ലാം കോണ്‍സ്റ്റബില്‍ നൃത്തം ചെയ്യുന്നുണ്ട്. ഇൻസ്പെക്ടര്‍ മകുടിയും ഊതി ഇയാളെ വലം വയ്ക്കുകയാണ് ചെയ്യുന്നത്. ആ താളത്തിനൊത്താണ് കോണ്‍സ്റ്റബിളിന്‍റെ നൃത്തം. ചുറ്റും കൂടിനില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കൈകൊട്ടി നൃത്തത്തെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ യുപി പൊലീസിന് എതിരെ വിമർശനം ഉയര്‍ന്നിരുന്നു.

പ്രായത്തെ വെല്ലുവിളിച്ച് നിക്ക് ഗാർഡ്ണര്‍ മലകയറുകയാണ്... 282 പര്‍വതങ്ങള്‍ കീഴടക്കിയ 82-കാരന്റെ കഥപ്രായത്തെ വെല്ലുവിളിച്ച് നിക്ക് ഗാർഡ്ണര്‍ മലകയറുകയാണ്... 282 പര്‍വതങ്ങള്‍ കീഴടക്കിയ 82-കാരന്റെ കഥ

സംസ്ഥാനത്തെ പോലീസ് മെസ് ഭക്ഷണം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് യുപി പോലീസ് വീണ്ടും വിവാദത്തില്‍പ്പെടുന്നത്. മൃഗങ്ങള്‍ പോലും കഴിക്കാത്ത് ഭക്ഷണമാണ് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നടുറോഡില്‍ റൊട്ടിയുമുയര്‍ത്തി നിന്ന് കരഞ്ഞ പോലീസ് കോണ്‍സ്റ്റബിളിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. മൃഗങ്ങള്‍ പോലും കഴിക്കാത്ത ഭക്ഷണം എന്നായിരുന്നു പോലീസുകാരന്റെ പരാതി.

പരാതി പറയുമ്പോള്‍ ഭീക്ഷണിപ്പെടുത്തുകയാണെന്നും, ജോലിയില്‍ നിന്ന് പിരിച്ചു വിടുമെന്ന് പറയുന്നതായും മനോജ് കുമാര്‍ ആരോപിച്ചിരുന്നു.സംഭവം വിവാദമായതോടെ വിശദീകരണവുമായി യുപി പോലീസ് രംഗത്തെത്തിയിരുന്നു. പരാതിയേക്കുറിച്ച് അന്വേഷിക്കുമെന്നായിരുന്നു ഫിറോസാബാദ് പോലീസിന്‍റെ ട്വീറ്റ് .ഭക്ഷണത്തേക്കുറിച്ച് പരാതിപറഞ്ഞ കോണ്‍സ്റ്റബില്‍ മനോജ് കുമാറിനെ വിവിധ കാരണത്തിന്റെ പേരില്‍ 15 തവണ ശിക്ഷിച്ചതാണെന്നും ട്വീറ്റില്‍ കുറിച്ച് യുപി പോലീസ് വിവാദത്തില്‍ നിന്ന് തലയൂരി.

എന്നാല്‍ കഴിഞ്ഞ ദിവസം യുപി മെയിൻപുരി ജില്ല പോലീസ് മേധാവി നേരിട്ട് പോലീസ് കാന്റീലിലെത്തി ഉദ്യോഗസ്ഥരോട് രോക്ഷം പ്രകടിപ്പിച്ചതോടെ യുപി പോലീസിലെ ഭക്ഷണ വിവാദം വീണ്ടും തലപൊക്കിയിരുന്നു. പരിപ്പുകറിയോ അതോ വെറും വെള്ളമോ?എന്നായിരുന്നു മെസ് സന്ദര്‍ശിച്ച ജില്ല പോലീസ് മേധാവിയുടേ ചോദ്യം. നിങ്ങൾ ഹൃദയം കൊണ്ടാണ് പാചകം ചെയ്യുന്നതെങ്കിൽ ഭക്ഷണം സ്വയമേവ രുചിയുള്ളതായിരിക്കും. ഇതിനാണു നിങ്ങൾക്കു ശമ്പളം തരുന്നതെന്നും ജില്ല പോലീസ് മേധാവി കമലേഷ് ദീക്ഷിത് ജീവനക്കാരോട് പറഞ്ഞിരുന്നു. ഭക്ഷണ വിവാദം തണുത്ത് വരുമ്പോഴാണ് നാഗ നൃത്തവുമായി യുപി പോലീസ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

സ്റ്റൈലിഷ് ലുക്ക് മാത്രമല്ല, നിറ പുഞ്ചിരിയും... ക്യൂട്ട് ചിത്രങ്ങളുമായി പൂര്‍ണിമ...

Recommended Video

cmsvideo
പ്രതിക്കും അവകാശങ്ങൾ ഉണ്ട്: അഡ്വ. ബിഎ ആളൂർ | *Crime

English summary
Two policemen in Uttar Pradesh have been relieved of their duty for naga dance during the Independence day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X